ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2020

പഞ്ചാക്ഷരി മന്ത്രരഹസ്യം - 03

പഞ്ചാക്ഷരി മന്ത്രരഹസ്യം - 03

ശ്ലോകം :- 

ന ഞാ നിഷിധ്യതേ ഭാവ
വികൃതിർ ജഗദാത്മന:
മസനം ദേവദേവേശ നേഹ
നാനാസ് തീതി ശബ്ദത

അർത്ഥം :-

ഹേ ദേവ ദേവേശ= അല്ലയോ സർവേശ്വരാ നഞാ = നഞ് എന്ന നിഷേധാർഥത്തിലുള്ള അവ്യയം കൊണ്ട്, ജഗദാത്മന: മസനം = ജഗത്തിൽ വ്യാപിച്ചിരിക്കുന്ന പരമാത്മാവിന്റെ പരിണാമം എന്ന, ഭാവവികൃതി നിഷിധ്യതേ = ഭാവ വികാരം നിഷേധിക്കുന്നു, ഇഹനാനാ ന അസ്തി ഇതി= ഇവിടെ നാനാത്വമില്ല എന്ന് ശബ്ദത: = ശബ്ദ പ്രമാണമുള്ള തിനാൽ.ജഗത്തിലെല്ലാം വ്യാപിച്ചിരിക്കുന്നവനാണ് ജഗദാത്മാ.ആത്മ ശബ്ദത്തിന് വ്യാപിക്കുക എന്നർഥം. സർവാന്തര്യാമിയായ ഹേ ദേവ ദേവേശ, നമ: എന്നതിലെ നഞ് പ്രത്യയം നിഷേധാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. 'മ' എന്നത് മസനമാണ്.മസന മെന്നാൽ പരിണാമം. നമ: ശബദത്തിന് പരിണാമമില്ലാത്തത് എന്നർഥം. ഭാവ വികൃതി - ഭാവ ശബ്ദത്തിന് ഉണ്ടായത് എന്നർഥം. ഉണ്ടായവ വിശേഷ രൂപത്തിൽ കൃതമാണ് വി -കൃതമാണ്. ആരോ ഉണ്ടാക്കിയതാണ്. ജഗത്തുണ്ടായതായതിനാൽ നിരന്തരം പരിണാമശീലയാണ്.ഉണ്ടായ ജഗത്തിനെ വേണ്ട വിധം നോക്കി നടത്തുന്ന ഈശ്വരൻ ഉണ്ടായതല്ല, സ്വയംഭൂവാണ് അജമാണ്.ഉണ്ടായ ജഗത്തിലെല്ലാം അനാദിയും അജനുമായ പരമാത്മാവ് വ്യാപിച്ചിരിക്കുന്നു. ആ വ്യാപക വസ്തു പരിണാമിയല്ല, ഏക രസമാണ്. അങ്ങനെയുള്ള ഈശ്വരൻ ഏകമാണ് അനേകമില്ല. ദൃശ്യപ്രപഞ്ചം നാനാവിധമാണ്. ജീവാത്മാക്കളും അനേകമാണ്. ഇവയുടെയെല്ലാമീശ്വരൻ ഒന്നേയുള്ളു.

തുടരും.....

No comments:

Post a Comment