ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2020

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 03

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 03

ചന്ദ്രഗുപ്ത മൗര്യൻ

സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു അധിനിവേശ ശക്തികളെ തുരത്തി, നന്ദ വംശത്തിന്റെ ദുര്ഭരണത്തെ തൂത്തെറിഞ്ഞാണ് അദ്ദേഹം ഭാരത ചക്രവർത്തിയായത്. ഒരു യൂറോപ്യൻ മഹാശക്തിയെ യുദ്ധത്തിൽ തോൽപിച്ച ഏക ഭാരത ഭരണകർത്താവും ചന്ദ്രഗുപ്തൻ തന്നെ. ചന്ദ്ര ഗുപ്ത മൗര്യന്റെ കാലത്തേ ഇന്ത്യയെപ്പറ്റി സൂക്ഷ്മമായ വിവരങ്ങൾ പോലും അന്നത്തെ ഗ്രീക്ക് സ്ഥാനപതിയായ മെഗസ്തനീസിന്റെ വിവരണമായ ഇൻഡിക്ക യിലൂടെ ലഭ്യമാണ്. നമ്മെ സംബന്ധിച്ച രേഖപ്പെടുത്തപ്പെട്ട സുവർണ കാലഘട്ടമാണ് ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ കാലം. അദ്ദേഹത്തിനെ സ്ഥാനത്യാഗം പോലും അതിശ്രേഷ്ഠമായിരുന്നു. തന്റെ നാല്പത്തിമൂനാം വയസ്സിൽ പുത്രനായ ബിന്ദുസാരനെ രാജ്യം ഏല്പിച്ചു സന്യാസിയായി കൊട്ടാരം വിട്ടിറങ്ങിയ അദ്ദേഹം കർണാടകത്തിലെ ശ്രവണ ബെലഗോളയിൽവച്ചാണ് നിർവാണം പ്രാപിച്ചത്. ചന്ദ്രഗുപ്തന്റെ സന്യാസത്തെയും നിർവാണത്തെപ്പറ്റിയുമുള്ള വിവരങ്ങൾ ജൈന ഗ്രന്ധമായ ഭദ്രബാഹു ചരിതത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ആർക്കും ഒരു കുറ്റവും കണ്ടെത്താനാവാത്ത കാലമായിരുന്നു അദ്ദേഹത്തിന്റേത്.

വസ്തുതകൾ ഇങ്ങിനെയൊക്കെ ആണെങ്കിലും നമ്മുടെ ചരിത്ര കാരന്മാർക്കും, ''സാംസ്കാരിക'' കച്ചവടക്കാർക്കും, പ്രത്യേകിച്ച് സിനിമക്കാർക്കും ചന്ദ്രഗുപ്തന്റെ പേര് കേൾക്കുന്നത് തന്നെ ചതുർഥിയാണ്. മൂന്നാം കിട നാടുവാഴി അടിമകളെപ്പറ്റി വരെ ബ്രഹ്മാണ്ഡ നോവലുകളും, പഠനങ്ങളും സിനിമകളും പടച്ചുവിടുന്ന നമ്മുടെ നാട്ടിൽ ചന്ദ്രഗുപ്ത മൗര്യനെ പറ്റി കാര്യമായ ഒരു സാഹിത്യ സൃഷ്ടിയോ, ചലച്ചിത്രമോ സ്വാതന്ത്ര്യാനന്തര കാലത്തു ഉണ്ടായതായി അറിവില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ കാര്യമായ ''മാസാലകൾ '' ഒന്നും ഇല്ല എന്നതാവും ഒരു കാരണം. അതിശക്തനും, ധർമ്മിഷ്ഠനും ജനകീയനായ ഒരു ഭരണാധികാരിയുടെ ഓർമ പോലും ഇന്നും ബ്രിട്ടീഷ് രാജിന്റെ ഉപാസകരായ നമ്മുടെ ചരിത്രകാരന്മാരെയും ''സാംസ്കാരിക'' കച്ചവടക്കാരെയും ഭയപെടുത്തുന്നുണ്ടാവാം. തങ്ങളുടെ രാജ്യത്തിന് അതി സുന്ദരവും സമൃദ്ധവുമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് പൊതുജനം മനസ്സിലാക്കിയാൽ, അവർ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുത്താൽ വ്യാജ ചരിത്രകാരന്മാരും, കപട സാംസ്‌കാരിക കച്ചവടക്കാരും കഴിഞ്ഞ ഒരു നൂറ്റാണ്ടു കൂലിപണിയെടുത്തുണ്ടാക്കിയ കള്ളങ്ങളുടെ കൊട്ടാരമാകും തകർന്നു വീഴുന്നത്. അതങ്ങനെ എളുപ്പം തകർന്നു വീഴാൻ അവർ സമ്മതിക്കില്ല.

No comments:

Post a Comment