സത്യനാരായണബലി
കർക്കിടക പൂജകളിൽ ഏറ്റവും പ്രധാനമായതാണ് സത്യനാരായണബലി. ഇത് അനേക ജന്മജന്മാന്തരങ്ങളില്‍ കുടുംബത്തില്‍ നിലനില്ക്കുമന്ന സമസ്‌തദോഷങ്ങളും അകറ്റി സർവ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. പണ്ട് ഭഗീരഥ മഹാരാജാവ് തപസുചെയ്‌ത് ഗംഗാനദിയെ ഭൂമിയിലേക്കു കൊണ്ടുവന്നു എന്നാണ് ഐതീഹ്യം. അതിനാല്‍ ഗംഗയ്‌ക്ക് ഭാഗീരഥി എന്ന് പേര്‍ ലഭിച്ചു. ഭഗീരഥന്‍ ഗംഗയെ ഭൂമിയില്‍ എത്തിച്ചത് തന്റെ 51 തലമുറ യിലുള്ള പ്രിത്രുക്കൾക്ക് മോക്ഷം ലഭിക്കുവാനാണ്. എന്നാല്‍ ഗംഗാശുദ്ധിക്കുശേഷം അദ്ദേഹം സത്യനാരായണബലിയും കൂടി ചെയ്‌താണ് ഇതു സാധിക്കുന്നത്. ഇങ്ങനെ പുരാണപ്രസിദ്ധവും അതിവിശിഷ്‌ടവുമായ സത്യനാരായണബലി കർക്കിടക മാസത്തില്‍ നടത്തിയാല്‍ 51 തലമുറകളുടെ ദോഷങ്ങള്‍ തീര്ന്ന് സർവ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നു കരുതപ്പെടുന്നു.
No comments:
Post a Comment