ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2018

ശ്രീകൃഷ്ണപരമാത്മാവും രാധാവിയും

ശ്രീകൃഷ്ണപരമാത്മാവും രാധാവിയും

പരമാത്മാവായ ഭഗവാന്‍ സൃഷ്ടി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വയം കൈക്കൊണ്ട ദിവ്യമായ സ്വരൂപമാണ് സാക്ഷാല്‍ ശ്രീ കൃഷ്ണന്‍. പിന്നിട് ശ്രീ കൃഷ്ണന്‍റെ വമാഭാഗത്ത്‌ നിന്നു ഉണ്ടായതാണ്സര്‍വലോക മാതാവായ ശ്രീ രാധാദേവി. അതിനു ശേഷം മറ്റെല്ലാ സൃഷ്ടിയും രാധാ ദേവിയില്‍ നിന്നും ഉണ്ടായി. (ദേവി ഭാഗവതം നവമസ്ക്കന്ധം).

രാധാകൃഷ്ണ നാമത്തില്‍ തന്നെ ഈ സത്യം അടങ്ങിയിട്ടുണ്ട്.
കൃഷ്ണന്‍ എന്ന നാമത്തിന്‍റെ കകാരം കമലാപതിയായ വിഷ്ണുവിനെ സൂചിപ്പിക്കുന്നു. ഷകാരം ഷള്‍ഗുണപതിയായ ശ്വേതാധിപന്‍ ശ്രീ ഹരിയേയും, നകാരം നരസിംഹ മൂര്‍ത്തിയേയും, അകാരം അക്ഷര ബ്രഹ്മം, നരനാരായണന്‍മാര്‍, വിസര്‍ഗ്ഗങ്ങള്‍, എന്നിവയേയും സൂചിപ്പിക്കുന്നു. എങ്ങിനെ പരിപൂര്‍ണ്ണതമങ്ങളായ ആറും ചേര്‍ന്നതാണ് ശ്രീ കൃഷ്ണ നാമം .
ശ്രീ രാധാ ദേവിയുടെ രകാരം രമയെയും(മഹാലക്ഷ്മി) ആകാരം ആദിഗോപിയും, ധകാരം ധരയുംഅകാരം വിരജദേവിയേയും പ്രതി നിധാനം ചെയ്യുന്നു.
ശ്രീകൃഷ്ണ ഭഗവാന്‍റെ ആത്മാവാണ് ശ്രീ രാധാ ദേവി.

No comments:

Post a Comment