ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 January 2018

എല്ലാ ഗുണങ്ങൾക്കും അതീതമായ പരമയാഥാർത്ഥ്യത്തെ പ്രതീകാത്മകമായ ഒരു രൂപത്തിലൂടെ ആരാധിക്കുന്നതിലെ യുക്തി എന്താണ്???

എല്ലാ ഗുണങ്ങൾക്കും അതീതമായ പരമയാഥാർത്ഥ്യത്തെ  പ്രതീകാത്മകമായ ഒരു രൂപത്തിലൂടെ  ആരാധിക്കുന്നതിലെ  യുക്തി എന്താണ്???      

പരമയാഥാർത്ഥ്യം  പ്രാതിഭാസിക പ്രപഞ്ചമായി ആവിഷ്ക്കരിക്കുമ്പോൾ  പ്രകൃതി, വികൃതി എന്ന രണ്ട് ഭാവങ്ങൾ ഉണ്ടാകുന്നു.  എല്ലാ പ്രതിഭാസങ്ങൾക്കും  ആധാരമായ സൂക്ഷ്മഭാവത്തെയാണ് പ്രകൃതി എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് . ഇത് വൈവിദ്ധ്യമാർന്നതും  അനുഭവവേദ്യവുമായ പ്രപഞ്ചപ്രതിഭാസങ്ങളായി ആവിഷ്ക്കരിക്കുന്നതിനെ വികൃതി എന്നും പറയുന്നു.     മനുഷ്യമനസ്സ് വികൃതിയെന്ന  അവിഷ്ക്കരസ്ഥിതിയുടെ സ്വാധീനതയിലായിരിക്കുമ്പോൾ  അത് രൂപങ്ങൾ , ഗുണങ്ങൾ എന്നി ഘടകങ്ങൾക്ക് വിധേയമായി പരിമിതമായിരിക്കും.  ക്രമേണയുള്ള പരിശീലനം കൂടാതെ മനുഷ്യമനസ്സിന് ഇവയുടെ  സ്വാധീനതയിൽ നിന്ന് വിമുക്തമായി സർവ്വാതീതമായ ബ്രഹ്മബോധത്തിലേക്കുയരുക  പ്രയാസമാണ് ഏതെങ്കിലുമൊരു ഈശ്വരരൂപമെന്നത് അപരിമേയമായ ബ്രഹ്മസത്തയുടെ ഒരു രൂപാത്മക പ്രതീകമാണ്.  അങ്ങനെയുള്ള ഒരു രൂപഭാവത്തിലേക്ക് മനസ്സിനെ നയിക്കുമ്പോൾ അത് ആ അപരിമേയതയെക്കുറിച്ചുള്ള  ശക്തമായ ആശയം മനസ്സിലേക്ക് പകരുകയും , സ്വന്തം പരിമിതികൾക്കതീതമായി ഉയരുവാൻ മനസ്സിനെ സഹായിക്കുകയും  ചെയ്യുന്നു. ഇത് പരമയാഥാർത്ഥ്യത്തെക്കുറിച്ചുള്ള അവബോധം ക്രമേണ ഉൾക്കൊള്ളുവാൻ  മനസ്സിനെ പരിശീലിപ്പിക്കുന്നു.  ഒരു വിഗ്രഹം സൂക്ഷമമായി  പഠിക്കുമ്പോൾ അതിന്റെ ഓരോ ഭാഗവും മനസിന്റെ  സാധാരണ പരിമിതികളെ അതിലംഘിക്കുന്ന തത്ത്വങ്ങൾ പ്രകാശിക്കുന്നതായും വിഗ്രഹമാകെ ഒരു അത്യുദാത്തമായ യാഥാർത്ഥ്യത്തെയും  അർത്ഥത്തെയും പ്രതിനിധാനം ചെയ്യുന്നതായും മനസ്സിലാക്കാൻ കഴിയും.

No comments:

Post a Comment