ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2017

ജടായു

രാമായണ കഥാപാത്രങ്ങൾ

ജടായു

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളിൽ സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു

ജടായു ഒരു കഴുകൻ ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെപഴയ സുഹൃത്താണ് ജടായു. രാവണൻസീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗ്ഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗ്ഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.

കുട്ടിക്കാലത്ത് ജടായു തന്റെ ഭ്രാതാവ് സമ്പാതിയുമായി മത്സരിച്ചു പറക്കുമായിരുന്നു. അങ്ങനെയുള്ള ഒരു മത്സരത്തിൽ ഉയർന്നു പറന്ന ജടായു സൂര്യകിരണങ്ങളാൽ പൊള്ളിപ്പോകുമായിരുന്നു. സമ്പാതി തന്റെ ചിറകുകൾ വിടർത്തിപ്പിടിച്ച് ജടായുവിനെ സൂര്യാതാപത്തിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈ ശ്രമത്തിൽ സമ്പാതിക്ക് സ്വന്തം ചിറകുകൾ നഷ്ടപ്പെട്ടു. ശേഷിച്ച ജീവിതം സമ്പാതി ചിറകില്ലാതെ ജീവിച്ചു.

No comments:

Post a Comment