അഹം ബ്രഹ്മാസ്മി
ജന്മം എന്നത് അനുഭവങ്ങളാണ്.
പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാല്‍ അറിയാനുള്ള ശ്രമത്തിനിടയില്‍ ഈ ദേഹം വെടിയെണ്ടിവന്നാല്‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും. ഈ ജന്മത്തില്‍ അപരിചിതമായ കാര്യങ്ങള്‍ ആദ്യകാഴ്ചയില്‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാര്‍ഗത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തണം. യോഗ രഹസ്യം അറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും കര്‍മഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാള്‍, ജ്ഞാനികളെക്കാള്‍, കര്‍മ്മങ്ങളെക്കള്‍ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേര്‍ന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളില്‍ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കര്‍മ്മത്തിലും ചേര്‍ച്ചയുണ്ടാകണം.
ആശ്രമത്തില്‍ വിദ്യയഭ്യസിച്ച മഹാബ്രാഹ്മണന്‍ കൌശികന്‍ പരംപോരുളിനെ അറിഞ്ഞത് വീട്ടമ്മയില്‍ നിന്നും ഇറച്ചി വെട്ടുകാരില്‍ നിന്നുമാണ്. തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം. തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. ഈശ്വരനെ കുറിച്ച് “കുറച്ചറിയല്‍” അസാദ്യമാണ്.
ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്.(തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്. ഇത് കേട്ടവര്‍ അറിവ് ബ്രഹ്മമാണ് എന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളെ ഇതിനായി യാത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.
No comments:
Post a Comment