ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2020

ശബരിമല പതിനെട്ടാം പടിക്കു മുകളിൽ സ്ഥാപിച്ചിരുന്ന മണിയുടെ ചരിത്രം.

ശബരിമല പതിനെട്ടാം പടിക്കു മുകളിൽ സ്ഥാപിച്ചിരുന്ന മണിയുടെ ചരിത്രം.

പരശുരാമനാൽ പ്രതിഷ്ഠിതമാണ് ശബരിമല ശാസ്താവിന്റെ വിഗ്രഹം എന്നാണ് വിശ്വാസം...
ആദ്യകാലത്ത് ശിലാ വിഗ്രഹമായിരുന്നു. ശബരിമല ക്ഷേത്രം നിരവധി തവണ അഗ്നിക്കിരയായിട്ടുണ്ട്.  അത്തരം ഏതോ അഗ്നിബാധയിലോ മറ്റൊ ആയി ആ വിഗ്രഹം നഷ്ടമായി... പിന്നീട് ലഭ്യമായ ചരിത്ര പ്രകാരം 1903 മുൻപ് (എത് വർഷമാണെന്നുള്ള വിവരം ലഭ്യമല്ല) പാർവതി ജ്വല്ലേഴ്സിന്റെ ഉടമ ശ്രീ.വേലപ്പൻ ആചാരി ആയിരുന്നു അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ചു നൽകിയത്. 1903-ൽ മകരവിളക്കു നാൾ സന്ധ്യക്കു പതിനെട്ടാം പടിയിൽ സ്വാമിമാർ കത്തിച്ച കർപ്പൂരത്തിൽ നിന്നും കാറ്റിൽ അഗ്നി ശ്രീ കോവിലിലേക്കു പടർന്നു ആളിക്കത്തുവാൻ തുടങ്ങി (അന്ന് പുല്ല് മേഞ്ഞതായിരുന്നു ശ്രീ കോവിൽ) ഉടനെ തന്നെ മേൽ ശാന്തി തിരുവാഭരണ പെട്ടി പുറത്തെത്തിച്ചു.. തിരുവാഭരണ പെട്ടി തുറക്കുന്നതിനു തൊട്ടു മുൻപായിരുന്നു ഈ അപകടം എന്നതിനാൽ തിരുവാഭരണം നശിക്കാതെ രക്ഷപ്പെട്ടു.. ശ്രീകോവിലിനെ അഗ്നി മുഴുവനായി വിഴുങ്ങാൻ തുടങ്ങിയത് കണ്ട മേൽ ശാന്തി ഒറ്റ കുതിപ്പിനു ശ്രീ കോവിലിൽ കയറുകയും ഭഗവാന്റെ വിഗ്രഹം ഇളക്കി എടുക്കുകയും പുറത്തേക്കു ഓടി മറയുകയും ചെയ്തു. അമ്പലം മുഴുവനും അഗ്നിക്കിരയായിരുന്നു. എന്നാൽ ഭഗവാന്റെ വിഗ്രഹത്തിനും മേൽ ശാന്തിക്കും യാതൊരു പോറലും പറ്റിയില്ല. തുടർന്ന് ഇന്ന് കാണുന്ന കന്നിമൂല ഗണപതി അമ്പലത്തിന്റെ അടുത്ത് ബാലലയം തീർത്തു വിഗ്രഹപ്രതിഷ്ഠ നടത്തി.... പിന്നീട് 1909 ൽ കണ്ഠരര് പ്രഭാകരരാണ് പുന: പ്രതിഷ്ഠ നടത്തിയത്.

1950-ൽ ചില സാമൂഹ്യ വിരുദ്ധർ ശബരിമല ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തച്ചുടക്കുകയും ചെയ്തു. പുനരുദ്ധാരണത്തിന് മുൻപുള്ള ഒരു വർഷ കാലയളവിൽ ആലങ്ങാട് യോഗത്തിനു പന്തളം കൊട്ടാരത്തിൽ നിന്നും നൽകിയ വെള്ളിയിൽ തീർത്ത അയ്യപ്പ വിഗ്രഹമാണ് ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്. തുടർന്ന് പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇപ്പോൾ കാണുന്നത്. ചെങ്ങന്നൂരിലെ തട്ടാവിളയിലെ ശ്രീ. നീലകണ്ഠപണിക്കരും അയ്യപ്പപണിക്കരുമാണ് ശിൽപികൾ. തന്ത്രി സമ്രാട്ട് കണ്ഠരര് ശങ്കരര് ആണ് പ്രതിഷ്ഠ നടത്തിയത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തകർക്കപ്പെട്ട വിഗ്രഹം ഉരുക്കി മണിയായി മാറ്റുകയുണ്ടായി.  മുൻപ് 18ാം പടിക്കു സമീപം കണ്ടിരുന്ന വലിയ മണി. ഇന്നിപ്പോൾ പഴയ മണിയുടെ സ്ഥാനത്ത് അതിന്റെ പ്രാധാന്യമോ "വിശിഷ്യാ "അയ്യപ്പ ചൈതന്യ രഹസ്യമോ പോലും മനസ്സിലാക്കാതെ ആരുടെ നിർദ്ദേശ പ്രകാരം തന്നെയാണെങ്കിലും പുതിയ മണി സ്ഥാപിച്ചിരിക്കുകയാണ്. ശബരിമലയുടെ പ്രാധാന്യം അയ്യപ്പ പ്രതിഷ്ഠയിൽ മാത്രമായിരുന്നില്ല. കാനന മദ്ധ്യത്തിൽ നിലനിന്നിരുന്ന ഓരോ പുൽനാമ്പിൽ പോലും ഉണ്ടായിരുന്നു അയ്യപ്പ ചൈതന്യം.

സ്വാമിയേ ശരണമയ്യപ്പാ....

No comments:

Post a Comment