പഞ്ചാക്ഷരി മന്ത്രരഹസ്യം - 04
ശ്ലോകം :-
അയേ തി ഗമയേത്യർഥേ
തസ്മാത് ശുദ്ധോ സ്മി നിത്യശ:
പ്രണാ മോദേഹ ദേഹ ഗേ
ഹാദേരഭിമാനസ്യ നാശനം
അർത്ഥം :-
അയ ഇതി = അയ എന്നത് ഗമയ ഇതി അർഥേ= ഗമിപ്പിക്കൂ എന്ന അർഥത്തിലുപയോഗിച്ചിരിക്കുന്നു. ദേഹ ഗേഹാദേ: = ദേഹംഗേഹം തുടങ്ങിയവയിൽ, അഭിമാനസ്യ നാശനം പ്രണാമ: = അഭിമാനത്തിന്റെ നശിപ്പിക്കലാണ് പ്രണാമം.തസ്മാത്= അതു കൊണ്ട് നിത്യശ: ശുദ്ധ: അസ്മി = നിത്യവും ശുദ്ധനാണ് ഞാൻ. അയഗതൗ എന്ന ധാതുവിൽ നിന്നും അയശബ്ദം നിഷ്പന്നമാവുന്നു. ഗതി ശബ്ദത്തിന് ഗമനം പ്രാപതി എന്നൊക്കെയർഥം. നമ:ശിവായ എന്നതിലെ അയശബ്ദത്തിന് ഗമിപ്പിക്കുന്നത് പ്രാപിപ്പിക്കുന്നത് എന്നർഥം ശിവായ = ശിവനെ പ്രാപിപ്പിക്കുന്നത്. പ്രണാമം എന്നത് ദേഹംഗേഹം എന്നിവയിലുള്ള അഭിമാനം നശിപ്പിക്കുന്നതാണ്.ശിവനെ പ്രാപിക്കണമെങ്കിൽ ശവത്തെ വെടിയണം. ശവം ജഡമാണ്. ജഡ പദാർഥങ്ങളോടുള്ള മമതയാണ് ദേഹാഭിമാനവും ഗേ ഹാഭിമാനവും മറ്റും. അഭിമാനത്യാഗം നമനം കൊണ്ടേ സാധ്യമാവൂ.എന്റെ എന്ന ഭാവമാണ് മമത. മമതയുള്ളവന് നിന്റെ എന്ന ഭേദബുദ്ധിയുണ്ടാവും. ഇവയുടെ കാരണം രാഗദ്വേഷങ്ങളാണ്.അതു തന്നെ കാമവും ക്രോധവും. കാമക്രോധങ്ങൾ നശിച്ചവന്റെ മനസ് ശുദ്ധമാവുന്നു. അങ്ങനെ ശുദ്ധനായവൻ ശിവനെ പ്രാപിക്കുന്നു.
തുടരും.....
No comments:
Post a Comment