ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 January 2018

സ്വയം സംരക്ഷിക്കാൻ കഴിയാത്തവൻ ആണോ ഈശ്വരൻ ?

സ്വയം സംരക്ഷിക്കാൻ കഴിയാത്തവൻ ആണോ ഈശ്വരൻ ?

വിഗ്രഹത്തിൽ ശക്തിയുണ്ടെങ്കിൽ എന്തുകൊണ്ടാണ് അജ്ഞാനികളായ മതാന്ധരും മറ്റും അത് ചിലപ്പോൾ തകർക്കുമ്പോൾ  ആ ശക്തി പ്രതികരിക്കത്തത്.???   

സാധാരണ മനുഷ്യന്റെ വികാരങ്ങളും പ്രതികരണങ്ങളും മംസപേശിശക്തിയാൽ പരിമിതമായ ശക്തികളുമൊക്കെയാണ്  ഈശ്വരചൈതന്യത്തിനുള്ളതെന്ന് പലരു കരുതുന്നു.  എല്ലറ്റിനും എല്ലാശക്തിക്കും ആധാരമായ മഹാശക്തിക്ക് ആരോടും  പ്രതികാരം ചെയ്യേണ്ട ആവിശ്യമില്ലല്ലോ.   ദൈവീകശക്തി ഒരു പ്രത്യേക ഭാവത്തിൽ ആവിഷ്ക്കാരിക്കനുള്ള ഒരു മാധ്യമമാണ് വിഗ്രഹം.   

ഒരു മുഖക്കണ്ണാടിയിലൂടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് പ്രാകശവീചികളെ നയിച്ച് ഇരുളടഞ്ഞ സ്ഥലങ്ങളെ പ്രകാശഭരിതമാക്കാം . പ്രാകശത്തിന്റെ മാധ്യമമായ  ഈ കണ്ണാടി ആരെങ്കിലും ഉടച്ചുകളഞ്ഞാൽ  സൂര്യപ്രകാശത്തെ  നശിപ്പിച്ചുവെന്ന് കരുന്നതിലോ , സൂര്യപ്രകാശം എന്തുകൊണ്ട്   കണ്ണാടിയെ സംരക്ഷിച്ചില്ല എന്ന് ചോദിക്കുന്നതിലോ അർത്ഥമില്ലല്ലോ.  കണ്ണാടിയിലൂടെ സൂര്യന്റെ പ്രഭ നമുക്ക്. കണ്ണാടിക്ക് മങ്ങലുണ്ടാവാതെ നാം സംരക്ഷിച്ചിലെങ്കിൽ സൂര്യന്റെ പ്രഭകുറയുന്നിലെങ്കിലും കണ്ണാടിയിലൂടെയുള്ള പ്രതിഫലനത്തിന്റെ ശക്തി കുറഞ്ഞു പോകുന്നു.    

വിഗ്രഹത്തിലൂടെ നമുക്ക് ഈശ്വരചൈതന്യം നമുക്ക് അനുഭവിക്കാം . എന്നാൽ കേവലം വിഗ്രഹമല്ല ഈശ്വരചൈതന്യം.      

അറിവില്ലാത്ത ഒരു കുട്ടി  വെളിച്ചം പകരുന്ന ഒരു ഇലക്ട്രിക് ബൾബ് എറഞ്ഞുടക്കുകയാണെങ്കിൽ വൈദ്യുതിക്ക് ശക്തിയില്ലെന്നോ, അല്ലെങ്കിൽ അവൻ വൈദ്യുതിയെ നശിപ്പിച്ചുവെന്നോ  ഉള്ള നിഗമനത്തിൽ എത്തുന്നത്   വിഢിത്തമാണല്ലോ.  അവന്റെ ചെയ്തി  അവനെയും മറ്റുള്ളവരെയും ഇരുട്ടിലാഴ്ത്തുന്നുവെന്നു മാത്രം  , ക്ഷേത്രത്തെ നാം അവഗണിക്കുന്നുവെങ്കിൽ  നമ്മുടെ ജീവിതത്തിനു വെളിച്ചവും മേന്മയും നൽക്കുന്ന  ഒരു ശക്തി നമുക്ക് നഷ്ടമായി പോകുന്നു.

No comments:

Post a Comment