തെളിയിക്കപ്പെടുന്ന ശാസ്ത്രദര്‍ശനം
മനുഷ്യന് സ്ഥൂലശരീരത്തിനു പുറമേ സൂക്ഷ്മശരീരങ്ങളും ഉണ്ടെന്ന ഭാരതീ തത്വത്തെ കിര്‍ലിയന്‍ ഫോട്ടോഗ്രാഫി അഥവാ ബയോ ഇലക്ട്രോഗ്രാഫി ശരി വയ്ക്കുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ചുറ്റില്‍ ചൈതന്യവത്തായ പ്രഭാവലയം ഉണ്ടെന്ന സത്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ കിര്‍ലിയന്‍ ക്യാമറയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായിരിക്കുകയാണ്. പൂരാതന മനുഷ്യന്റെ ഭാവനയ്ക്ക് ആധുനിക ശാസ്ത്രം അർത്ഥം പകര്‍ന്നിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷതെളിവാണ് സോവിയറ്റ് ശാസ്ത്രജ്ഞനായ കിര്‍ലിയന്‍ വികസിപ്പിച്ചെടുത്ത കിര്‍ലിയന്‍ ക്യാമറ. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഭാവവ്യതിയാനങ്ങള്‍ പകര്‍ത്തുകയാണ്. കിര്‍ലിയന്‍ ഫോട്ടോ ഗ്രാഫി ചെയ്യുന്നത്. ഓം എന്ന പ്രണവാക്ഷരം മന്ത്രിക്കുമ്പോള്‍ പ്രസ്തുത ക്യാമറ നടരാജനൃത്തം പകര്‍ത്തിയെടുത്തതായ ചിത്രം ഇപ്പോള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ‘താവോ ഓഫ് ഫിസ്‌കസ്’ എന്ന പുസ്തകത്തില്‍ ഇത്തരം ഭാരതീയ ദര്‍ശനങ്ങള്‍ ശാസ്ത്രീയമായി പ്രതിപാദിച്ചിട്ടുള്ള കാര്യം ഇവിടെ ശ്രദ്ധേയവുമാണ്.
1939ല്‍ ആണ് കിര്‍ലിയന്‍ ദമ്പതികള്‍ (ഡേവിഡോവിച്ച് കിര്‍ലിയനും ഭാര്യ വാലന്റിന ക്രിസിനോവ കിര്‍ലിയനും) ഈ പ്രത്യേകതരം ഛായാഗ്രഹണ സമ്പ്രദായം കണ്ടെത്തിയത്. എല്ലാ ജീവജാലങ്ങളിലുമുള്ള ഒരുതരം വൈദ്യുതകാന്തിക തരംഗങ്ങളാണ് ചൈതന്യവത്തായ പ്രഭാസ്ഫുരണങ്ങളായി ക്യാമറയില്‍ പകര്‍ത്തുന്നതെന്ന് അവര്‍ പറയുന്നു. ആരോഗ്യം എന്നിവയും കാലവ്യതിയാനവും സമയവും വൈദ്യതു കവചത്തിന് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവത്രേ. ഋഷിവര്യന്മാരുടെയും ദൈവങ്ങളുടെയും പടങ്ങള്‍ക്കു ചുറ്റിലും ചിത്രകാരന്മാര്‍ സ്വര്‍ണ്ണനിറത്തിലുള്ള പ്രഭാവലയം അതായത് ‘ഒറ്റ’ വരയ്ക്കുക പതിവായിരുന്നു രാജാരവിവര്‍മ്മ വരച്ച ഒട്ടനവധി ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു ചുറ്റിലും പ്രഭാവലയ ചിത്രീകരണം കാണാന്‍ കഴിയും. പഴഞ്ചന്‍ ചിത്രകാരന്‍ എന്ന പേരില്‍ രാജാരവിവര്‍മ്മയെ തളച്ചിടാന്‍ ശ്രമിച്ച ആധുനിക ചിന്തകന്മാര്‍ക്ക് കിര്‍ലിയന്‍ ക്യാമറ ഒരു കനത്ത പ്രഹരം തന്നെയാണ്. ഓരോ വ്യക്തിയുടെയും ഗുണാശ്രയങ്ങളെ വെളിപ്പെടുത്താന്‍ ഈ ഫോട്ടോഗ്രാഫിക്ക് കഴിയുമത്രെ. ഏത് ജീവിയും മരിച്ചുകഴിഞ്ഞാല്‍ ഇത്തരം ചൈതന്യവത്തായ പ്രഭാവലയത്തിന്റെ ചലനം അപ്രത്യക്ഷമാവുമെന്നും പറയുന്നു. ഒരാളുടെ ശരീരത്തിനു ചുറ്റുമുള്ള ഈ വൈദ്യുതമേഖല യഥാര്‍ത്ഥയോഗിക്ക് നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാന്‍ സാധിക്കുന്നതാണ്.
ഋഷിവര്യന്മാരുടെയും ദൈവങ്ങളുടെയും പടങ്ങള്‍ക്കു ചുറ്റിലും ചിത്രകാരന്മാര്‍ സ്വര്‍ണ്ണനിറത്തിലുള്ള പ്രഭാവലയം അതായത് ‘ഔറ’ വരയ്ക്കുക പതിവായിരുന്നു. രാജാരവിവര്‍മ്മ വരച്ച ഒട്ടനവധി ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു ചുറ്റിലും പ്രഭാവലയ ചിത്രീകരണം കാണാന്‍ കഴിയും.
ഇന്ത്യയില്‍ ആദ്യമായി 1983ലാണ് കിര്‍ലിയന്‍ ക്യാമറ ചര്‍ച്ചാവിഷയമായത്. പോണ്ടിച്ചേരിയില്‍ നടന്ന ഒരു സെമിനാറിലാണ് കിര്‍ലിയന്‍ ഫോട്ടോഗ്രാഫി അഥവാ ബയോ ഇലക്ട്രോഗ്രാഫിയെകുറിച്ച് സെമിനാര്‍ നടന്നത്. നോബല്‍ സമ്മാനജേതാവും അമേരിക്കയിലെ സീനിയര്‍ സയിന്റിസ്റ്റുമായ ഡോ.ഡഗ്ലസ്ഡീന്‍ പ്രസ്തുത സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ചിരുന്നു. ജീവനുള്ളതും അല്ലാത്തതുമായ ഒട്ടനവധി വസ്തുക്കളുടെ പ്രഭാവലയം പ്രസ്തുത സെമിനാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മനുഷ്യശരീരത്തിന് അഞ്ചുരൂപങ്ങളായ പഞ്ചമയകോശങ്ങള്‍ ഉണ്ടെന്ന ആചാര്യമതം ശാസ്ത്രീയമായി തെളിയിക്കാനും കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയുടെ പിന്‍ബലത്തോടെ സാധിക്കുന്നതാണ്. പ്രാണയാമത്തിലും യോഗാഭ്യാസത്തിലും ഊര്‍ജ്ജപ്രവാഹം മാറുന്നതായി കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയിലൂടെ കാണാന്‍ കഴിയും.
1990 അതിരാത്രമഹാ യജ്ഞത്തോടനുബന്ധിച്ചാണ് കിര്‍ലിയന്‍ ഫോട്ടോഗ്രാഫി ആദ്യമായി കേരളത്തിലെത്തിയത്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും യാഗസമയത്തും അതിനുള്ളിലും അതിനു മുന്‍പും പിന്‍പും ഉണ്ടാവുന്ന മാറ്റം രേഖപ്പെടുത്താനാണ് ക്യാമറയജ്ഞഭൂമിയില്‍ സ്ഥാപിച്ചിരുന്നത്. 1990 ൽ നാല്പതുലക്ഷത്തോളം രൂപ ചിലവ് വാടകയായി വേണ്ടി വരുന്ന കിര്‍ലിയന്‍ ക്യാമറ പകര്‍ത്തിയ യാഗഭൂമിയിലെ ഓരോ ചിത്രങ്ങളുടെയും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുമാത്രം ആറുമാസം വേണ്ടി വരുന്നതാണ്.
ഭാരതീയ ദര്‍ശനത്തിന്റെ അത്യുദാത്തമായ മേഖലകള്‍ കണ്ടെത്താന്‍ അത്യന്താധുനിക സാമഗ്രികളുടെ സഹായത്തോടെയാണെങ്കിലും തെളിയിക്കപ്പെടുന്ന ശാസ്ത്രദര്‍ശനം പാരമ്പര്യനിഷേധത്തില്‍ പുരോഗമനം കണ്ടെത്തുന്നവര്‍ക്ക് ഒരു വീണ്ടുവിചാരത്തിനു വഴി തെളിയിക്കുമെന്നതില്‍ സംശയമില്ല.
No comments:
Post a Comment