ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2018

"ഇദം ശരീരം കൗന്തേയ ക്ഷേതമിത്യഭിധീയതേ "

"ഇദം ശരീരം കൗന്തേയ ക്ഷേതമിത്യഭിധീയതേ "

ക്ഷേത്രമെന്നാൽ കൃഷിസ്ഥലം, ക്ഷയസ്വഭാവമുള്ളത്, നാശത്തിൽ നിന്നും രക്ഷിക്കുന്നത് എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.  കൃഷിസ്ഥലത്ത് വിത്ത്  വിതച്ചാൽ അതു മുളവന്ന് പടർന്ന് വലുതാകുന്നു.  ഇതുപോലെ ചെയ്യുന്ന കർമ്മങ്ങളുടെ പുണ്യപാപങ്ങൾ ശരീരത്തിൽ വളർന്ന് വലുതാകുന്നു.  ഒപ്പം പൂർവ്വജന്മകർമ്മവാസനകളും നിലനിന്നു വളരുന്നു.  "ശീര്യതേ ഇതി ശരീരം"   നശിക്കുന്നതുകൊണ്ട് ശരീരം എന്നു വിളിക്കുന്നു.      ജനനമരണമാകുന്ന സംസാരചക്രത്തിൽ  നിന്നും മുക്തി പ്രാപിക്കുന്നതിനുള്ള ആവിശ്യം  ജ്ഞാനം ഈ ശരീരത്തിൽ ആർജ്ജിക്കാൻ കഴിയും.  അങ്ങനെ ജീവനെ ക്ഷതിയിൽ (നാശത്തിൽ)  നിന്നു ത്രാണനം ചെയ്യുന്നതുകൊണ്ട് ഈ ശരീരത്തെ ക്ഷേത്രമെന്നു വിളിക്കുന്നു,

No comments:

Post a Comment