എന്താണ് പരബ്രഹ്മം, മോക്ഷം?
പ്രപഞ്ചം നിർമിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്തലകാലങ്ങളും ഒന്നിന്‍റെ തന്നെ വിവിധ രൂപങ്ങളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. എല്ലാത്തിനും കാരണമായ പരബ്രഹ്മമാണു ഭാരതീയ ദശനമനുസരിച്ച് ഈശ്വരൻ. അതു അന്തര്യാമിയാണു.
ബ്രഹ്മം കേവലം ചിന്മയമാണ്. ഏകനാണ്. കലകളില്ല, ശരീരമില്ല എങ്കിലും ഉപാസകന്‍റെ ആഗ്രഹപ്രകാരം അതാത് രൂപങ്ങള്‍ കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ അതാത് രൂപങ്ങള്‍ ഉപാസകന്‍റെ മനസില്‍ മാത്രമെ ഉള്ളു. യാഥാര്‍ഥ്യത്തില്‍ അങ്ങനെ ഒന്നില്ല. പരബ്രഹ്മം തന്നെയാണ് വിവിധ ദേവതകളായി അവതാരം ധരിക്കുന്നത്. എന്നാല്‍ ഈശ്വരന്‍ അത് ഒന്ന് മാതം.
'' സര്‍വ്വ ദേവ നമസ്ക്കാരം കേശവം പ്രതി ഗഛതി''
എന്നാണ് പറയുക. അതായത് ഏത് ദേവനെ/ ദേവതയെ സ്മരിച്ചാലും ആത്യന്തികമായി പരബ്രഹ്മത്തിലേക്ക് എത്തിച്ചേരും എന്നതാണ് ഈ വാചകത്തിന്‍റെ അര്‍ഥം.
എല്ലാ സൃഷ്ടിയും ബ്രഹ്മമയമാണ്. എന്തെന്നാല്‍ ബ്രഹ്മം ഈ വസ്തുക്കളിലുമുണ്ട് പുറത്തുമുണ്ട് എന്നാല്‍ ഈ വസ്തുക്കള്‍ ബ്രഹ്മത്തിന് പുറത്തു വരില്ല. അതിനാല്‍ ലോകത്തിലെ സമസ്ത വസ്തുക്കളും ബ്രഹ്മമയമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരു പാത്രം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു തുണ്ട് തുണി പോലെ നാമെല്ലാം ബ്രഹ്മത്തിനുള്ളിലാണ്. പാത്രത്തിലെ തുണിക്കഷണ ത്തിന്റെ ഉള്ളിലും പുറത്തും വെള്ളമാണ്. വെള്ളമില്ലാത്ത ഒരു ഭാഗവും ഈ തുണിക്കഷണത്തിലില്ല എന്നത് പോലെ ഇതിനു പുറത്തും ജലമാണ്.
ബ്രഹ്മം ഒരുവന്‍റെയും പാപം ഏറ്റെടുക്കുന്നില്ല. ഒരുവന്‍റെയും പുണ്യവും ഏറ്റെടുക്കുന്നില്ല. ഭഗവനാണ് ഇതൊക്കെ തന്നത് എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഭഗവാന്‍ ഒന്നിന്‍റെയും കര്‍തൃത്വം ഏറ്റെടുക്കുന്നില്ല. കര്‍തൃത്വം തികച്ചും മാനുഷികമാണ്. കര്‍മ്മം ചെയ്തത് ഞാനാണ് എന്നു പറയുന്നത് അഹങ്കാരമാണ്. ലോകത്തിന്‍റെ കര്‍തൃത്വഭാവം ഭഗവാന്‍ ഏറ്റെടുക്കാത്തതിന് കാരണം എല്ലാവരും ഭഗവനായിത്തീരണം എന്ന ആഗ്രഹമാണ്. പ്രവൃത്തിയെ പ്രദര്‍ശനവസ്തുവാക്കുന്നവര്‍ ഈശ്വരനില്‍ നിന്ന് അകലും
അതിനാല്‍ സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം ഭാരതത്തില്‍ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്‍റെ പ്രത്യക്ഷമൂർത്തികളായി ഇവിടുത്തെ ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്‍റെ പോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്‍റെ കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ.
നാല് വേദങ്ങളിലും ഓരോ മഹാവാക്യങ്ങള്‍ ഉണ്ട്.
'തത്ത്വമസി', 'അയമാത്മാബ്രഹ്മ', 'പ്രജ്ഞാനം ബ്രഹ്മ','അഹം ബ്രഹ്മാസ്മി'
എന്നിവയാണ് അത്.
തത്ത്വമസി - (അത്) ബ്രഹ്മം നീ തന്നെ (തത് ത്വം അസി),
അയമാത്മാബ്രഹ്മ - ഈ ജീവാത്മാവ് ബ്രഹ്മം തന്നെ,
പ്രജ്ഞാനം ബ്രഹ്മ- ബോധം ആണ് ബ്രഹ്മം,
അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മം ആകുന്നു.
അഥര്‍വ വേദത്തിലെ മാണ്ഡൂക്യോപനിഷത്തില്‍ നിന്ന് ആണ് അയമാത്മാബ്രഹ്മ.
ഋഗ്വേദത്തിലെ ഐതരേയോപനിഷത്തിലെതാണ് പ്രജ്ഞാനം ബ്രഹ്മ.
യജുര്‍ വേദത്തിലെ ബ്രിഹദാരണ്യകോപനിഷത്തിലെതാണ് അഹം ബ്രഹ്മാസ്മി.
സാമ വേദം ആയ ഛാന്ദോഗ്യോപനിഷത്തിലേതാണ് തത്ത്വമസി.
ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം. പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർവവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു
എന്താണ് മോക്ഷം?
എപ്പോഴാണോ എന്‍റെ , എന്‍റെ എന്നിങ്ങനെ വിവിധ വിഷയങ്ങളോട് ബന്ധപ്പെട്ടുകൊണ്ടുള്ള മമത്വബന്ധങ്ങളാകുന്ന ഹൃദയഗ്രന്ഥികള്‍, കെട്ടുപാടുകള്‍ ആത്മജ്ഞാനത്താല്‍ ഭേദിക്കപ്പെടുന്നത് അപ്പോള്‍ മര്‍ത്ത്യന്‍ അമൃതനാകുന്നു. ഇതാണ് വേദത്തിന്റെ പരമമായ ഉപദേശം. ഇതറിഞ്ഞ് തന്‍റെ സ്വരൂപത്തെ ശരീരാദ്യുപാധികളില്‍നിന്നും വേര്‍തിരിച്ച് അറിയേണ്ടതാണ്. ഈ അറിവില്‍ ഉണ്ടായി നശിക്കുന്ന ശരീരത്തോടുള്ള താദാത്മ്യഭാവത്തിനായി താന്‍ അമൃതസ്വരൂപനാകുന്നതുതന്നെയാണ് മോക്ഷം
തെറ്റിദ്ധാരണകളും സംശയവും നീങ്ങിയവര്‍, ആത്മനിയന്ത്രണം നേടിയവര്‍, കാമക്രോധം നീങ്ങിയവര്‍, സകല പ്രാണികളുടെയും ഇഷ്ടത്തെ ചെയ്യുന്നവര്‍, തന്നില്‍ തന്നെ ആനന്ദം കണ്ടെത്തിയവര്‍ ഇങ്ങനെയുള്ള ബ്രഹ്മജ്ഞാനികള്‍ മോക്ഷം നേടുന്നു എന്ന് ഗീത പറയുന്നു. മരണത്തിനു മുമ്പ് ഇവിടെ കാമക്രോധങ്ങളില്‍ നിന്നുത്ഭവിക്കുന്ന മനഃക്ഷോഭത്തെ അടക്കാന്‍ കഴിവുള്ളവരാകണം
No comments:
Post a Comment