ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2018

അരൂപിയും അന്തരൂപിയും ആയ പരമമായസത്യം

അരൂപിയും അന്തരൂപിയും ആയ പരമമായസത്യം

സർവ്വശക്തവും സർവ്വസ്വതന്ത്രവുമായ ഉണ്മയ്ക്ക് രൂപമില്ലാത്ത സ്ഥിതിയിൽ മാത്രമല്ല.  സർവ്വസ്വതന്ത്രവും ശക്തവുമാണെന്ന കാരണത്താൽ തന്നെ ഉണ്മയ്ക്ക് ഒരേ സമയം അരൂപിയും അന്തരൂപിയും  ആകാൻ കഴിയുന്നു. പരമമായസത്യം അരൂപിയും അന്തരൂപിയുമാണ്.  രൂപഭാവമുള്ളവക്കെല്ലാം രൂപമില്ലായ്മ എന്ന് അതീത്ഭാവമുണ്ട്.  രൂപമില്ലായ്മയും  രൂപവും , ഉണ്മയുടെ രണ്ടു ഭാവങ്ങലാകയാൽ മനുഷ്യന്റെയും പ്രകൃതിയുടെയും  പ്രഭവകേന്ദ്രമായ ആത്മസത്തുമായി  മനുഷ്യമനസ്സിനെ ബന്ധത്തിൽ വരാനുള്ള പ്രായോഗിക പരിശീലനമാണ് രൂപഭാവത്തിലുള്ള ഈശ്വരാരാധന.  രൂപങ്ങളുമായി ബന്ധപ്പെട്ടുകഴിയുന്ന മനുഷ്യമനസ്സിന് വിഗ്രഹാരാധന ആത്മവികാസത്തിനുള്ള തികച്ചും ശാസ്ത്രീയവും യുക്തിപരവുമായ ഒരു സമീപനമാണ്. വിഗ്രഹത്തിന്റെ വസ്തുവും മഹത്തായ ഒരു ഊർജ്ജരംഗം തന്നെ.   വസ്തുവും മനുഷ്യനും എല്ലാം ആനന്ദമായ ഒരേയൊരു  ഊർജ്ജസാഗരം  ബ്രഹ്മം തന്നെ.   സത്യത്തിലേക്കുള്ള മാർഗ്ഗം തികച്ചും വിശാലമായിരിക്കണം. ആത്മാർത്ഥമായും തുറന്ന മനസ്സോടുകൂടിയ ഏതു സമീപനവും മനുഷ്യമനസ്സിനെ ഈശ്വരനോട്  അടുപ്പിക്കുന്നു. രൂപമില്ലാതെയുള്ള ഈശ്വരാധന ദുഷ്കരമാണ് .  ഫലമാണ് പ്രധാനം . രൂപഭവനയോടുകൂടിയ  ആരാധന ആദ്ധ്യത്മിക വികാസത്തെ സഹായിക്കുകയും ക്രമേണ രൂപത്തിന് അതീതമായ അത്മാനുഭൂതിയിലേക്ക നയിക്കുകയും ചെയ്യുന്നു.   ഇതിനായി ദേവരൂപങ്ങളെ ഉപാധിയാക്കിക്കൊണ്ടുള്ള ആരാധന എന്ന മഹത്തായ സങ്കേതികമാർഗ്ഗം ഗുണകരം തന്നെ.. മനുഷ്യനും പരമോന്നത സത്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ജ്ഞാനം  പ്രതിരൂപാത്മകമായി  ഉൾക്കൊള്ളുന്ന ദേവരൂപങ്ങളുടെ ആരാധന ആദ്ധ്യാത്മികയത്നത്തിന് സൗന്ദര്യാത്മകമായ  ചൈതന്യവും ഈശ്വരനോട് വൈകാരികമായ അടുപ്പവും നൽകി ചൈതന്യവും ശക്തിയും ജീവിതത്തിൽ ആവിഷ്ക്കരിക്കുവാൻ സഹായകമായി തീർന്നു...

No comments:

Post a Comment