ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 July 2017

ഒമ്പത് കര്‍മസാക്ഷികള്‍

ഒമ്പത് കര്‍മസാക്ഷികള്‍

നല്ല കര്‍മങ്ങള്‍ ചെയ്യാന്‍ നമ്മുക്ക് പ്രേരണയാകുന്നത് നല്ല ഫലമുണ്ടാകും എന്ന വിശ്വാസമാണ്. എങ്കിലും പാപകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അവയുടെ ദുഷ്ഫലങ്ങള്‍ വേട്ടയാടാന്‍ പിന്നാലെയെത്തുമെന്ന ബോധം നമുക്കാര്‍ക്കും പ്രായേണ ഇല്ല തന്നെ. ആരും അറിയാതെ എന്ത് ദുഷ്കര്‍മവും ചെയ്യാം. അത് ആരും കാണുന്നില്ല എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. എന്നാല്‍ എല്ലാം കാണുന്ന ഒമ്പത് കര്‍മസാക്ഷികള്‍ ഉണ്ടെന്നു നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

സൂര്യ; സോമോയമഃ കാലോ മഹാഭൂതാനി പഞ്ചച.

സൂര്യന്‍, ചന്ദ്രന്‍ , യമന്‍, കാലം, പഞ്ചഭൂതങ്ങള്‍. എന്നിവയാണ് ആ ഒമ്പത് കര്‍മസാക്ഷികള്‍.

No comments:

Post a Comment