ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 July 2020

ഏഴഴകാണ് രാമായണത്തിന്

ഏഴഴകാണ് രാമായണത്തിന്

ഭാരതീയ ഇതിഹാസമായ രാമായണം ലോകത്തിലെ ആദ്യകാവ്യമായി അറിയപ്പെടുന്നു. രാമായണത്തിന് കാവ്യ കൽപ്പനയിലും കഥാകൽപ്പനയിലും മറ്റെല്ലാ തരത്തിലും ഏഴഴകാണെന്നാണ് അറിവുള്ളവർ പറയുന്നത്. അതിന് തക്കതായ ചില കാരണങ്ങളും സംഖ്യാ സൂചകങ്ങളായി രാമായണത്തിൽ  കാണാൻ കഴിയും.

ഒന്നു നോക്കാം ...

1. ശ്രീരാമൻ മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളിൽ ഏഴാം അവതാരമാണ്.

2. 'രാമായണം' എന്ന വാക്ക്  അക്ഷരമാത്രയിൽ - ഏഴാണ്....

 3. രാമായണത്തിന് കാണ്ഡങ്ങൾ ഏഴാണ്.

4.  രാമ-രാവണയുദ്ധം നടന്നത്  ഏഴ് ദിവസങ്ങളിലായാണ്

5. രാമന്‍റെ ജന്മനക്ഷത്രമായ പുണര്‍തത്തിന്റെ നക്ഷത്ര ഗണത്തിലെ സ്ഥാനം ഏഴാണ്.

6.  ഏഴ് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ശ്രീരാമൻ സീതയെ ഉപേക്ഷിക്കുന്നത്.

7. രാമായണ രചനക്ക് കാരണഭൂതമായി വർത്തിച്ചവർ എഴാണ് (സപ്തർഷികൾ)

8.  ഓരോ ദിവസവും പ്രാര്‍ത്ഥനയോടെ പകുത്ത് ഏഴുവരിയും ഏഴ് അക്ഷരവും തള്ളിയാണ് രാമായണം വായിക്കേണ്ടെതെന്നാണ് ഒരു വിശ്വാസം.

9. രാമന് ഈരേഴു പതിനാല് കൊല്ലമായിരുന്നു വനവാസം സംഖ്യാശാസ്ത്ര പ്രകാരം അത് ഏഴിന്റെ ഗുണിതമാണ്..(2 x 7=14).
10. രാമന്‍ സൂര്യ വംശജന്‍ ആണ്. (സൂര്യന്‍ ഏഴുകുതിരകളെ പൂട്ടിയ രഥത്തിലാണ സഞ്ചരിക്കുന്നത്. അതായത് അത് ഏഴ് നിറ രശ്മികളാണ് എന്ന് ഒരർത്ഥത്തിൽ പറയാം......)

11. ഏഴ് നിറങ്ങൾ ചേർന്നാൽ അത് ഏകമാകും വെള്ളയാകും. (രാമൻ ഇഫക്ട് എന്ന ശാസ്ത്രീയ തത്വമാണത്)

രാമായണം ഏഴ് നിറങ്ങളും ചേർന്ന 
ഏഴഴകിനും നിദാനമായ ധവള നിറത്തിന്റെ വെള്ളിവെളിച്ചമാകുന്നു.

അന്ധകാരത്തെ മാറ്റുന്ന 
അജ്ഞാനത്തെ അകറ്റുന്ന 
അകതാരിൽ എന്നും ഉണർത്തേണ്ട
രാമ മന്ത്രധ്വനിയാക്കി മാറ്റണം 

   

No comments:

Post a Comment