ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 January 2018

ജനനമരണങ്ങൾ

ജനനമരണങ്ങൾ

ജഡവസ്തുക്കളായ  പഞ്ചഭൂതങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് ഇന്ദ്രിയങ്ങൾ . മരണസമയത്ത് ആത്മാവ് ശരീരം വിട്ടുപോകുമ്പോൾ കാര്യകാരണസമൂഹപരമായ പഞ്ചേന്ദ്രിയങ്ങളെല്ലാം  ശരീരത്തോടൊപ്പം തന്നെ നശിച്ചുപോകുന്നു. 

അമരത്വം തേടുന്ന മൃത്യുദർശനം കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞെത്തി.  മരണംയതൊന്നിന്റെയും പരിസമാപ്തിയല്ല.   ജനനമരണങ്ങൾ വെറും വേഷപകർച്ചകൾ മാത്രം. ജനനമരണങ്ങക്കും ജീവിതത്തിനും അതീതമായ ശരീരത്തിനുള്ളിൽ കുടിയിരിക്കുന്ന മഹാശക്തിയാണ് ആത്മാവ്. ശരീരത്തിൽ നിന്നും  ആത്മാവിന്റെ വിടപറയിലാണ് മരണം . പ്രാണപ്രധാനമായ സൂക്ഷ്മശരീരത്തോടപ്പം ചൈതന്യം - ആത്മാവ് - ശരീരത്തെ ഉപേക്ഷിക്കുന്നു. ഇത് പുതിയ ഒന്നിന്റെ തുടക്കം മാത്രമാണ്. ജനിക്കുന്നവരെല്ലാം മരിക്കുന്നു.  മരിച്ചവരെല്ലം വീണ്ടും ജനിക്കുന്നു. മരണത്തോടെ സ്ഥുലശരീരത്തിലെ മഹാത്ഭുതങ്ങളായ മൂലധാതുക്കൾ പ്രകൃതിയുടെ ഭണ്ഡാകരത്തിലേക്ക് മടങ്ങിചെല്ലുന്നു.  ഇന്ദ്രിയങ്ങളെ പൂർവ്വസ്ഥാനങ്ങളായ കാഴ്ചശക്തി എന്നിവ സൂര്യനിലും, വാഗിന്ദ്രിയം അഗ്നിയിലും,  ശ്രോത്രേന്ദ്രിയം ആകാശത്തിലും, വിലയം പ്രാപിക്കുന്നു.  രക്തവും, വീര്യവും ജലത്തിൽ അലിഞ്ഞുചേരുന്നു.  മനസ്സ്, പ്രാണാൻ, ഇന്ദ്രിയങ്ങൾ, സൂക്ഷമഭൂതങ്ങൾ  എന്നിവയോടപ്പം ആത്മാവ് ദേഹം വിട്ട് മറ്റൊരു അജ്ഞാതലോകത്തേക്ക് പോകുന്നു.

പുണ്യാത്മാക്കളെല്ലാം മരണത്തോടെ ദേവയാന മാർഗ്ഗങ്ങളിലൂടെ ബ്രഹ്മലോകത്തേക്ക് യാത്രതുടരുന്നു. ദേവമാർഗ്ഗങ്ങൾ കടന്ന് അവർ അഗ്നിലോകത്തിലും വായുലോകത്തിലും വരുണലോകത്തിലും, ഇന്ദ്രലോകത്തിലും, പ്രജാപതിലോകത്തിലും എത്തി  ഒടുവിൽ ബ്രഹ്മലോകത്ത് അവസാനിക്കുന്നു..... പിതൃയാന മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന ആത്മാക്കൾ  ആദ്യം ചന്ദ്രലോകത്തിലെത്തി ചേരുന്നു.   ബ്രഹ്മലോകത്ത് എത്താൻ കഴിയാത്ത ആത്മാക്കളും പിതൃയാന മാർഗ്ഗത്തിലൂടെ ചന്ദ്രലോകത്ത് എത്താൻ കഴിയാത്തവരും ശിഷ്ട്  ജീവിതാനുഭാവത്തിനായി വീണ്ടും ഭൂമിയിൽ ഹീന ജന്മങ്ങളിൽ പുനർജ്ജനിക്കുന്നു.  മോക്ഷമാർജ്ജിക്കാത്തവ പോയമാർഗ്ഗങ്ങളിലൂടെ തന്നെ വീണ്ടുമൊരു ജീവിതത്തിനായി ഭൂമിയിലേക്ക് മടങ്ങിവരുന്നു. ഭൂമണ്ഡലത്തിലേക്ക് പുതിയ ജീവിതം തേടിയുള്ള ഈ യാത്ര സുദീർഘവും യാത്രക്കിടയിൽ നേടിയ പുണ്യം ഒടുങ്ങും വരെ കുറെക്കാലം ആത്മാക്കൾ ചന്ദ്രലോകത്തിൽ വിശ്രമിക്കുന്നു. അവിടുത്തെ കർമ്മബന്ധം അവസാനിക്കുമ്പോൾ സൂര്യന്റെ ഉഷ്ണരശ്മികൾ തട്ടി ആലിപ്പഴം പോലെ ഉരുകി തുടങ്ങുന്നു.  ജലനിർമ്മിതമായ സൂക്ഷമശരീരങ്ങൾ വഹിച്ച് ആത്മാക്കൾ ചന്ദ്രലോകത്തുനിന്നും തഴോട്ടുള്ള യാത്ര തുടരുന്നു.  ആകാശത്തുനിന്ന്.  പുകയായി പിന്നീട് വായുവിൽ  എത്തുന്നു. പുകമഞ്ഞയും, മഞ്ഞുമേഘമായും, രൂപാന്തരപ്പെടുന്നു.   മേഘം മഴയായി ഭൂമിയിലേക്ക് പതിക്കുന്നു. മഴയായി ഭൂമിയിൽ  പതിക്കുന്നു. മഴയായിൽ പതിക്കുന്ന ആത്മാക്കൾ നെല്ല, പയർ, എള്ള്, എന്നി സസ്യവർഗ്ഗങ്ങളിൽ പുനർജ്ജനിക്കുന്നു. ഭൂമിയിലെതിനെ  ആരെങ്കിലുമാഹാരമാക്കുമ്പോൾ  മനുഷ്യശരീരത്തിനുള്ളിൽ വിലീനമായി കഴിഞ്ഞ ആത്മാക്കൾ രതിസങ്കരത്തോടെ ശുക്ലാണുക്കൾ വഴി മതൃഗർഭത്തിൽ പ്രവേശിക്കുന്നു.  ഗർഭത്തിന്റെ ആ തമസ്സിൽ വെച്ച് ആദിവസ്തു പിണ്ഡമായ പുതിയജീവശരീരം പ്രസവത്തോടെ  പുനർജ്ജനിക്കുന്നു.

വേദോപനിഷത്തുകളിൽ വിവരിക്കപ്പെട്ടിരിക്കുന്ന ആത്മാവിന്റെ സമഗ്രമായ ഈ  ഛായാ ചിത്രം മനുഷ്യസങ്കൽപത്തിന്റെ  സമ്പൂർണതയ്ക്ക് നിദാനമാണ്.

No comments:

Post a Comment