ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 July 2017

കൊച്ചു കൊച്ചു അറിവുകൾ

കൊച്ചു കൊച്ചു അറിവുകൾ

പഞ്ചപക്ഷികള്‍:- 
ചകോരം, പെരുമ്പുളള് , കാകന്‍, കോഴി, മയില്‍ എന്നിവയാണ്.

ത്രിസന്ധ്യകള്‍:-
പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും സന്ധിക്കുന്ന സമയം പ്രഭാത സന്ധ്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത് സായം സന്ധ്യ.

പ്രണവമന്ത്രം:-
'ഓം' കാരത്തെതന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത്. ഇതില്‍ അ- ബ്രഹ്മാവ്‌, ഉ- വിഷ്ണു, മ- ശിവന്‍. എപ്പോഴും പുതുതായി ഇരിക്കുന്നത് എന്നും പ്രണവത്തിനു അര്‍ഥം ഉണ്ട്.

പഞ്ചാംഗം:-
വാരം(ആഴ്ച), നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇങ്ങിനെയുള്ള അഞ്ചു മാനങ്ങള്‍ അടങ്ങിയിട്ടുള്ളതിനെയാണ് പഞ്ചാംഗം എന്ന് പറയുന്നത്.
വാരം- ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയം.
നക്ഷത്രം- ചന്ദ്രന്‍ രാശിചക്രത്തില്‍ ഒരു നക്ഷത്ര മേഖലയില്‍ സഞ്ചാരം പൂത്തിയാക്കാന്‍ എടുക്കുന്ന സമയം.
തിഥി-ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ കിട്ടുന്ന ഭാഗ കലകള്‍.

കരണം- തിഥിയുടെ പകുതി.
നിത്യയോഗം(യോഗം)- സൂര്യസ്ഫുടവും, ചന്ദ്രസ്ഫുടവും കൂട്ടിയതിനെ കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നത്.

പൂജാമുറിയും ദിക്കും:-
വീട്ടിലെ പൂജാമുറി കിഴക്കോട്ടു അഭിമുഖമായിട്ടായിയിക്കണം. ചിത്രങ്ങളും കിഴക്കൊട്ടായിട്ടു സ്ഥാപിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിക്കലും നമസ്ക്കരിക്കരുത്. അതിനനുസരിച്ചു ദൈവങ്ങളുടെ പടവും മറ്റും സ്ഥാപിക്കുക.

ആല്‍മര പ്രദിക്ഷിണം:-
ഏഴുതവണയാണ് ആലിനെ പ്രദിക്ഷിണം ചെയ്യേണ്ടത്. ഇങ്ങിനെ ചെയ്യുന്നത് നമ്മുടെ സപ്തശരീരങ്ങളിലും പ്രാണോര്ജ്ജം നിറക്കുന്നു. ആലിന്‍റെ മൂലത്തില്‍ ബ്രഹ്മാവും, മധ്യത്തില്‍ വിഷ്ണുവും, അഗ്രത്തില്‍ ശിവനും വസിക്കുന്നു എന്നാണു വിശ്വാസം. ആലില്‍നിന്ന് ഈശ്വരചൈതന്യം തുടങ്ങുന്നു. ചിട്ടപ്രകാരം ജാത കര്‍മ്മ-ഉപനയനാദി സംസ്ക്കാരം കഴിച്ച ആളാകണം.

നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.

ധ്യനംചെയ്യുമ്പോള്‍:- 

ധ്യാനം ചെയ്യുമ്പോള്‍ പുലിയുടെയോ മാനിന്‍റെയോ തോലുകള്‍ ഉപയോഗിക്കാറുണ്ട് കാരണം ഈ തോലുകള്‍ക്ക് വിദ്യുച്ഛക്തിയെ ശരീരത്തിലേക്ക് പ്രവഹിപ്പിക്കാനുള്ള കഴിവുണ്ട്. ഇവ ശരീരത്തിലെ വിദ്യുച്ഛക്തിയെ തറയിലേക്കു പ്രവഹിപ്പിക്കാതെ തടയുന്നു. ധ്യാനം ചെയ്യുമ്പോള്‍ പലകയിലോ ദര്‍ഭയിലോ വേണം ഇരിക്കാന്‍. വെറും തറയില്‍ ഇരിക്കരുത്.

No comments:

Post a Comment