നാരായണീയം
രചന: മേല്പത്തൂർ നാരായണഭട്ടതിരി
ദശകം 4
4.1
കല്യതാം മമ കുരുഷ്വ താവതീം കല്യതേ ഭവദുപാസനം യയാ
സ്പഷ്ടമഷ്ടവിധയോഗചര്യയാ പുഷ്ടയാ//ƒശു തവ തുഷ്ടിമാപ്നുയാം
അര്‍ത്ഥം :
അല്ലയോ ഭഗവാനേ അങ്ങയെ ഉപാസിക്കാന്‍ തക്ക ആരോഗ്യവും കരുത്തും എനിക്കുണ്ടാക്കി തന്നാലും. ഞാന്‍ തീര്‍ച്ചയായും അങ്ങയെ ഉപാസിക്കാം. പരിപുഷ്ടമായ എട്ടുവിധ യോഗചര്യകളാല്‍ ഞാന്‍ വേഗത്തില്‍ അങ്ങയുടെ പ്രീതി സംബാദിക്കും
4.2
ബ്രഹ്മചര്യദൃഢതാദിഭിര്യമൈരാപ്ലവാദിനിയമൈശ്ച പാവിതാഃ
കുർമഹേ ദൃഢമമീ സുഖാസനം പങ്കജാദ്യമപി വാ ഭവത്പരാഃ
അര്‍ത്ഥം :
ബ്രഹ്മചര്യം, ദൃഢത എന്ന് തുടങ്ങിയ യമങ്ങളാലും , സ്നാനജപങ്ങള്‍ മുതലായ ചര്യകളാലും പരിശുദ്ധരാകുന്ന ഞങ്ങള്‍ അങ്ങയില്‍ ഉറച്ച ആസക്തിയോടുകൂടി പത്മാസനം മുതലായ ആസനങ്ങള്‍ ബന്ധിച്ച് സ്ഥിരമായി അങ്ങയെ ധ്യാനിക്കാം
4.3
താരമന്തരനുചിന്ത്യ സന്തതം പ്രാണവായുമഭിയമ്യ നിർമലാഃ
ഇന്ദ്രിയാണി വിഷയാദഥാപഹൃത്യാ//ƒസ്മഹേ ഭവദുപാസനോന്മുഖാഃ
അര്‍ത്ഥം :
അന്തരംഗത്തില്‍ സദാ പ്രണവമന്ത്രം വിഭാവനം ചെയ്തും , ജീവവായുവിനേപോലുമടക്കിയും നിര്‍മ്മല ചിത്തരായതിനുശേഷം ഞങ്ങള്‍ സകലേന്ദ്രിയങ്ങളേയും അവയുടെ വ്യാപാരങ്ങളില്‍ നിന്നു നിവര്‍ത്തിപ്പിച്ച് അങ്ങയുടെ ഉപാസനയില്‍ മാത്രം ആസക്തരായി സ്ഥിതിചെയ്യാം.
4.4
അസ്ഫുടേ വപുഷി തേ പ്രയത്നതോ ധാരയേമ ധിഷണാം മുഹുർമുഹുഃ
തേനഭക്തിരസമന്തരാർദ്രതാമുദ്വഹേമ ഭവദങ്ഘ്രിചിന്തകാഃ
അര്‍ത്ഥം :
അസ്പഷ്ടമായ അങ്ങയുടെ സ്വരൂപത്തില്‍ നിരന്തരം ബുദ്ധിയെ വ്യാപരിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകണം അങ്ങയുടെ പാദങ്ങള്‍ മാത്രം ചിന്തിക്കുന്ന ഞങ്ങള്‍ക്ക് തന്മൂലം ഭക്തിരസവും ഹൃദയാര്‍ദ്രതയും കരഗതമാകുന്നതാണ്.
4.5
വിസ്പുടാവയവഭേദസുന്ദരം ത്വദ്വപുസ്സുചിരശീലനാവശാത്
അശ്രമം മനസി ചിന്തയാമഹേ ധ്യാനയോഗനിരതാസ്ത്വദാശ്രയാഃ
അര്‍ത്ഥം :
ഏകാശ്രയം അങ്ങായിട്ടുള്ളവരും ധ്യാനയോഗത്തില്‍ മുഴുകിയവരുമായ ഞങ്ങള്‍ വ്യക്തമായ അംഗവിഭാഗങ്ങളോടെ സുന്ദരമായി കാണപ്പെടുന്ന അങ്ങയുടെ സ്വരൂപത്തെ ചിരകാല പരിശീലനത്താല്‍ അനായാസം ഹൃദയത്തില്‍ വഹിക്കാം
4.6
ധ്യായതാം സകളമൂർത്തിമീദൃശീമുന്മിഷന്മധുരതാഹൃതാത്മനാം
സാന്ദ്രമോദരസരൂപമാന്തരം ബ്രഹ്മരൂപമയി തേƒവഭാസതേ
അര്‍ത്ഥം :
ഇപ്രകാരം എല്ലാ കലകളും നിറഞ്ഞ അങ്ങയുടെ സ്വരൂപത്തെ ധ്യാനിക്കുകയും , ഉജ്ജ്വലമായ സുഷമയാല്‍ ഹരിക്കപ്പെട്ട ആത്മാവോടെ സ്ഥിതിചെയ്യുകയും ചെയ്യുന്നവര്‍ക്ക് അങ്ങയുടെ ആനന്ദനിര്‍ഭരസ്വരൂപമായ യഥാര്‍ത്ഥബ്രഹ്മം അനുഭവൈകവേദ്യമാകുന്നു
4.7
തത്സമാസ്വദനരൂപിണീം സ്ഥിതിം ത്വത്സമാധിമയി വിശ്വനായക
ആശ്രിതാഃ പുനരതഃ പരിച്യുതാവാരഭേമഹി ച ധാരണാധികം
അര്‍ത്ഥം :
ഹേ ലോകനാഥാ, ആ സ്വരൂപാസ്വാദനപരരായി അങ്ങയിലുള്ള സമാധിയെ ആശ്രയിക്കുന്ന ഞങ്ങള്‍ വീണ്ടും അതില്‍ നിന്നിളക്കമുണ്ടാകുംബോള്‍ ധാരണ മുതലായ മറ്റു യോഗങ്ങളെ അനുഷ്ഠിക്കാം
4.8
ഇത്ഥമഭ്യസനനിർഭരോല്ലസത്വത്പരാത്മസുഖകൽപിതോത്സവാഃ
മുക്തഭക്തകുലമൗലിതാം ഗതാഃ സഞ്ചരേമ ശുകനാരദാദിവത്
അര്‍ത്ഥം :
ഇപ്രകാരം അഭ്യാസസിദ്ധിയാല്‍ ലഭ്യമാകുന്ന അങ്ങയുടെ കാന്തിമത്തായ പരബ്രഹ്മസ്വരൂപം കണ്ട് സുഖത്തിന്‍റെ ഭാവനാനിര്‍മ്മിതമായ മേളയിലെത്തുന്ന ഞങ്ങള്‍ മണ്‍മറഞ്ഞ ഭക്തകുലത്തിന്‍റെ മൗലീഭൂഷണമായിട്ട് ശുകന്‍, നാരദന്‍ എന്നീ മഹര്‍ഷിമാര്‍ക്കൊപ്പം സഞ്ചരിക്കുമാറാകണം.
4.9
ത്വത്സമാധിവിജയേ തു യഃ പുനർമങ്ക്ഷു മോക്ഷരസികഃ ക്രമേണ വാ
യോഗവശ്യമനിലം ഷഡാശ്രയൈരുന്നയത്യജ സുഷുമ്നയാ ശനൈഃ
അര്‍ത്ഥം :
ജനിമൃതിവിഹീനനായ ഭഗവാനേ , അങ്ങയിലുള്ള സമാധി വിജയിച്ച ഒരാള്‍ അപ്പോള്‍ തന്നെയോ അഥവാ ക്രമേണയോ മോക്ഷാസക്തനായിത്തീര്‍ന്നാല്‍ അവന്‍ യോഗസിദ്ധിയില്‍ തനിക്കു സ്വാധീനമായ ജീവവായുവേ ആറു സ്ഥാനങ്ങളില്‍കൂടി മെല്ലെ സുഷുമ്നാ നാഡിയിലൂടെ മേല്‍പ്പോട്ടുയര്‍ത്തുന്നു.
4.10
ലിംഗദേഹമപി സംത്യജന്നഥോ ലീയതേ ത്വയി പരേ നിരാഗ്രഹഃ
ഊർദ്ധ്വലോകകുതുകീ തു മൂർദ്ധതസ്സാർദ്ധമേവ കരണൈർനിരീയതേ
അര്‍ത്ഥം :
മറ്റു യാതൊന്നിനും ഇച്ഛയില്ലാത്ത അവന്‍ പിന്നീട് ശരീരത്തേയും ത്യജിച്ചുകൊണ്ട് പരമപുരുഷനായ അങ്ങയില്‍ ലയച്ചുചേരുന്നു. മുകളിലെ ലോകങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ ചിത്തം, ശരീരേന്ദ്രിയങ്ങള്‍ എന്നീ കരണങ്ങളോടുകൂടി മൂര്‍ദ്ധാവിലൂടെ ബഹിര്‍ഗമിക്കുന്നു.
4.11
അഗ്നിവാസരവളർക്ഷപക്ഷഗൈരുത്തരായണജുഷാ ച ദൈവതൈഃ
പ്രാപിതോ രവിപദം ഭവത്പരോ മോദവാൻ ധ്രുവപദാന്തമീയതേ
അര്‍ത്ഥം :
അങ്ങയില്‍ ആസക്തിയുള്ളവന്‍ അഗ്നി ,ദിവസം, വെളുത്തപക്ഷം, ഉത്തരായണകാലം എന്നിവയുടെ അധിപന്മാരായ ദേവന്മാരുടെ സഹായത്തോടെ സൂര്യലോകം പ്രാപിക്കുകയും, ദേവഭോഗങ്ങളാസ്വദിച്ചു മതി വരുംബോള്‍ ധ്രുവലോകം പ്രാപിക്കുകയും ചെയ്യുന്നു
4.12
ആസ്ഥിതോƒഥ മഹരാലയേ യദാ ശേഷവക്ത്രദഹനോഷ്മണാ//ƒഋദ്യതേ
ഈയതേ ഭവദുപാശ്രയസ്തദാ വേധസഃ പദമതഃ പുരൈവ വാ
അര്‍ത്ഥം :
അനന്തരം കുറെക്കാലം മഹര്‍ലോകത്തിലിരിക്കുന്ന അങ്ങയുടെ സേവകന്‍ അനന്തന്‍റെ മുഖത്തുനിന്നുണ്ടാകുന്ന അഗ്നിയുടെ ഉൗഷ്മാവിനാല്‍ ക്ളേശിക്കുംബോഴോ , അതിനുമുന്‍പോ, ബ്രഹ്മലോകം പ്രാപിക്കുന്നു.
4.13
തത്ര വാ തവ പദേƒഥവാ വസൻ പ്രാകൃതപ്രളയ ഏതി മുക്തതാം
സ്വേച്ഛയാ ഖലു പുരാƒപി മുച്യതേ സംവിഭിദ്യ ജഗദണ്ഡമോജസാ
അര്‍ത്ഥം :
അവന്‍ ബ്രഹ്മലോകത്തിലോ വൈകുണ്ഡത്തിലോ വസിക്കുകയും കല്പാന്തകാലം വരുംബോള്‍ സായൂജ്യം നേടുകയും ചെയ്യുന്നു. ചിലര്‍ അതിനു കാത്തിരിക്കാതെ സ്വേച്ഛപോലെ സ്വശക്തിയാല്‍ ബ്രഹ്മാണ്ഡത്തെ പിളരുകയും ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു
4.14
തസ്യ ച ക്ഷിതിപയോമഹോനിലദ്യോമഹത്പ്രകൃതിസപ്തകാവൃതീഃ
തത്തദാത്മകതയാ വിശൻ സുഖീ യാതി തേ പദമനാവൃതം വിഭോ
അര്‍ത്ഥം :
ഹേ വിഭോ ! ഭൂമി, ജലം, തേജസ്സ്, ആകാശം, മഹത്തത്ത്വം, മൂലപ്രകൃതി എന്നിങ്ങനെ ബ്രഹ്മാണ്ഡത്തിന്‍റെ ഏഴ് ആവരണങ്ങളിലും അതാതിന്‍റെ രൂപത്തില്‍ പ്രവേശിക്കുന്ന അവന്‍ സര്‍വ്വസുഖത്തോടും കൂടി ആവരണമില്ലാത്ത അങ്ങയുടെ പദം പ്രാപിക്കുന്നു.
4.15
അർചിരാദിഗതിമീദൃശീം വ്രജൻ വിച്യുതിം ന ഭജതേ ജഗത്പതേ
സച്ചിദാത്മക ഭവദ്ഗുണോദയാനുച്ചരന്തമനിലേശ പാഹി മാം
അര്‍ത്ഥം :
അല്ലയോ ലോകനാഥ ! ഇപ്രകാരം അര്‍ച്ചിരാദികളിലൂടെ സായൂജ്യപ്രാപ്തി നേടുന്നവര്‍ വീണ്ടും കഴിഞ്ഞജന്മത്തിന്‍റെ പുനരാവര്‍ത്തി അനുഭവിക്കുന്നില്ല. അല്ലയോ പരമാനന്ദസ്വരൂപനായ ഗുരുവായൂരപ്പാ , അങ്ങയുടെ ഗുണഗണങ്ങളെ ഉച്ചൈസ്തരം പ്രകീര്‍ത്തിക്കുന്ന എന്നെ രക്ഷിക്കണേ
No comments:
Post a Comment