ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 July 2017

എന്തുക്കൊണ്ടാണ് പരലോകം മരിച്ചവരെക്കൊണ്ട് നിറയാതിരിക്കുന്നത്?

എന്തുക്കൊണ്ടാണ് പരലോകം മരിച്ചവരെക്കൊണ്ട് നിറയാതിരിക്കുന്നത്?

ഒരുവൻ പിറന്ന് ആയുസ്സുള്ളകാലത്തോളം ജീവിക്കുന്നു. അതിനുശേഷം അഗ്നിയിലേക്ക് അഗ്നിയിലേക്ക് എടുക്കുന്നു. അഗ്നിതന്നെ അവന് അഗ്നിയായി ഭവിക്കുന്നു. പ്രശസ്തി ബാക്കിയാവുന്നു. പഞ്ചാഗ്നിവിദ്യയെ അറിയുന്നവരും ആരണത്തിൽ ശ്രദ്ധയോടുകൂടി സത്യബ്രഹ്മത്തെ (ഹിരണ്യഗർഭനെ) ഉപാസിക്കുന്നവരും അർച്ചിരഭിമാനി ദേവതയെ പ്രാപിക്കുന്നു. അഹരഭിമാനി ദേവതയെയും ശേഷം ശുക്ലപക്ഷാഭിമാനി ദേവതയേയും അതിനുശേഷം സൂര്യൻ വടക്കോട്ട് സഞ്ചരിക്കുന്ന ഉത്തരായണ മാസങ്ങളേയും അവിടെ നിന്ന് ദേവലോകത്തേയും അവിടെ നിന്ന് ആദിത്യലോകത്തേയും , അവിടെ നിന്ന് വിദ്യുത് ദേവതകളുടെ ലോകത്തെത്തെയും പ്രാപിക്കുന്നു. ഹിരണ്യഗർഭന്റെ മനസ് സൃഷ്ടിയായ പുരുഷൻ അവിടെനിന്ന് മുക്തപുരുഷന്മാരെ ബ്രഹ്മലോകത്തേക്ക് നയിക്കുന്നു. പിന്നെ അവർ ജന്മങ്ങളിലൂടെ തിരിച്ചു വരുന്നില്ല. പഞ്ചാഗ്നി വിദ്യയെ അറിയുന്നവർ ഗൃഹസ്ഥന്മാരാണ്. (ഭൂഃ ഭുവർ സ്വഃ പുരുഷൻ സ്ത്രീ എന്നിവരടങ്ങുന്ന പ്രചരണ വിദ്യയാണ് പഞ്ചാഗ്നിവിദ്യ) സത്യത്തെ ഉപാസിക്കുന്നവരാണ് സന്യാസിമാർ, അവരുടെ മരണാന്തരഗതിയാണ് ബ്രഹ്മലോകപ്രാപ്തി. ഭഗവത് പ്രേരണയാൽ ജന്മമുണ്ടായാൽ നാരായാണാദികളെപ്പോലെ കർമ്മബന്ധമില്ലാതെ ലോകസംഗ്രഹത്തിനായി മുക്തപുരുഷ്ന്മാരായി തന്നെ കഴിയുന്നു. (ശ്രീ നാരയണഗുരു, ചട്ടമ്പിസ്വാമികൾ,  സ്വാമിവിവേകാനന്ദൻ മുതലായ പ്രമുഖ വ്യക്തികൾ) പഞ്ചാഗ്നി വിദ്യയോ ഹിരണ്യഗർഭോപാസനയോ അനുഷ്ടിക്കാത്തവർ (അറിയാത്തവർ) അർച്ചിരഭിമാനി ദേവതയെ പ്രാപിക്കതെ ധൂമാദി മാർഗ്ഗങ്ങളിൽ വന്ന് ജന്മാന്തരങ്ങളിൽ പെട്ട് സംസാരഗതിയെ പ്രാപിക്കുന്നു. ജ്ഞാനകർമ്മങ്ങളുടെ ഫലമായി ഉത്താരയണ മാർഗ്ഗത്തിലൂടെ സഞ്ചാരിക്കാനുള്ള അർഹത നേടുന്നതുവരെ സംസാരജീവിതം തുടരുന്നു. ദേവയാന പിതൃയാന മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാൻ സാധിത്തവർ പാറ്റകളും പുഴുക്കളും, കീടങ്ങളുമായി ജന്മം തേടുന്നു. ആയതിനാൻ ദക്ഷിണായന മാർഗ്ഗത്തിലെത്താനുള്ള കർമ്മമെങ്കിലും നാം അനുഷ്ഠിക്കണം. യജ്ഞം കൊണ്ടും ദാനം കൊണ്ടും തപസ്സുകൊണ്ടും ലോകങ്ങളെ നേടുന്നവർ ധൂമാദിദേവതയേ പ്രാപിക്കുന്നു. അവിടെ നിന്ന് രാത്രി അഭിമാനിദേവതയെയും ശേഷം കൃഷ്ണപക്ഷ അഭിമാനി ദേവതെയും, അവിടെ നിന്ന് ദക്ഷിണായന മാസങ്ങളേയും അവിടെ നിന്ന് പിതൃലോകത്തേയും പ്രാപിക്കുന്നു. (അഥയജേഞ്ന ദാനേന തപസാ ലോകാൻ ജയന്തി തേ ധുമമഭി സംഭവന്തി) അവിടെ നിന്ന് ചന്ദ്രനെ പ്രാപിച്ച് അന്നമായി തീരുന്നു. ഋത്വിക്കുകൾ "ആപ്യായസ്വ അപക്ഷീയസ്വ" എന്ന് ചൊല്ലി സോമാപാനം ചെയ്യുന്നതുപോലെ ദേവന്മാർ ഇവരെ അന്നമായി ഭക്ഷിക്കുന്നു. കർമ്മഫലാവസാനത്തോടുകൂടി ആകാശത്തേയും വായുവിനെയും അതിലൂടെ വൃഷ്ടിയേയും വൃഷ്ടിയിലൂൂടെ ഭൂമിയെയും പ്രാപിക്കുന്നു. ഭൂമിയിൽ അന്നമായി ഭവിക്കുന്നു. അന്നം രേതസ്സായും മാറുന്നു. രേതസ്സ് അഗ്നിയിൽ ( സ്ത്രി അഗ്നിയാകുന്നു) ഹോമിക്കുന്നു . അതിൽ നിന്ന് ജീവൻ ഉത്ഭവിക്കുന്നു. ജന്മങ്ങൾ തുടരുന്നു…..

No comments:

Post a Comment