ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 January 2018

നാല് വർണ്ണങ്ങൾ

നാല് വർണ്ണങ്ങൾ

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നല്ലാമുള്ളത് ഭഗവാനിലേക്കു നയിക്കുന്ന മാർഗ്ഗങ്ങളിലെ പടികളാണ്.  ബ്രാഹ്മണാൻ എന്നത് ഒരു അവസ്ഥാ വിശേഷമാണ്.   ബ്രഹ്മത്തിലേക്ക് കടക്കാനുള്ള എല്ലാ യോഗ്യതകളും ആ അവസ്ഥതയിലെത്തിയവർക്ക് ഉണ്ടാകും.  ശാന്തി, ഋജുത, അനുഭവസമ്പന്നത, ധ്യാനശീലം, പരമാത്മാ പ്രവേശത്തിനുള്ള കഴിവ് എന്നി ഗുണങ്ങൾ  ഈ അവസ്ഥയിലേത്തിയവർക്ക് ഉണ്ടാവും.

യോഗേശ്വരനായ കൃഷ്ണൻ നാല് വർണ്ണങ്ങൾ സൃഷ്ടിച്ചത് താനാണെന്ന് പറഞ്ഞു . നാലു ജാതി ഉണ്ടാക്കി എന്നാണോ ഇതിനർത്ഥം അല്ല.  

"ഗുണ കർമ്മ വിഭാഗശഃ"

എന്ന് തുടർന്ന് പറയുന്നുണ്ട്. ഗുണങ്ങളുടെ ഏറ്റകുറച്ചിലനുസരിച്ച്  കർമ്മത്തെ നാലു ശ്രേണികളിലാക്കി.

ശ്രീകൃഷ്ണന്റെ അഭിപ്രായത്തിൽ കർമ്മമാണ് യജ്ഞത്തിലെ ഒരേ ഒരു ക്രിയ.  ഈ യജ്ഞം  ചെയ്യുന്നവർ നാലു പ്രകാരത്തിലാണ്.  തുടക്കത്തിൽ ഈ യജ്ഞം  ചെയ്യുന്ന ആളെ ശൂദ്രൻ - അല്പജ്ഞൻ  എന്നു വിളിക്കുന്നു.  കുറെ കർമ്മം ചെയ്തശേഷം കഴിവും ആത്മീയസമ്പത്തും കുറെ ഉണ്ടായപ്പോൾ യജ്ഞകർത്താവ്  വൈശ്യൻ എന്ന പേരിൽ അറിയപ്പെട്ടു. സാധനകളിൽ കൂടുതൽ പുരോഗതി നേടുകയും ത്രിഗുണങ്ങളെ പോരാടി  കീഴടക്കാനുള്ള കഴിവും ഉണ്ടായപ്പോൾ യജ്ഞകർത്താവ്  ക്ഷത്രിയനായി തീർന്നു. സാധകന്റെയുള്ളിൽ  ബ്രഹ്മജ്ഞാനം കടന്നു വന്നതോടെ ബ്രാഹ്മണൻ എന്ന പേരിലും യജ്ഞകർത്താവ് അർഹനായി തീർന്നു...

No comments:

Post a Comment