ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2017

അതികായൻ

രാമായണ കഥാപാത്രങ്ങൾ

അതികായൻ

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു  രാക്ഷ  കഥാപാത്രമാണ് അതികായൻ.

രാവണന് ധാന്യമാലിനി എന്ന രാക്ഷസിയിലുണ്ടായ മകൻ. ശരീരത്തിന്റെ വലിപ്പംകൊണ്ട് അതികായൻ എന്ന പേർ സിദ്ധിച്ചു. മഹാകായൻ, പർവതോപമൻ മുതലായ പദങ്ങൾകൊണ്ട് അതികായന്റെ ദേഹമാഹാത്മ്യം വാല്മീകിരാമായണത്തിൽ വർണിച്ചിട്ടുണ്ട്. അതികായൻ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, അദ്ദേഹത്തിൽനിന്നും സുരാസുരൻമാർക്ക് തന്നെ വധിക്കാൻ സാധ്യമാകരുതെന്ന വരവും ദിവ്യമായ കവചവും അർക്കഭാസ്വരമായ രഥവും അനേകം ദിവ്യാസ്ത്രങ്ങളും നേടി. യുദ്ധം ചെയ്ത് ഇന്ദ്രന്റെ വജ്രവും വരുണന്റെ പാശവും കരസ്ഥമാക്കി. ആ ബലശാലി രാവണന്റെ ആജ്ഞ അനുസരിച്ച് രാമനോടു പോരിനു ചെന്നു. ഭീമരൂപനായ അതികായനെക്കണ്ട് വാനരസൈന്യങ്ങൾ ഓടിപ്പോയി. വിസ്മയഭരിതനായ ശ്രീരാമൻ വിഭീഷണനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പോരിൽ അതികായനെ ലക്ഷ്മണൻ നേരിട്ടു. ഇരുപേരും ഘോരസമരം നടത്തി. ഒടുവിൽ വായുഭഗവാന്റെ ഉപദേശമനുസരിച്ച് ലക്ഷ്മണൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതികായനെ വധിച്ചു. ലങ്കാനഗരിയുടെ രക്ഷാഭാരം സമർഥമായി നിർവഹിച്ചിരുന്ന ആ രാക്ഷവീരന്റെ നിര്യാണം രാവണനെ നല്ലപോലെ അലട്ടി.

No comments:

Post a Comment