ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 July 2017

അക്ഷകുമാരൻ

രാമായണ കഥാപാത്രങ്ങൾ

അക്ഷകുമാരൻ

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു കഥാപാത്രമാണ് അക്ഷകുമാരൻ. രാവണന്റെയും മണ്ഡോദരിയുടെയും ഇളയമകൻ, ഇന്ദ്രജിത്തിന്റെ അനുജൻ. അക്ഷൻ, അക്ഷയൻ, അക്ഷയകുമാരൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. വാല്മീകി രാമായണത്തിൽ സുന്ദരകാണ്ഡത്തിലാണ് അക്ഷകുമാരനെപ്പറ്റിയുള്ള പരാമർശം ആദ്യമായിക്കാണുന്നത്. അശോകവനികയിലെത്തി സീതാദേവിയെക്കണ്ട ശേഷം ഉദ്യാനഭഞ്ജനം ചെയ്തുകൊണ്ടിരുന്ന ഹനുമാനെ വധിക്കുന്നതിന് രാവണൻ അയച്ച പഞ്ചസേനാപതികളടക്കമുള്ള രാക്ഷസവീരൻമാർ പോരിൽ മരിച്ചപ്പോൾ, ആ കപിവീരനെ എതിർക്കുവാൻ അക്ഷകുമാരൻ വളരെ ഉൽസാഹത്തോടുകൂടി പുറപ്പെട്ടതായി ആദികവി വർണിച്ചിട്ടുണ്ട്. എട്ടു കുതിരകളെ പൂട്ടിയ തേരിൽക്കയറി, വില്ലും ധരിച്ചു ശബ്ദമുഖരമായ സൈന്യവുമൊത്തുചെന്ന്, അക്ഷകുമാരൻ ഹനുമാനോട് ഗംഭീരമായി യുദ്ധം ചെയ്ത് തന്റെ പരാക്രമം പ്രകടമാക്കി. ഹനുമാൻ ആണ് അക്ഷകുമാരനെ വധിക്കുന്നത്.

മുഴങ്ങിമന്നർക്കനുമുഷ്ണ രശ്മിയായ്,
മരുത്തു വീശീല വിറച്ചുപോയ് ഗിരി,
കുമാരനും കീശനുമിട്ടപോരുക-
ണ്ടിരമ്പിവാനങ്ങു, കലങ്ങിയാഴിയും.

എന്നിങ്ങനെയുള്ള യുദ്ധവർണനയിൽ അത് വ്യക്തമാണ്. യുദ്ധവേളയിൽ മായാവിദ്യ കൊണ്ട് ആകാശത്തേക്കുയർന്ന അക്ഷകുമാരനെ ഹനുമാൻ കൈത്തലം കൊണ്ട് അടിച്ചു കൊന്ന് ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ദ്രാദി ദേവഗണങ്ങളെയും യക്ഷപന്നഗ ഭൂതാദികളെയും മറ്റും പരാക്രമം കൊണ്ട് വിസ്മയിപ്പിച്ച അക്ഷകുമാരനെ ഇന്ദ്രപുത്രനായ ജയന്തനോടാണ് വാല്മീകി ഉപമിച്ചിട്ടുള്ളത്.

No comments:

Post a Comment