ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 April 2017

അംബ, അംബിക അംബാലിക

അംബ, അംബിക അംബാലിക

മഹാഭാരതത്തിലെ  കഥാപാത്രങ്ങളാണ് അംബ, അംബിക അംബാലിക. ഇവർ കാശിരാജാവിന്റെ പുത്രിമാർ ആയിരുന്നു.

 അംബികയും അംബാലികയും  ഹസ്തിനപുരരാജാവായിരുന്ന വിചിത്രവീര്യന്റെ പത്നിയായിരുന്നു.

അംബ, അംബിക അംബാലിക എന്നിവരുടെ സ്വയംവരത്തിനിടയിൽ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി ഭീഷ്മർ ശക്തിയുപയോഗിച്ച് അംബികയെയും സഹോദരിമാരായ അംബ, അംബാലിക എന്നിവരെയും പിടിച്ചുകൊണ്ടുപോരികയായിരുന്നു. സ്വയംവരത്തിനെത്തിയ രാജാക്കന്മാരും രാജകുമാരന്മാരും എതിർത്തെങ്കിലും ഭീഷ്മർ അവരെ തോല്പിച്ചു. പിടിച്ചുകൊണ്ടുവന്ന രാജകുമാരിമാരെ മാതാവ് സത്യവതിക്കുമുന്നിൽ കൊണ്ടുചെന്നശേഷം അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം ചെയ്തുകൊടുത്തു. അംബയുടെ അപേക്ഷപ്രകാരം അവരെ അദ്ദേഹത്തിന്റെ കാമുകന്റെ പക്കലേക്ക് തിരിച്ചയച്ചു. കാമുകൻ അവരെ ഉപേക്ഷിക്കുകയും, പിന്നീട് അംബ ആത്മാഹൂതി ചെയ്യുകയും ശിഖണ്ഡിയായി ജനിക്കുകയും ചെയ്തു.

വിചിത്രവീര്യനുമായുള്ള വിവാഹ ബന്ധത്തിൽ അംബികക്കും അംബാലികക്കും സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്ഷയരോഗ ബാധിതനായി വിചിത്രവീര്യൻ മരിച്ചശേഷം കുലം പിന്തുടർച്ചക്കാരില്ലാതെ അവസാനിക്കുമെന്ന് മനസ്സിലാക്കിയ സത്യവതിയാണ് തന്റെ ആദ്യപുത്രനായ വേദവ്യാസനെ അഭയം പ്രാപിച്ച് പുത്രഭാഗ്യത്തിനായി അപേക്ഷിക്കുകയുണ്ടായി.

സത്യവതിയുടെ അപേക്ഷപ്രകാരം ഈ രാജകുമാരിമാർക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസൻ ഉറപ്പുനല്കി. വ്യാസൻ അംബികയെ സന്ദർശിച്ചപ്പോൾ പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബിക കണ്ണുകൾ അടയ്ക്കുകയുണ്ടായി. അതിനാൽ അംബികക്ക് പിറന്ന ധൃതരാഷ്ട്രർ അന്ധനായിമാറി.
അന്ധനായ പുത്രൻ ജനിച്ചതറിഞ്ഞ സത്യവതി വേദവ്യാസനെ വീണ്ടും സന്ദർശിക്കുകയും അംബികക്ക് ഒരു മകനെക്കൂടി നല്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ രണ്ടാംതവണയും വ്യാസൻ വന്നപ്പോൾ അംബിക തന്റെ തോഴിയെയാണ് അദ്ദേഹത്തിന്റെ മുന്നിലേക്ക് പറഞ്ഞുവിട്ടത്. ആ തോഴിക്ക് പിറന്ന പുത്രനാണ് വിദുരർ.

സത്യവതി അംബാലികയെ അദ്ദേഹത്തിന്റെ അടുക്കലേക്ക് അയക്കുകയും പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബാലിക വിളറിവെളുത്തുപോയി. മുഖത്തെ വിളർച്ചയോടെ വ്യാസനെ സമീപിച്ചതിനാൽ ജനിച്ച പുത്രനും പാണ്ഡുപിടച്ചതായി എന്നു മഹാഭാരതം പറയുന്നു. വ്യാസനിൽ അംബാലികയ്ക്ക് ജനിച്ച പുത്രനാണ് പാണ്ഡു.

അർജ്ജുനന്റെ പതിനാലാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. തന്റെ കൊച്ചു മകന്റെ അകാല നിര്യാണത്തിൽ മനംനൊന്ത് രാജമാതാവായിരുന്ന സത്യവതി അന്തഃപുര ജീവിതം കൂടുതൽ ആഗ്രഹിക്കാതെ മകനായ വ്യാസനെ വരുത്തുകയും, അദ്ദേഹത്തിന്റെ ഉപദേശത്താൽ വാനപ്രസ്ഥം സ്വീകരിക്കാൻ തീരുമാനിച്ചു. സത്യവതി വനവാസത്തിനു പോകുവാൻ തയ്യാറായപ്പോൾ വിചിത്രവീര്യന്റെ ഭാര്യമാരായ അംബികയും അംബാലികയും കൂടെ കാട്ടിൽ പോകുവാൻ തയ്യാറായി. മൂന്നു രാജമാതാക്കളും വ്യാസനൊപ്പം കാട് പ്രാപിക്കുകയും അവർ കുറേകാലം തപസ്വിനികളെ പോലെ ജീവിച്ച് പരലോകപ്രാപ്തരായി.

No comments:

Post a Comment