ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 5

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 5

ഐശ്വര്യവർദ്ധനങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ധൈര്യം
2. ശമം
3. ദമം
4. ശുചിത്വം
5. ദയ
6. മൃദുവാക്ക്
7.  നിരുപദ്രവകരം

കേരളവിഭാഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വേണാട്
2. പൂഴിനാട്
3. കർക്കനാട്
4. ചീതനാട്
5. കുട്ടനാട്
6. കുടനാട്
7.  മലയമ നാട്‌

ഐശ്വര്യവർദ്ധനങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ധൈര്യം
2. ശമം
3. ദമം
4. ശുചിത്വം
5. ദയ
6. മൃദുവാക്ക്
7.  ദ്രോഹിക്കാതിരിക്കുക

കേരളവിഭാഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വേണാട്
2. പൂഴിനാട്
3. കർക്കനാട്
4. ചീതനാട്
5. കുടനാട്
6. കുട്ടനാട്
7. മലയമനാട്

ചിത്തശല്യങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. പകലത്തെ ചന്ദ്രൻ
2. യൗവനം പോയ സ്ത്രീ
3. താമരയില്ലത്ത സരസ്സ്
4. വിദ്യയില്ലാത്ത സുന്ദരൻ
5. ധനത്തിൽ ആർത്തിയുള്ള പ്രഭു
6. ദരിദ്രനായ സജ്ജനം
7. ഖലനായ രാജസേവകൻ

കർമ്മങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. പരാക്രമം
2. പ്രാഗത്ഭ്യം
3. ധൈര്യം
4. കൗശലം
5. യുദ്ധത്താൽ പിൻതിരിയാതിരിക്കുക
6. ഔദാര്യം
7. നിയമനശക്തി

സപ്ത൪ഷികള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. മരീചി
2. അംഗിരസ്സ്
3. അത്രി
4. പുലസ്ത്യന്‍
5. പുലഹന്‍
6. ക്രതു
7. വസിഷ്ഠന്‍ 
[എന്നിവരാണ് സപ്ത൪ഷികള്‍]

സപ്ത ചിരംജീവികള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. അശ്വത്ഥാമാവ്
2. മഹാബലി
3. വ്യാസന്‍
4. ഹനുമാന്‍
5. വിഭീഷണന്‍
6. കൃപ൪
7. പരശുരാമന്‍
[എന്നിവ൪ എക്കാലവും ജീവിച്ചിരിക്കുന്നുവെന്ന് പുരാണം പറയുന്നു അശ്വത്ഥാമാവു പകയായും, മഹാബലി ദാനശീലമായും, വ്യാസന്‍ ജ്ഞാനമായും, ഹനുമാന്‍ സേവാശീലമായും, വിഭീഷണന്‍ ഈശ്വരഭക്തിയായും, കൃപ൪ പരപുച്ഛമായും, പരശുരാമന്‍ അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു]

സപ്ത പുണ്യനഗരികള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. അയോധ്യാ 
2. മഥുരാ 
3. കാശീ 
4. കാഞ്ചീ 
5. അവന്തികാ 
6. പുരീ 
7. ദ്വാരാവതി 
(മോക്ഷദായകങ്ങളായ ഏഴു പുണ്യനഗരികള്‍)

സപ്തദ്വീപങ്ങള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ജംബുദ്വീപം (ഏഷ്യാ)
2. പ്ലാക്ഷദ്വീപം
3. പുഷ്കരദ്വീപം (തെക്കും വടക്കും അമേരിക്ക) 
4. ക്രൗഞ്ചദ്വീപം (ആഫ്രിക്ക)
5. ശാകദ്വീപം (യുറോപ്പ്)
6. ശാല്മലദ്വീപം (ഓസ്ട്രേലിയ
7. കുശദ്വീപം

സപ്തസാഗര (സമുദ്രം) ങ്ങള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഇക്ഷു ( കരിമ്പിന്‍ നീ൪)
2. സുര (മദ്യം)
3. സ൪പിസ്സ് (നെയ്യ്)
4. ദധി (തയി൪)
5. ശുദ്ധജലം
6. ലവണം (ഉപ്പുവെള്ളം)
7. ക്ഷീരം (പാല്‍) 
[എന്നിവയാണ് സപ്തസാഗരങ്ങള്‍]

സപ്തപുണ്യനദികള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഗംഗ
2. സിന്ധു
3. കാവേരി
4. യമുന
5. സരസ്വതി
6. ന൪മദ
7. ഗോദാവരി 
[സരസ്വതി നദി ഇപ്പോള്‍ ഭൂമിയ്ക്ക് അടിയിലൂടെ (അദൃശ്യമായി) ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്നു]

സപ്ത പ൪വ്വതങ്ങള്‍ :- [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. മഹേന്ദ്രം
2. മലയം
3. സഹ്യന്‍
4. വിന്ധ്യന്‍
5. ഋക്ഷം
6. ശുക്തിമാന്‍
7. പാരിയാത്രം

സപ്ത പ൪വ്വതങ്ങള്‍ :- [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഹിമവാൻ
2. നിഷധം
3. വിന്ധ്യൻ
4. മാല്യവാൻ
5. പാരിയാത്രം
6. ഗന്ധമാദനം
7. ഹേമകൂടം

സപ്തമാതാക്കള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. കുമാരി
2. ധനദ
3. നന്ദ
4. വിമല
5. ബല
6. മംഗല
7. പത്മ 
[ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം, യൗവനം, സമ്പത്ത്, സന്തോഷം, പരിശുദ്ധി, ബലം, ഐശ്വര്യം, തേജസ്സ് എന്നിവയുണ്ടാകും]

സപ്തമാതാക്കള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ബ്രാഹ്മീ
2. മാഹേശ്വരി
3. കൌമാരി
4. വൈഷ്ണവി
5. വാരാഹി
6. ഇന്ദ്രാണി
7. ചാമുണ്ഡി.

സപ്തധാതുക്കള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ത്വക്ക്
2. രക്തം
3. മാംസം
4. മേദസ്സ്
5. അസ്ഥി
6. മജ്ജ
7. സ്നായു

സപ്തനാഡികള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഇഡ
2. പിംഗല
3. സുഷുമ്ന
4. വൃഷ
5. അലംബുഷ
6. അസ്ഥിജിഹ്വ
7. ഗാന്ധാരി 

സപ്തമുനിമുഖ്യന്മാ൪ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വിശ്വാമിത്രന്‍
2. കണ്വന്‍ 
3. വസിഷ്ഠന്‍
4. ദു൪വാസാവ്
5. വേദവ്യാസന്‍
6. അഗസ്ത്യന്‍
7. നാരദൻ

സപ്തവ്യസനങ്ങള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. നായാട്ട്
2. ചൂത്
3. സ്ത്രീസേവ
4. മദ്യപാനം
5. വാക്പാരുഷ്യം
6. ദണ്ഡപാരുഷ്യം
7. അ൪ത്ഥദൂഷ്യം 
[എന്നിവ ഭരണാധികാരികള്‍ ഒഴിവാക്കേണ്ടതാണ്]

സപ്താവസ്ഥകള്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. അജ്ഞാനം
2. ആവരണം
3. വിക്ഷേപം
4. പരോക്ഷം
5. അപരോക്ഷം
6. ശോകനിവൃത്തി
7. ആനന്ദം

സപ്ത പാതാളങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. അതലം
2. വിതലം
3. സ്ഥലം
4. രസാതലം
5. മഹാതലം
6. തലാതലം
7. പാതാളം

സപ്തസിന്ധുക്കള്‍ [1]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഗംഗ
2. യമുനാ
3. സരസ്വതി
4. ശതദ്രു
5. പരുര്നി
6. മരുദ്വൃധ
7. ആജീകിയ 
[വേദപ്രകാരം]

സപ്തസിന്ധുക്കള്‍ [2]
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വാസ്വോകസാര
2. നളിനി
3. പാപനി
4. ഗംഗ
5. സീതാ
6. സിന്ധു
7. ജംബുനദി 
[മഹാഭാരത പ്രകാരം]

ജീവാവസ്ഥകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. അജ്ഞാനം
2. ആവരണം
3. വിക്ഷേപം
4. പരോക്ഷജ്ഞാനം
5. അപരോക്ഷജ്ഞാനം
6. അനർത്ഥനിവൃത്തി
7. ആനന്ദപ്രാപ്തി

മരുത്തുക്കൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ആവഹൻ
2. സംവഹൻ
3. പ്രവഹൻ
4. ഉദ്വഹൻ
5. വിവഹൻ
6. പരിവഹൻ
7. പരാവഹൻ

വർഗ്ഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. രാജാവ്
2. മന്ത്രി
3. രാജ്യം
4. കോട്ട
5. ഭണ്ഡാരം
6. സൈന്യം
7. ബന്ധുബലം

വർണ്ണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വെളുപ്പ്
2. കറുപ്പ്
3. ചെമപ്പ്
4. പച്ച
5. മഞ്ഞ
6. നീലം
7. ഊത

വനങ്ങൾ ഏഴ്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. കാമ്യകവനം
2. അദിതിവനം
3. വ്യാസവനം
4. പലകീവനം
5. സൂര്യവനം
6. മധുവനം
7. ശീതവനം

ദോഷങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. മടി
2. മദം
3. അറിവില്ലായ്മ
4. ചപലത
5. സഭാഗർവ്വം
6. അഭിമാനം
7. ത്യാഗശീലമില്ലായ്മ

സ്വരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഷഡ്ജം
2. ഋഷഭം
3. ഗാന്ധാരം
4. മദ്ധ്യമം
5. പഞ്ചമം
6. ധൈവതം
7. നാഷാദം

സപ്തനാഗങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. അനന്തൻ
2. തക്ഷകൻ
3. കർക്കൻ
4. പത്മൻ
5. മഹാപത്മൻ
6. ശംഖകൻ
7. ഗുളികൻ

സപ്താശ്വങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഗായത്രി
2. ബൃഹതി
3. ഉഷ്ണിക്
4. ജഗതി
5. ത്രിഷ്ടുപ്
6. അനുഷ്ടുപ്പ്
7. പംക്തി
(സൂര്യൻ്റെ ഏഴു കുതിരക്കൾ അവ ഛന്ദസ്സുകൾ അവുന്നു)

സപ്തോപായങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. സാമം
2. ദാനം
3. ഭേദം
4. ദണ്ഡം
5. ഉപേക്ഷ
6. ജന്ദ്രജാലം
7. മായ

No comments:

Post a Comment