ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

പതിനെട്ട് ശൈവ സിദ്ധന്മാർ - 10

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 10

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ  സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്

ഹിപ്നോസിസ് രണ്ടുതരമുണ്ട്-1. സെല്ഫ് ഹിപ്നോസിസ് 2. ഹെട്രോ ഹിപ്നോസിസ്.

1.Self Hipnosis-സ്വയം മോഹനിദ്ര വരുത്തുന്നതിനെയാണു സെല്ഫ് ഹിപ്നോസിസ് എന്ന്പറയുന്നത്.

2.Hetro Hipnosis-മറ്റോരാളുടെ നിർദ്ദേശ്ശാനുസരണം മോഹനിദ്ര കൈവരിയ്ക്കുന്നതിനെ ഹെട്രോ ഹിപ്നോസിസ് എന്നുപറയുന്നു.

മനസ്സിന്റെ അതിനിഗൂഡ്ഡ ഭാവങ്ങളെ അനാവരണം ചെയ്യുന്ന ശാസ്ത്രധിഷ്ഠിത പ്രതിഭാസമാണു ഹിപ്നോസിസ്.

മനുഷ്യരിൽ കാണുന്ന ഭൂരിഭാഗം അസുഖങ്ങളും മനോജന്യശരീരികരോഗങ്ങളാണു.

അകാരണമായ ഭയം, ആത്മഹത്യാപ്രവണത, നിരാശ, ഫോബിയകൾ, മാനസിക പിരിമുറുക്കം, അപകർഷതാബോധം, എന്നിങ്ങനെ നിരവധി രോഗാവസ്ഥകളെ ചികത്സിയ്ക്കുന്നതിനായി ഹിപ്നോസിസ് ഉപയോഗിയ്ക്കുന്നുണ്ട്.

കൂടാതെ, കലാ,കായികരംഗങ്ങളിൽ പ്രവർത്തിയ്ക്കുന്നവരുടെ ഭയം നീക്കി, ശേഷി വർദ്ധിപ്പിയ്ക്കുന്നതിനും,ഉദ്ദ്യോഗാർത്ഥികൾ,വിദ്യാർത്ഥികൾ ,മത്സരപരീക്ഷയ്ക്കു ശ്രമിയ്ക്കുന്നവർ എന്നിവരുടെ അകാരണമായ ഭയം നീക്കി ഓർമ്മശക്തി വർദ്ധിപ്പിയ്ക്കുന്നതിനും ഹിപ്നോസിസ് ഫലവത്തായി ഉപയോഗിയ്ക്കാവുന്നതാണു.

ഹിപ്നോസിസിലൂടെ ആരോഗ്യകരമായ ചിന്തകൾ വളർത്തി, രോഗപ്രതിരോധ ശക്തിവർദ്ധിപ്പിച്ച് ഒട്ടുമിക്ക രോഗാവസ്ഥകളിൽനിന്നും മുക്തിപ്രാപിയ്ക്കാൻ കഴിയുന്നതാണു.

വ്യക്തിത്വവികസനത്തിനു ഉപയോഗിയ്ക്കാൻ പറ്റിയ അതിശക്തമായ ഒരു മാർഗ്ഗമാണു ഹിപ്നോസിസ്.

നാം നിരവധി ജന്മങ്ങളിൽ, ആണായി, പെണ്ണായി, വിവിധ, രാജ്യങ്ങളിൽ, വിവിധ മതങ്ങളിൽ, വർഗ്ഗങ്ങളിൽ, ജാതികളിൽ ജനിയ്ക്കുകയുണ്ടായിട്ടുണ്ട്.
ഈ ജന്മങ്ങളിലൊക്കെ, മാതാപിതാക്കൾ,ബന്ധുക്കൾ അദ്ധ്യാപകർ,കൂട്ടുകാർ,മതം, ജാതി, വർഗ്ഗം, രാഷ്ട്രീയം തുടങ്ങിയ നിരവധി വ്യക്തികളും, ആശയങ്ങളും നമ്മളിൽ ഏല്പ്പിച്ചിട്ടുള്ള കോടിക്കണക്കിനു റിഫ്ളക്സുകളൂം അവയുടെ കണ്ടീഷനിങ്ങും അടങ്ങിയ നിരവധി പ്രോഗ്രാമ്മുകളുടെ ശക്ത്മായ നിയന്ത്രണത്തിലാണു നാം ഓരോ അവസരത്തിലും ചിന്തിച്ചിട്ടുള്ളതും, പ്രവർത്തിച്ചിട്ടുള്ളതും.

നമ്മുടെ കർമ്മഫലങ്ങളിൽ നല്ലശതമാനവും ഇത്തരത്തിലൂള്ള മറ്റുള്ളവരുടെ പ്രോഗ്രാമ്മുകളാണു.

ചുരുക്കിപ്പറഞ്ഞാൽ മഹർഷിമാർ, അത്യുന്നതരായ യോഗികൾ എന്നിവരൊഴിച്ച് നമ്മളിൽ ബഹുഭൂരിഭാഗം പേരും സ്വന്തമായി ഒരു പ്രോഗ്രാം ഇല്ലാതെ മറ്റുള്ളവരുടെ പ്രോഗ്രാമിനനുസരിച്ച് ചിന്തിയ്ക്കുന്നവരും, ജീവിയ്ക്കുന്നവരുമാണു.

എന്നാൽ നമുക്കുതന്നെ വളരെ ലളിതമായ ശക്ത്മായ നമ്മുടേതായ ഒരു പ്രോഗ്രാം ഉണ്ടാക്കാവുന്നതും പ്രാണയാമങ്ങളോടുക്കൂടിയ യോഗിക് ഹിപ്നോസിലൂടെ അവയെ ശക്തമാക്കി മറ്റുള്ളവർ നമ്മിൽ അടിച്ചേല്പ്പിച്ചിട്ടൂള്ള പ്രോഗ്രാമ്മുകളെ Superimpose ചെയ്യാവുന്നതുമാണു.

അപ്പോൾ മാത്രമേ നമുക്ക് പരിപൂർണ്ണമായ ആന്തരിക സ്വാതന്ത്ര്യവും, സന്തോഷവും ലഭിയ്ക്കുകയുള്ളു.

ശൈവ സിദ്ധ ദർശനം

മത,ജാതി, വർഗ്ഗ, ലിംഗ ഭേധമെന്യേ ഏതൊരു സാധാരണ മനുഷ്യനും, ആത്മജ്ഞാന ത്തിലേയ്ക്കും മോക്ഷ പ്രാപ്തിയിലേയ്ക്കും യോഗമാർഗ്ഗങ്ങളിലൂടെ വരാൻ കഴിഞ്ഞതിന്റെ നിരവധി ഉദാഹരണ ങ്ങളാണു സിദ്ധന്മാരുടെ ചരിത്രം നമുക്ക് കാണിച്ചു തരുന്നത്.

ആയൂർവ്വേദം, സിദ്ധ വൈദ്യം, യോഗവിദ്യ, തന്ത്രം,കുണ്ഡലിനീ യോഗ,മർമ്മശാസ്ത്രം,രസവിദ്യതുടങ്ങിയ അനേകം വിഷയങ്ങളിൽ അപാരമായ ജ്ഞാനമുണ്ടായിരുന്ന സിദ്ധന്മാർ അവയെല്ലാം സാധാരണ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ പരിശ്രമിച്ചതായികാണാം.

യോഗവിദ്യ, കുണ്ഡലിനീ യോഗ, കായകല്പചികിത്സ എന്നിവയിലൂടെ മരുന്നും കുണ്ഡലിനീയോഗസാധനകളും ചേർത്ത് ശരീരത്തേയും മനസ്സിനേയും ശുദ്ധീക്രിച്ച് ശക്തമാക്കി ആയുസ്സ് വർദ്ധിപ്പിച്ച് ആയിര ക്കണക്കിനു വർഷങ്ങൾ സിദ്ധന്മാർ ജീവിച്ചുവെന്നു പറയുന്നു.

സിദ്ധന്മാരുടെ ജീവസമാധി സ്ഥാനങ്ങളിലാണു പ്രധാന പ്രതിഷ്ഠനടത്തിയിട്ടുള്ളതും
ഈ സ്ഥലങ്ങളിലാണു പല മഹാക്ഷേത്രങ്ങളും ഉയർന്നുവന്നിട്ടുള്ളതും.
സ്വന്തം ശരീരത്തേയും ജീവാത്മാവിനേയും ശുദ്ധീകരണത്തിലൂടെ ഈ വിശ്വപ്രപഞ്ചത്തിന്റെ അതിശക്തമായ ഊർജ്ജകെന്ദ്രമാക്കാൻ കഴിഞ്ഞതുകൊണ്ട് തന്നെ ഇത്തരം ക്ഷേത്ര സന്നിധികൾ ഇപ്പോഴും അതിശക്തമായ ഊർജ്ജകേന്ദ്രങ്ങളാണു.

സകല അറിവുകളേയും സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധം ലളിതമായ ഭാഷയിൽ എഴുതി ജനങ്ങളിലേയ്ക്ക് എത്തിച്ചതു കൊണ്ടായിരിയ്ക്കാം നൂറു ക്കണക്കിനു സിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ, തമിഴ്നാഡ്, ആന്ധ്ര, കർണാടക, കേരള എന്നിവിടങ്ങളിൽ കണ്ടു വരുന്നത്

സത്യത്തിൽ ശൈവ ദർശനങ്ങളായിരുന്നുവെങ്കിലും രാജ്യത്തെ അനേകം സിദ്ധപരമ്പരകളിലൂടെ ജനങ്ങളിലേയ്ക്ക് പ്രചരിച്ചതിനാൽ ആത്മീയ പാതയ്ക്ക് പ്രായോഗിക വശങ്ങൾ കൂടുതലായി നല്കി വ്യക്തിയധിഷ്ടിതമായ പോരായ്മകളെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞുകൊണ്ട് ഒരു ജീവിതചിന്താ ശൈലിയായി ശൈവസിദ്ധദർശനങ്ങൾക്ക് മാറാൻ കഴിയുകയാണു ചെയ്തത്.

കുണ്ഡലിനീയോഗ സാധനകളാണു ആത്മജ്ഞാനത്തിനും, മോക്ഷപ്രാപ്തിയ്ക്കും സിദ്ധന്മാർ ഉപയോഗിച്ച യോഗാമാർഗ്ഗം.

അതോടൊപ്പം കായകല്പചികിത്സയും കൂടി ചെയ്തതുകൊണ്ടാണത്രെ രോഗവിമുക്തമായി അനേകവർഷം അവർക്ക് ജീവിയ്ക്കാൻ കഴിഞ്ഞത്.

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ/ സംഭാവനകൾ.

1.വേദദർശനങ്ങളുടെ അന്തസത്തയായ ഉപനിഷത് അദ്വൈത ദർശനങ്ങളെ വളരെ ലളിതമായി പ്രായോഗിക രീതിയിൽ ജനങ്ങളിലെയ്ക്കെത്തിയ്ക്കാൻ കഴിഞ്ഞു.

2.മത, ജാതി, വർഗ, ലിംഗ ഭേദമെന്യെ ഏതൊരാൾക്കും ആത്മീയമായി വളരെ എളുപ്പം പുരോഗമിയ്ക്കമെന്നു തെളിയിച്ചു കണിച്ചു.

3.സാധാരണക്കാർക്ക് അപ്രാപ്യമായ ആത്മീയ തത്വങ്ങളെ, അപൂർവ്വമായ ചികിത്സാവിധികളെ വളരെ ലളിതമായി അവരിലേയ്ക്കെത്തിച്ചു

4.വർണ്ണ,ജാതി വ്യവസ്ഥയുടെ ഉച്ച നീചത്വങ്ങളെ നിശ്ബ്ദമായി കാറ്റിൽ പറത്തി ക്കൊണ്ട് താഴെക്കിടയിലെ അധസ്ഥിതരെന്നു മറ്റുള്ളവർ ഗണിച്ചിരുന്നവരിൽ നിന്നു പോലും അനേകസിദ്ധന്മാർ ഉദയം കൊണ്ടു

5.ആത്മീയപാത സ്വീകരിയ്ക്കണമെങ്കിൽ, വിവാഹബന്ധങ്ങൾ,കുടുംബജീവിതം, ഭൌതീകജീവിതം, സാമൂഹികജീവിതം എന്നിവ ഉപേക്ഷിയ്ക്കണമെന്ന തെറ്റായ വിശ്വാസങ്ങളെ കാറ്റില്പ്പറത്തിക്കൊണ്ട് കുടുംബസ്ഥരായ അനേകം സിദ്ധന്മാർ മാത്ര്യകകളായി.

6.ഈ ദ്ര്യശ്യ പ്രപഞ്ചത്തേയും, സ്വശരീരത്തേയും നിഷേധിയ്ക്കുന്നതാണു അദ്വൈതചിന്ത എന്ന തെറ്റായ വ്യാഖ്യാനിയ്ക്കപ്പെട്ട ചിന്താ ഗതിയെ, പ്രക്ര്യതിയിലേയ്ക്ക് ആഞ്ഞിറങ്ങിക്കൊണ്ട് അതിനെ ആസ്വദിച്ചു കൊണ്ട് അനേകവർഷം ജീവിച്ചു കൊണ്ട് അദ്വൈത ചിന്തകൾക്ക് പ്രായോഗികത കാഴ്ച്ചവച്ചു.

7.മഹർഷിമാരുടെ ദർശനങ്ങൾ വെറും പ്രായോഗികമല്ലാത്ത കർമ്മനിരതരല്ലാത്ത, ജീവിതത്തെ നിഷേധിയ്ക്കുന്ന, വെറും വരട്ടു വാദങ്ങളാണെന്ന തെറ്റിദ്ധാരണയെ മാറ്റിക്കൊണ്ട്, വൈദ്യം, കല, യോഗ, രസവേദം, ആത്മജ്ഞാനം, മോക്ഷം തുടങ്ങിയ സമസ്ഥ മേഘലകളിലും പ്രായോഗികജ്ഞാനം പരത്തി ക്കൊണ്ട് ഉപകാര പ്രഥമാക്കി കൊണ്ട് ജനങ്ങൾക്ക് അനുഭവപ്പെടുത്തിക്കൊടുക്കാൻ സാധിച്ചു.

8.സർവ്വവ്യാപിയായ സർവ്വേശ്വരൻ അപൂർവ്വം അവതാരങ്ങളിലൂടെ ലോകക്ഷേമത്തിനായി, ഇറങ്ങിവരുന്നുവെന്ന ഭക്തിമാർഗ്ഗവാദഗതിയെ, ഓരോ വ്യക്തിയ്ക്കും ഈശ്വരത്ത്വത്തിലേയ്ക്ക് സ്വയം ഉയരാൻ കഴിയും എന്ന ശൈവസിദ്ധാന്തത്തെ പ്രായോഗികമാക്കി കാണിച്ചുകൊടുക്കാൻ സാധിച്ചതിലൂടെ അപ്രസക്തമാക്കാൻ കഴിഞ്ഞു.

9.കായ കല്പചികിത്സയും, കുണ്ഡലിനീയോഗയും സമന്വയിപ്പിച്ചു ആരോഗ്യകരമായ ജീവിതവാസ്ഥയും, ജീവിതകാലവും ഉയർത്തി , ബോധാവസ്ഥയെ വർദ്ധിപ്പിച്ച് പരിണാമവാദത്തെ സ്വജീവിതത്തിലൂടെ തെളിയിച്ചു.

10.ജീവിച്ചിരിയ്ക്കുമ്പോൾത്തന്നെ മറ്റൊരാളുടെ ശരീരത്തിലേയ്ക്ക് ജീവാത്മാവിനെ സന്നിവേശിപ്പിച്ചുകൊണ്ട് കൂടുവിട്ടുകൂടുമാറുന്നവിദ്യയിലൂടെ ആത്മാവിന്റെ അനശ്വരതയേയും, പുനർജന്മതത്വങ്ങളേയും സ്ഥാപിയ്ക്കാൻ കഴിഞ്ഞു

11.പ്രാണ,മനോ നിയന്ത്രണത്താൽ ദ്ര്യശ്യ പ്രപഞ്ചനിയമങ്ങളെ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നു തെളിയിച്ചു.

12.ബാഹ്യ ആചാര അനുഷ്ടാനങ്ങളുടെ അകമ്പടിയില്ലാതെ ഭക്തിയോടുകൂടിയ ആന്തരികയോഗസാധനകളാൽ സിദ്ധികളും, മോക്ഷവും നേടാമെന്നു തെളിയിച്ചു.

13. സിദ്ധന്മാർ ഭക്തിയെ മോക്ഷമാർഗ്ഗമായി അംഗീകരിച്ചിരുന്നില്ല, എന്നാൽ നെയ്യിൽ എരിയുന്ന ദീപത്തിനുസമാനമായി യോഗജ്ഞാനദീപത്തെ ഭക്തിയാകുന്ന നറുനെയ്യിൽ ഈശ്വരസമക്ഷം അന്യുസ്യൂതം തെളിയിയ്ക്കുകയാണു ചെയ്തത്.അതുകൊണ്ടുതന്നെ ഈശ്വരസാക്ഷാല്ക്കാരം അവർക്ക് എളുപ്പവുമായിരുന്നു.

ഇതോട് കൂടി ഈ പരമ്പര അവസാനിച്ചു

ഇനി 18 ശൈവ സിദ്ധന്മാരെ കുറിച്ചുള്ള വിവരങ്ങൾ ആണ് അടുത്ത ഘട്ടം

കടപ്പാട് .....

No comments:

Post a Comment