ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 04
പ്രപഞ്ച സ്ര്യഷ്ടിയുടെ സമയത്ത് നിരാകാര രൂപിയായ സർവ്വേശ്വരന്റെ സഹസ്രാരചക്രയിൽനിന്നും മൂലാധാരചക്രയിലേയ്ക്ക് ഇറങ്ങിവന്ന മഹാ പ്രകാശ സ്തൂപത്തെ യോഗ ദ്ര്യഷ്ടിയിൽ യോഗികൾ കാണുകയും അതിനെ ഈശ്വരന്റെ അടയാളമായി ആരാധിക്കാൻ തുടങ്ങുകയും ചെയ്തു..
മഹായോഗിയായ ശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നുവത്രെ. ഈശ്വരന്റെ ഊർജ്ജമായ ഈ ശക്തിയെ മഹാകുണ്ഡലിനി എന്നും ത്രിപുര സുന്ദരിയെന്നും വിളിക്കുന്നു.
ഇതിൽ നിന്നാണു സകല സ്ര്യഷ്ടികളും ഉണ്ടായതു. ഓരോ മനുഷ്യന്റേയും നട്ടെല്ലിനടിയിലായി മൂലാധാര ചക്രയിൽ ഉറങ്ങികിടക്കുന്ന ഈ മഹാകുണ്ഡാലിനീ ശക്തിയെ ഉണർത്തിയാൽ അവബോധം വർദ്ധിച്ച് ഏതൊരാൾക്കും ഈശ്വര തുല്ല്യനാകാമെന്നും ഓരോ മനുഷ്യനും അതു പോലെയാകണമെന്നും മഹാ യോഗിയായ ശിവഭഗവാൻ ഉത്ഘോഷിച്ചു.
കുണ്ഡലിനീ യോഗയിലൂടെ മഹാദേവൻ ഈശ്വര തുല്യനായി തീർന്നതിനാൽ ഭക്തർ അദ്ദേഹത്തെ ഈശ്വരനായി ആരാധിക്കുന്നതിനും അദ്ദേഹം ആരാധിച്ച ലിംഗത്തെ തന്നെ ശിവ ലിംഗമെന്നു വിളിക്കാൻ തുടങ്ങുകയും ചെയ്തു.
ഓരോ മനുഷ്യന്റെ അകത്തും ഉറങ്ങിക്കിടക്കുന്ന ഈശ്വര ചൈതന്ന്യത്തെയും അതിനെ ഉണർത്തേണ്ട ആവശ്യകതയേയും ഓർമിപ്പിക്കുകയയെന്നതാണു ശിവലിംഗാരാധനയുടെ ലക്ഷ്യം.
നിർഗുണ ബ്രഹ്മാവസ്ഥ എല്ലാ അറിവുകളുടേയും ഉറവിടമാണെന്നും,ഈ അവബോധം തുല്യ അളവിൽ സർവ്വ ചരാചരങ്ങളിലും കുടി കൊള്ളുന്നുവെന്നും വേദങ്ങൾ പറയുന്നു.
പൂർണ്ണമായ പരബ്രഹ്മ ഭാവത്തിൽനിന്നും, പൂർണ്ണമായ സ്ഥൂല പ്രപഞ്ചമുണ്ടായിട്ടും അനന്തമായ പരബ്രഹ്മഭാവം അതിനെ ഉൾക്കൊണ്ട് പൂർണ്ണമായിത്തന്നെ നിലകൊള്ളുന്നു.
എന്നാൽ സ്തൂല പ്രപഞ്ചത്തിന്റെ ആവിർഭാവത്താൽ ഊർജ്ജത്തിന്റെ സ്പന്ദനനിരക്ക് കുറയുകയും, കുണ്ഡലിനീശക്തി പൂർണ്ണമായും സുഷുപ്തിയിലേയ്ക്ക് വരികയും ചെയ്യുന്നതിനാൽ വിശ്വബോധം ചുരുങ്ങി അത് അചേതനവസ്തുവായി, ജീവനില്ലാത്തതായി കണക്കാക്കപ്പെടാൻ ഇടയാകുന്നു.
അതേയവസരത്തിൽ ലക്ഷക്കണക്കിനു വർഷങ്ങളിലെ സ്വാഭാവിക പരിണാമത്താൽ കുണ്ഡലിനീ ശക്തിയുടെ സ്പന്ദനനിരക്ക് വർദ്ധിച്ച് അവയിലെ അവബോധം വർദ്ധിച്ചുവരാൻ തുടങ്ങുമ്പോൾ അവ ചരങ്ങളായി ജീവനുള്ളവയായി അറിയപ്പെടുന്നു.
എന്നാൽ മായയാൽ വിശ്വ ബോധം വ്യക്തി ബോധത്തിലേയ്ക്ക് ചുരുങ്ങുന്നതിനാൽ താൻ പ്രപഞ്ചത്തിൽ നിന്നും വേറിട്ടു നില്ക്കുന്നുവെന്ന അന്യഥാബോധം ഉടലെടുക്കാൻ തുടങ്ങുന്നു.
ആത്മാവ് ഒരൊറ്റതവണയെ ജന്മമെടുക്കുന്നുള്ളുവെന്നും മരണശേഷം അന്ത്യ വിധി വരെ പാതാളലോകത്ത് കാത്തിരിയ്ക്കുന്നുവെന്നും, അതിനു ശേഷം നന്മ തിമകളനുസരിച്ച് നിത്യ സ്വർഗത്തിലേയ്ക്കൊ, നിത്യ നരകത്തിലേയ്ക്കൊ പോകുന്നുവെന്നും ചിലർ വിശസിക്കുന്നു.
അത്മാവു മരണശേഷം കർമ്മ ഫലങ്ങളനുസരിച്ച് നരകത്തിലും, സ്വർഗത്തിലും പോകുന്നുവെന്നും വീണ്ടും പുനർജന്മമെടുക്കുന്നുവെന്നു മറ്റൊരു കൂട്ടർ വിശ്വസിയ്ക്കുന്നു., അതെ സമയം ആത്മാവ് അനാദിയാണെന്നും അത് ജനിയ്ക്കുകയൊ, മരിക്കുകയൊ ചെയ്യുന്നില്ലെന്നു മറ്റുചിലർ വിശ്വസിക്കൂന്നു.
ഇങ്ങിനെ പല വിശ്വാസങ്ങളും, ചിന്തകളും നാം കേട്ടിട്ടുണ്ട്.
സത്യത്തിൽ എന്താണു ആത്മാവു?
ആത്മാവെന്നത് വിശ്വ വ്യാപിയായ പരമാത്മാവു തന്നെയാണു. സത്യത്തിൽ ഇത് ജനിയ്ക്കുന്നുമില്ല, മരിയ്ക്കുന്നുമില്ല. വായു കുടത്തിനകത്തും പുറത്തും വ്യാപിച്ചിരിയ്ക്കുന്നതു പോലെ ആത്മാവും നമ്മുടെ ശരീരത്തിനകത്തും പുറത്തും വ്യാപിച്ചിരിയ്ക്കുന്നു .ഇത് സർവ്വചരാചരങ്ങളിലും ഒരുപോലെ തുല്യമായി വ്യാപിച്ചിരിയ്ക്കുന്നു.
സൂര്യബിംബം വിവിധ ജലാശയങ്ങളിൽ പ്രതിബിംബിയ്ക്കുന്നതു പോലെ അത് ഓരോ ജീവ ജാലങ്ങളിലും പ്രതിഫലിയ്ക്കുന്നുവെന്നുമാത്രം. ഒരു കടല്പ്പരപ്പിൽ കുമിളകളും, ഓളങ്ങളും, തിരമാലകളും ഉണ്ടാകുന്നതുപോലെ പരമാത്മാവെന്ന ചൈതന്യത്തിൽ ജീവ ജാലങ്ങളുണ്ടാകുകയും മരണപ്പെടുകയും വീണ്ടും പുനർജ്ജനിയ്ക്കുകയും ചെയ്യുന്നു.
ഒരു അചേതനവസ്തുവിനു പ്പോലും അതിനെ ച്ചുറ്റി ഉൾ ക്കൊണ്ട് ഒരു സൂക്ഷ്മമായ സ്പന്ദന തലത്തിലുള്ള അദ്ര്യശ്യമായ പ്രകാശ വലയമുണ്ട്.
പരിണാമത്താൽ അചേതന വസ്തുക്കളിൽനിന്നും ജീവനുള്ളവ പരിണമിച്ചുണ്ടാകുമ്പോൾ സകല ഓർമ്മകളും ഈ പ്രകാശ വലയത്തിൽ ആലേഖനം ചെയ്യപ്പെടുന്നു.
പ്രപഞ്ച ചൈതന്യത്തിന്റെ ഭാഗമായ പ്രപഞ്ച മനസ്സിൽ ഒരു പ്രത്യേക സ്പന്ദനതലം ഇങ്ങനെ രൂപം കൊള്ളാൻ തുടങ്ങുന്നു.
ഇങ്ങനെ പ്രപഞ്ചമനസ്സിൽ ഓരൊ ജീവജാലത്തിന്റേയും വളർച്ചയുടെ അനുപാതം അനുസരിച്ച് അനേകം വിവിത സ്പന്ദന തലങ്ങളുള്ള മനസ്സുകൾ രൂപമെടുക്കുന്നു. ഇവയെ നാം ജീവത്മാവുകൾ എന്നു വിളിയ്ക്കുന്നു.
“പ്രജ്ഞാനം ബ്രഹ്മ” ( പ്രജ്ഞാനമാണു ബ്രഹ്മം) ഐതരോപനിഷത്ത്, “അഹം ബ്രഹ്മാസ്മി” (ഞാൻ ബ്രഹ്മമ്മാണു) ബ്ര്യഹദാരൺകോപനിഷത്ത്,* “തത്വമസി” ( അത് ബ്രഹ്മം നീ യാണു ) ഛാന്ദൊഗ്യോപനിഷത്ത്, “അയമാത്മ ബ്രഹ്മ” ( ഈ ആത്മാവു ബ്രഹ്മമാണു ) മാണ്ടുക്യോപനിഷത്ത്. “സർവ്വംഖ്വലിദം ബ്രഹ്മ” ( ഇതെല്ലാം തന്നെ ബ്രഹ്മം) ഛാന്ദൊക്യോപനിഷത്ത്.
ഈ വിശ്വമാകെ വ്യാപിച്ചിരിക്കുന്നത് ഏക ചൈതന്യം മാത്രമാനെന്നും അതല്ലാതെ രണ്ടാമതൊന്നില്ലേന്നും നീ അതു തന്നെയാണെന്നും അർത്ഥശങ്കക്കിടമില്ലാതെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു.
കാരണം അത് സ്വയം എത്തിച്ചേരേണ്ട തലമായിരുന്നു. എന്നാൽ ഉപരി വിപ്ളവകരമായ ഭക്തി ഏതൊരാൾക്കും എളുപ്പം പിന്തുടരാവുന്ന മാർഗ്ഗമായിരുന്നു.
അതു കൊണ്ട് മഹാ ഭൂരിപക്ഷം ജനങ്ങളും ജ്ഞാനത്തെ ഉപേക്ഷിച്ച് ഉപരി വിപ്ളവകരമായ ഭക്തിമാർഗ്ഗം സ്വീകരിയ്ക്കുകയാണുണ്ടായത്.
അനേകം മഹർഷിമാരാൽ, നിർമ്മിതമായ ഉപനിഷത് വചനങ്ങളെ പ്രചരിപ്പിയ്ക്കുക മാത്രമാണു ശ്രീശങ്കരൻ ചെയ്തത്.. ശ്രീശങ്കരാചാര്യർ മുൻ ജന്മങ്ങളുടെ ഉന്നതിയാൽ ജന്മനാൽത്തന്നെ ആത്മ ജ്ഞാനത്തിലേ ക്കെത്തിയ ദിവ്യാത്മാവായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പ്രത്യേകിച്ചു യോഗസാധനകളൊന്നും തന്നെ അനുഷ്ടിക്കേണ്ടി വന്നിട്ടില്ലായിരിയ്ക്കാം. ഒരു പക്ഷെ അദ്ദേഹത്തിനു ശേഷമുണ്ടായ വേദാന്തികൾ യോഗസാധനകളടക്കമുള്ള എല്ലാ സാധനകളും ആവശ്യമില്ലാത്തതാണെന്നും താൻ ബ്രഹ്മമാണെന്നു വിശ്വസിച്ചു ഈ ദ്ര്യശ്യപ്രപഞ്ചത്തെ നിഷേധിച്ചാല് മാത്രം മതിയെന്നുമുള്ള അബദ്ധ ധാരണയിൽ എത്തിച്ചേർന്നു..
സാധാരണ അനുയായികൾ താത്വികമായി വേദാന്തത്തെ സ്വീകരിച്ച് ഇവിടെയുള്ള ഭൌതീകമായതിനെയെല്ലാം ഉപയോഗിച്ച് ഉപരി വിപ്ളവകരമായി ദ്ര്യശ്യ പ്രപഞ്ചമില്ലയെന്നു തലങ്ങും വിലങ്ങും പുലമ്പി നടന്നത് വേദാന്ത ചിന്തകളെ പ്രായോഗികമല്ലയെന്നു ധരിയ്ക്കാനിടയാക്കിയെന്നതും സത്യം തന്നെയാണു.
അതുകൊണ്ടു തന്നെയാണു സാധാരണ ജനങ്ങൾ ആ ഉയർന്ന ചിന്തകളെ ഉപേക്ഷിച്ച് ആചാര അനുഷ്ടാനങ്ങളിലേയ്ക്കും, ഉപരി വിപ്ളവകരമായ ഭക്തിയിലേയ്ക്കും, അന്ധ വിശ്വാസങ്ങളിലേയ്ക്കും പോയതും.
ദ്ര്യശ്യപ്രപഞ്ചത്തിന്റെ ശ്വാശ്വതമില്ലായമയെ പറഞ്ഞു മനസ്സിലാക്കിക്കുന്നതിനും അതിൽ മാത്രം ചുറ്റി തിരിയാതെ ആവശ്യമുള്ളവർക്ക്, യോഗ്യരായവർക്ക് മുന്നോട്ടു പോകുന്നതിനുമുള്ള നിർദ്ദേശങ്ങളും , അറിവുകളുമാണു ഉപനിഷത്, അദ്വൈത ചിന്തകൾ. യോഗ്യരായവർക്ക് അത് ഉപയോഗിയ്ക്കാം,
ദ്ര്യശ്യ പ്രപഞ്ചത്തെ നിഷേധിയ്ക്കാതെ തന്നെ പ്രായോഗിക ജീവിതത്തിൽ അദ്വൈത ചിന്തകളെ ഉൾ ക്കൊള്ളുന്നതിനു ബ്ര്യഹത്തായ വേദങ്ങളും ഉപനിഷത്തുക്കളും ഹ്ര്യദിസ്ഥമാകുകയോ ദ്ര്യശ്യ പ്രപഞ്ചത്തെ തള്ളിപ്പറയുകയോ, ഇഷ്ട ദൈവങ്ങളെ ഉപേക്ഷിയ്ക്കുകയോ, സസ്യാഹാരിയാകുകയോ, വേണ്ടത് തന്നെ
അതേസമയം, നിത്യ സത്യമായിട്ടുള്ളത് നിർഗുണ ബ്രഹ്മമാണെന്നും, താൻ സ്വയം അതിന്റെ ഭാവമായ സനാതനമായ ആത്മാവാണെന്ന ചിന്തയുമാണു. യോഗസാധനകൾ, ഭക്തി, ജപയോഗങ്ങൾ എന്നിവ.
അദ്വൈത ചിന്തയെ സ്വയം ഉൾക്കൊള്ളാനും അനുഭവിയ്ക്കാനും സാധകനെ സഹായിയ്ക്കുന്ന ഘടകങ്ങളാണു.
നാം സദ്ഗുണ ബ്രഹ്മമായി ആരാധിയ്ക്കുന്ന ശ്രീപരമേശ്വരൻ, ശ്രീക്ര്യഷ്ണൻ, ശ്രീരാമൻ അടക്കമുള്ള മൂർത്തികളൊക്കെ ആരാധിയ്ക്കുന്നത് നിർഗുണ ബ്രഹ്മ്മത്തെയാണു
പരിണാമത്തെ ഉപനിഷത്തുക്കളും പുരാണങ്ങളും തള്ളി പറയുന്നില്ലെന്നു കാണാം.പദ്മപുരാണം തുടങ്ങിയ ഭാരതീയ പുരാണങ്ങളിൽ പുനർ ജന്മങ്ങളെക്കുറിച്ച് വിശദ്മായി പറഞ്ഞിരിക്കുന്നു.
“സ്ഥാവരേലക്ഷ വിംശത്യോ ജലജം നവലക്ഷക
ക്രിമിജം രുദ്രലക്ഷഞ്ച, പക്ഷിജം ദശലക്ഷകം
പശ്വാദീനാം ലക്ഷ ത്രിംശ ത്ചതുർലക്ഷഞ്ചവാനരെ“
മനുഷ്യജന്മത്തിലേക്ക് എത്തുന്നതിനു മുൻപ് ഒരു ആത്മഭാവം
ആദ്യത്തെ ഇരുപത് ലക്ഷം ജന്മം സസ്യങ്ങളായും, അടുത്ത പതിനൊന്നു ലക്ഷം ജന്മം ക്രിമികീടങ്ങളായും,തുടർന്ന് ഒൻപതു ലക്ഷം ജന്മം ജല ജീവികളായും അടുത്ത പത്തു ലക്ഷം ജന്മം അണ്ഡജങ്ങളായും, മുപ്പത്തിനാലു ലക്ഷം ജന്മം മ്ര്യഗങ്ങളായും ജന്മമെടുത്തിട്ടാണത്രെ അവസാനം മനുഷ്യജന്മം കൈക്കൊള്ളുന്നതു.
മനുഷ്യനു സ്വാഭാവികമായ പുരോഗതി യുണ്ടാകണമെങ്കിൽ ഏകദേശം 10 ലക്ഷം വർഷങ്ങളോളം ഭൂമിയിൽ മനുഷ്യനായി ജീവിയ്ക്കേണ്ടതുണ്ടത്രെ.
അഥായത് 100 വയസ്സ് ഒരു ശരാശരി മനുഷ്യായസ്സായി കണക്കാക്കുകയാണെങ്കിൽ എകദേശം 10000 മനുഷ്യജന്മങ്ങൾ പരിണാമ പാതയിൽ വേണ്ടിവരുമത്രെ. ആധൂനിക ശാസ്ത്രം ആകെ 87 ലക്ഷം സ്പീഷിസുകളെക്കുറിച്ചു പറയുന്നുണ്ട് പോലും. എല്ലാ സ്പീഷിസുകളിലൂടേയും ഒരു ആത്മഭാവം വളർന്നു വലുതായി അവസാനം മനുഷ്യ ജന്മത്തിലേക്കെത്തുന്നു വെന്നത് ശാസ്ത്രീയമായും ശരി വയ്ക്കുകയാണിവിടെ.
സൂക്ഷ്മശരീരത്തിന്റെ പുരോഗതിയാണു ആദ്യം ഉണ്ടാകുക. പുരോഗതി പ്രാപിച്ച സൂക്ഷ്മശരീരങ്ങളെ ഉൾക്കൊള്ളുന്നതിനാണു സത്യത്തിൽ ഭൌതീകമായ പരിണാമവും പുതിയ ജീവജാലങ്ങളും ഉണ്ടായതെ ന്നുകാണാം.
തുടരും......
No comments:
Post a Comment