ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 January 2018

ചാമുണ്ഡദേവി

ചാമുണ്ഡദേവി

ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ജഗദംബയായ ദുർഗ്ഗയുടെ നെറ്റിയിൽ നിന്നും നിന്നും അവതരിച്ച ഉഗ്ര കാളികയാണ് "ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി". ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ "രക്തചാമുണ്ഡി" എന്നും അറിയപ്പെടുന്നു.

മറ്റൊരു സാഹചര്യത്തിലും ആദിപരാശക്തി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി മഹാകാളി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെയും കൊടുങ്ങല്ലൂരിലെയും "രുരുജിത്ത്" പ്രതിഷ്ഠ ഈ ഭാവത്തിലുള്ളതാണ്. ആദിപരാശക്തിയുടെ ഏഴു പ്രധാന ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയും ചാമുണ്ഡ തന്നെ. കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ചാമുണ്ഡി ക്ഷേത്രം, പ്രശസ്തമായ മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രവും ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ടതാണ്.

തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ചാമുണ്ഡ, രക്തചാമുണ്ഡി, ബാലചാമുണ്ഡി എന്നീ മൂന്ന് ഭാവങ്ങളിൽ ദേവിയെ ആരാധിക്കുന്നു.  ദേവീനടയിലെ പ്രധാന പ്രതിഷ്ട ചാമുണ്ഡേശ്വരി. രക്തചാമുണ്ഡിക്കും ബാലചാമുണ്ഡിക്കും പ്രതിഷ്ഠ ഇല്ല.  ഉള്ളത് ചുമർചിത്രമാണ്‌. എപ്പോഴും അടച്ചിട്ടിരിക്കുന്ന ഈ നടകൾ  തുറന്നു ദർശനം നടത്തുവാൻ തിരക്കാണ്. ഉഗ്രമൂർത്തിയായ രക്തചാമുണ്ഡിയുടെ നടയിൽ ചണ്ഡമുണ്ഡന്മാരെ വധിച്ച ദേവിയുടെ ഭയങ്കരരൂപമാണുള്ളത്. പണ്ട് രാജകൊട്ടാരത്തിൽ മോഷണകുറ്റങ്ങൾക്ക് പിടിക്കുന്നവരെ സത്യം ചെയ്യാൻ ഇവിടെ കൊണ്ട് വരുമായിരുന്നുവത്രെ. രക്തചാമുണ്ഡിയുടെ മുന്നിൽ കളവു പറയാൻ ആളുകൾ ഭയപ്പെട്ടിരുന്നുവത്രെ. ആയതിനാൽ സത്യത്തിനു സാക്ഷിയായ ക്ഷേത്രം എന്ന് അറിയപ്പെടുന്നു. ബാലചാമുണ്ഡി കുട്ടികളുടെ വിദ്യാഭ്യാസ ഉയർച്ചക്കുള്ള മൂർത്തിയാണ്. കുട്ടികളുടെ പ്രശ്നങ്ങൾ ആണ് ഇവിടെ പ്രാർഥിക്കാറുള്ളത്.  മീനമാസത്തിലെ മകം നാളിലുള്ള "കരിക്കകം പൊങ്കാല ഉത്സവമഹാമഹം" ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ തിരുവനന്തപുരത്തെ അടുത്ത വലിയ പൊങ്കാല ഉത്സവമാണ്.

No comments:

Post a Comment