ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

പതിനെട്ട് ശൈവ സിദ്ധന്മാർ - 1


ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 01

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ  സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്

ക്രിയ കുണ്ഡിലിനി യോഗ
മുനി പരമ്പരകളുടെ യോഗികളുടെ വിശ്വാസ പ്രകാരം ദൈവം ഒരു പ്രപഞ്ച പൌരനല്ല.

അത് ഈ വിശ്വമാകെ നിറഞ്ഞു നില്ക്കുന്ന ഒരു ചൈതന്യവും അവ ബോധവുമാകുന്നു. ഇതിൽ നിന്നും അന്യമായി യാതൊന്നുമില്ല. ഇത് ഒരേ സമയം നിർഗുണവും അതേ സമയം സകല ഗുണങ്ങളുടേയും ആധാരവുമാകുന്നു. ഇതിൽ നിന്നു സ്വയം സ്ര്യഷ്ടിയുണ്ടാകുകയും കോടിക്കണക്കിനു വർഷങ്ങൾക്കു ശേഷം എല്ലാ സ്ര്യഷ്ടികളും ഇതിൽ ത്തന്നെ ലയിച്ചു ചേരുകയും ചെയ്യുന്നു. വീണ്ടും സ്ര്യഷ്ടി പുനരാരംഭിക്കുന്നു. ആത്മാവെന്നത് വിശ്വ വ്യാപിയായ പരമാത്മാവു തന്നെയാണു. സത്യത്തിൽ ഇത് ജനിയ്ക്കുന്നുമില്ല, മരിയ്ക്കുന്നുമില്ല.
വായു കുടത്തിനകത്തും പുറത്തും വ്യാപിച്ചിരിയ്ക്കുന്നതു പോലെ ആത്മാവും നമ്മുടെ ശരീരത്തിനകത്തും പുറത്തും വ്യാപിച്ചിരിയ്ക്കുന്നു .ഇത് സർവ്വ ചരാചരങ്ങളിലും ഒരു പോലെ തുല്യമായി വ്യാപിച്ചിരിയ്ക്കുന്നു. ഒരു കടല്പ്പരപ്പിൽ കുമിളകളും, ഓളങ്ങളും, തിരമാലകളും ഉണ്ടാകുന്നതുപോലെ പരമാത്മാവെന്ന ചൈതന്യത്തിൽ ജീവ ജാലങ്ങളുണ്ടാകുകയും മരണപ്പെടുകയും വീണ്ടും പുനർജ്ജനിയ്ക്കുകയും ചെയ്യുന്നു.
ഒരു അചേതന വസ്തുവിനു പ്പോലും അതിനെച്ചുറ്റി ഉൾക്കൊണ്ട് ഒരു സൂക്ഷ്മമായ സ്പന്ദന തലത്തിലുള്ള അദ്ര്യശ്യമായ പ്രകാശ വലയമുണ്ട്. പരിണാമത്താൽ അചേതന വസ്തുക്കളിൽ നിന്നും ജീവനുള്ളവ പരിണമിച്ചുണ്ടാകുമ്പോൾ സകല ഓർമ്മകളും ഈ പ്രകാശ വലയത്തിൽ ആലേഖനം ചെയ്യപ്പെടുന്നു. പ്രപഞ്ച ചൈതന്യത്തിന്റെ ഭാഗമായ പ്രപഞ്ച മനസ്സിൽ ഒരു പ്രത്യേക സ്പന്ദനതലം ഇങ്ങനെ രൂപം കൊള്ളാൻ തുടങ്ങുന്നു. ഇങ്ങനെ പ്രപഞ്ച മനസ്സിൽ ഓരോ ജീവ ജാലത്തിന്റേയും വളർച്ചയുടെ അനുപാതം അനുസരിച്ച് അനേകം വിവിത സ്പന്ദന തലങ്ങളുള്ള മനസ്സുകൾ രൂപമെടുക്കുന്നു. ഇവയെ നാം ജീവത്മാവുകൾ എന്നു വിളിയ്ക്കുന്നു.
പരിണാമ പുനർജന്മ പ്രക്രിയയിലൂടെ ആത്മഭാവങ്ങൾ അചരങ്ങളിൽ നിന്ന് ചരങ്ങളായി, സസ്യങ്ങളായി ജന്തുജാലങ്ങളായി ഏകദേശം 84 ലക്ഷം തവണ പുനർ ജനിച്ച് മനുഷ്യനിലേയ്ക്കെത്തി നില്ക്കുന്നു
സ്വാഭാവികമായ പരിണാമ പ്രക്രിയയിൽ ഇനിയും പത്തു ലക്ഷം വർഷം അതായത് ഏകദേശം പതിനായിരം ജന്മംകൂടി ഭൂമിയിൽ ജീവിച്ചാലേ സഞ്ചിതമായ കർമ്മ ഫലങ്ങളെ അനുഭവിച്ച് സ്വാഭാവിക പരിണാമത്താൽ ആത്മ ജ്ഞാനത്തിലേയ്ക്കും മുക്തിയിലേയ്ക്കും എത്താൻ കഴിയുകയുള്ളു. എന്നാൽ ശാസ്ത്രീയമായ യോഗ സാധനകൾ പരിശീലിയ്ക്കുകയാണെങ്കിൽ ഒറ്റജന്മം കൊണ്ടു പോലും ഒരാൾക്ക് ജീവന്മുക്തനാകാൻ കഴിയുമത്രെ.
ഒരിയ്ക്കലും സൃഷ്ടി സ്വരൂപനായ ഇശ്വരനു അവതരിയ്ക്കേണ്ടി വരുന്നില്ല. സർവ്വ ശക്തനും, സർവ്വ വ്യാപിയും, സർവ്വേശരനുമായ ആ വിശ്വ ചൈതന്ന്യത്തിനു ആരെ സംരംക്ഷിയ്ക്കാനാണു, ആരെ നിഗ്രഹിയ്ക്കാനാണു അവതരിയ്ക്കുന്നത്. ഒരു പുല്ക്കൊടിയുടെ ചലനത്തിൽ പോലും അദ്ദേഹം അനാവശ്യമായി ഇടപെടുന്നില്ല, കാരണം ആ ചലനം പോലും അദ്ദേഹമാണു. ഈ വിശ്വ പ്രപഞ്ചം സ്വഛന്ദം കാര്യ കാരണ സിദ്ധാന്തത്തിലും, കർമ്മഫലസിദ്ധാന്തത്തിലും വർത്തിയ്ക്കുക മാത്രമാണു ചെയ്യുന്നത്. അത് എന്തിനെന്നാണെന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ല, എന്നു മാത്രമല്ല അത് അതിന്റെ സ്വതസിദ്ധമായ സ്വഭാവം മാത്രമാണു.അതേ സമയം ആത്മഭാവങ്ങൾ പരിണാമ പുനർജന്മ്മ പ്രക്രിയയിലൂടെ ആത്മജ്ഞാനവും മുക്തിയും നേടി ഈശ്വര തുല്യരായി ത്തീരാറുണ്ട്. അതുകൊണ്ട് മോക്ഷ പ്രാപ്തിയെ ആഗ്രഹിയ്ക്കുന്ന ഏതൊരു സാധകനും, ഏതൊരു ഗ്ര്യഹസ്ഥാശ്രമിയ്ക്കും മത, ജാതി, വർഗ്ഗ, ലിംഗ ഭേദമെന്ന്യേ, ആചാര അനുഷ്ടാനങ്ങളൊ, വിശ്വാസ പ്രമാണങ്ങളൊ, പൂജാതി കർമ്മങ്ങളൊ പ്രത്യേക നിബന്ധനകളൊ ഇല്ലാതെ നിസ്സംശയം സ്വീകരിയ്ക്കാവുന്ന ഒരു സാധനാ മാർഗ്ഗമാണു ക്രിയായോഗ

ക്രിയായോഗ ശാസ്ത്രീയമായ, വളരെ ലളിതമായ അതേസമയം വളരെ ഗോപ്യമായ ഒരു യോഗസാധനയാണു. ആത്മ സാക്ഷാല്ക്കാര ത്തിനു നിരവധി മാർഗ്ഗങ്ങളുണ്ടെങ്കിലും കർമ്മ, ഭക്തി,രാജ, ജ്ഞാന, യോഗങ്ങളുടെ മിശ്രിതമായ ക്രിയായോഗ ഏറ്റവും ശ്രേഷ്ടമാണെന്നുപറയാം. ലഘു ഹതയോഗം, പ്രാണയാമം, മുദ്രകൾ, ബന്ധങ്ങൾ, എന്നിവ ഇതിൽ സമന്വയിപ്പിച്ചിരിയ്ക്കുന്നു. മനോ തലങ്ങളില് ക്കിടക്കുന്ന ഓർമ്മകളാണു കർമ്മഫലങ്ങൾ. ഈ ഓർമ്മകളാണു നമ്മെ വീണ്ടും ദുരിതത്തിലേയ്ക്ക് കൊണ്ടെത്തിയ്ക്കുന്നത്. കുണ്ഡലിനീ ശക്തിയെന്നത് നമ്മുടെ നട്ടെല്ലിനടിയിൽ മൂലാധാര ചക്രയെന്ന ഊർജ്ജ കേന്ദ്രത്തിൽ ഉറങ്ങിക്കിടക്കുന്ന ഒരുതരം ദിവ്യമായ വൈദ്യുത ശക്തിയാണു. പ്രത്യേക യോഗ സാധനയിലൂടെ ഇതിനെ ഉണർത്തി ശക്തമാക്കുമ്പോൾ മനസ്സിൽ അടിഞ്ഞു കൂടിയിരിയ്ക്കുന്ന അനാവശ്യമായ ലക്ഷക്കണക്കിനു ജന്മങ്ങളിലെ ഓർമ്മകൾ ഭസ്മീകരിയ്ക്കുകയും മനുഷ്യനു സകലവിധ പുരോഗതിയും പരിണാമവും സംഭവിയ്ക്കുകയും അനന്തമായ ജനന മരണ പ്രവാഹത്തിൽ നിന്നും മോചിതനാകാൻ കഴിയുകയും ചെയ്യുന്നു.
ക്രമമായ യോഗ സാധനകളാൽ ആന്തരീകാവയവങ്ങളും യോഗ നാഡികളും ശക്തമാകും. നാഡീ ശോധനാ പ്രാണയാമത്താൽ ഇടതു വലതു മസ്തിഷ്ക്കങ്ങൾ തുലനം ചെയ്യപ്പെടുകയും ഹോർമോൺ വ്യവസ്ഥ ക്രമീകരിയ്ക്കപ്പെടുകയും ചെയ്യും. പ്രാണൻ ഇട, പിംഗള നാഡികളിലൂടെ സുഗമമായി ഒഴുകാൻ തുടങ്ങും. നാദാനുസന്ദാനം, നിശിന്ധിനാദ്യാനം എന്നിവയാൽ ഏകാഗ്രത വർദ്ധിച്ചു വരും. മഹാബന്ധത്താൽ യോഗനാഡികൾ ശ്ക്തമായി ആരോഗ്യ വർദ്ധനവുണ്ടാകുകയും, ബ്രഹ്മനാഡി പൊട്ടാൻ സഹായകമാകുകയും ചെയ്യുന്നു. നിരന്തരമായ സോഹം പ്രാണയാമങ്ങളാൽ ബ്രഹ്മനാഡി ശുദ്ധീകരിച്ചു ശക്തമാകുകയും സഞ്ചിതമായ കർമ്മ ഫലങ്ങൾ കത്തിയമരുകയും ചെയ്യും. മൂലബന്ധം, ഉഡ്യാനബന്ധം, ജാലന്ധരബന്ധം തുടങ്ങിയ ബന്ധത്രയങ്ങളാൽ, ആദ്യം ബ്രഹ്മഗ്രന്ഥി പൊട്ടുന്നതിനും, ഖേചരീ മുദ്രയോടൊ കൂടിയ പ്രാണയാമങ്ങളാൽ പ്രാണൻ ഇട, പിംഗള നാഡികളില്ക്കൂടി നിരോധിയ്ക്കപ്പെട്ട്, സുഷ്മ്നയിലെ ബ്രഹ്മ്മ നാഡിയിലൂടെ പ്രവഹിയ്ക്കുന്നതിനും, പ്രാണനും അപാനനും യോജിച്ചുണ്ടാകുന്ന അത്യുഗ്രമായ അഗ്നിയാൽ കുണ്ഡലിനീശക്തി ഉണർന്നു ഇട,പിംഗള എന്നിവയിലൂടെ കയറാതെ സൌമ്യമായി ബ്രഹ്മനാഡിയിലൂടെ ഉയരുന്നതിനും സഹായിയ്ക്കുന്നു. പടിപടിയായി, സകല ഷഡാധാരചക്രകളേയും, വിഷ്ണു ഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയേയും ഭേധിച്ച് സഹസ്രാര ചക്രയിലേയ്ക്കും, അതിനുമുകളിലുള്ള ഏഴോളം ആത്മീയ ചക്രകളേയും ഭേധിയ്ക്കുമ്പോൾ സാധകൻ അതി ബോധാവസ്ഥയാലും, കഴിവുകളാലും ഈശ്വര തുല്യനായി ത്തീരുകയാണു ചെയ്യുക. ഇതിനിടയിൽ ശരീരത്തിനു ചുറ്റുമുള്ള പ്രകാശവലയം വികസിച്ച് അനന്തതയിലേയ്ക്ക് വ്യാപിയ്ക്കുകയും അഗ്നി വർണ്ണമായി ത്തീരുകയും, ഞാനെന്ന ഭാവം നശിച്ച് മണിപ്പൂരചക്ര ചെറുതാകുകയും, സർവ്വ ചരാചരങ്ങളോടുമുള്ള നിസ്സീമമായ സ്നേഹം വർദ്ധിച്ച്, അനാഹതചക്ര വികസിതമാകുകയും, സഹസ്രാരചക്ര ചക്രയ്ക്കു മുകളിലെ പ്രകാശ സ്ഥൂപത്തിൽ ആയിരക്കണക്കിനു ആത്മീയചക്രകൾ രൂപംകൊള്ളുകയും, സഹസ്രാരചക്ര അതി വികസിതമാകുകയും ചെയ്യും. വ്യക്തിബോധം വിശ്വബോധത്തിലേയ്ക്കുയരുകയും ശക്തമാകുകയും സഞ്ചിതമായ കർമ്മ ഫലങ്ങൾ കത്തിയമരുകയും ചെയ്യും. സകല അണ്ഡകടാഹങ്ങളും തന്റെയുള്ളിൽ ത്തന്നെ ദർശിയ്ക്കാൺ കഴിയുകയും ചെയ്യും.

യോഗ ശാസ്ത്രപ്രകാരം ഒരു മനുഷ്യായുസ്സ് ശരാശരി 93 കോടി 33 ലക്ഷത്തീ 20000 ശ്വാസോഛാസമാണു.

അതായത് ഒരു മിനിറ്റിൽ 15 തവണ എന്ന കണക്കിൽ ഒരു ദിവസം 216000 തവണ നാം ശ്വസിയ്ക്കുന്നുണ്ട്. ഇതു പ്രകാരം 120 വർഷമാണു ഒരു ശരാശരി മനുഷ്യായുസ്സ്. യോഗാഭ്യാസം കൊണ്ട് ശ്വാസത്തിന്റെ എണ്ണം 15 ൽ നിന്നും താഴേയ്ക്ക് നമുക്ക് കുറച്ച് കൊണ്ടു വരാൻ കഴിയും. ശ്വാസത്തിന്റെ എണ്ണം കുറയും തോറും ആയുസ്സ് അഥവാ ആരോഗ്യകരമായ അവസ്ഥയുടെ ദൈർഘ്യം വർദ്ധിയ്ക്കുകയാണു ചെയ്യുക. അരമിനിറ്റു സമയം ക്രിയായോഗ ചെയ്യുന്ന ഒരു സാധകന്റെ സഞ്ചിതമായ ലക്ഷക്കണക്കിനു ജന്മങ്ങളിലെ കർമ്മഫലം ഭസ്മീകരിയ്ക്കുകയും അതോടൊപ്പം മസ്തിഷ്ക്കവും നാഡികളും പുരോഗതിയിലേക്ക് വന്നു ഒരു വർഷത്തിനു തുല്യമായ പരിണാമം സംഭവിയ്ക്കുകയും ചെയ്യുന്നു. ഈ ക്രമത്തിൽ എട്ടര മണിക്കൂർ ക്രിയ ചെയ്യുകയാണെങ്കിൽ ആയിരം വർഷത്തിനു തുല്യമായ പരിണാമം സംഭവിയ്ക്കുന്നു. ഇപ്രകാരം ഒരു വർഷം കൊണ്ട് 350000 വർഷങ്ങളുടെ പരിണാമവും, മൂന്നു വർഷംകൊണ്ട് ദശലക്ഷം വർഷങ്ങളുടെ പരിണാമവും, സംഭവിച്ച് അതി ബോധാവസ്ഥയിലേയ്ക്ക് വരുന്നതിനും മുക്തി നേടുന്നതിനും കഴിയുമത്രെ. ഈ കാലയളവിൽ സാധകന്റെ നാഡികൾക്കും, മസ്തിഷ്ക്കത്തിനും, സ്തൂല,സൂക്ഷ്മ, കാരണ ശരീരങ്ങൾക്കും, പരിപൂർണ്ണമായ പരിണാമം സംഭവിയ്ക്കുകയും, എൺപത്തിനാലു ലക്ഷം ജന്മങ്ങളിലേയും ഓർമ്മകളായ കർമ്മ ഫലങ്ങൾ കത്തിയമരുകയും ചെയ്തിരിയ്ക്കും.

ഇങ്ങനെ എതൊരു സാധകനും മൂന്നുവർഷത്തെ നിരന്തര സാധനകൊണ്ട് സ്വരൂപസിദ്ധി നേടാൻ കഴിയും. ഇത്രയും സമയം ചിലവഴിയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ദിവസത്തിൽ 4.15 മണിക്കൂർ ക്രിയ ചെയ്യാമെങ്കിൽ ആറു വർഷം കൊണ്ടും, രണ്ടുവർഷം ക്രിയ ചെയ്യാമെങ്കിൽ 12 വർഷം കൊണ്ടും, കേവലം ഒരു മണിക്കൂർ സാധനയാൽ 24 വർഷം കൊണ്ടും മുക്തിയും മോക്ഷവും പ്രാപിയ്ക്കാൻ കഴിയുമെന്നു കുണ്ഡലിനീ തന്ത്രം. യോഗകുണ്ഡലിനി ഉപനിഷത്ത് എന്നിവയിലൂടെ മഹർഷിമാർ ഉത്ഘോഷിയ്ക്കുന്നു.
ക്രിയായോഗ സാധനയിലൂടെ സ്വരൂപസിദ്ധിനേടി ഈശ്വര തുല്യനായി തീർന്ന ശ്രീ പരമേശരനിൽ നിന്ന് ശ്രീ പാർവ്വതി ദേവിയ്ക്കാണു ആദ്യമായി ഈ യോഗവിദ്യ ലഭിച്ചത്.
പരമശിവനിൽ നിന്ന് അഗസ്ത്യ മുനിയ്ക്കും, തിരുമൂലർക്കും നേരിട്ട് ദീക്ഷ ലഭിയ്ക്കുകയും, തുടർന്ന് പതിനെട്ടു സിദ്ധന്മാരിൽ ശേഷിയ്ക്കുന്ന 16 പേർക്കും ഈ യോഗവിദ്യ ലഭിയ്ക്കുകയും ചെയ്തുവത്രെ. ക്രിയായോഗ സാധനയിലൂടെ സ്വരൂപ സിദ്ധിയാർജ്ജിച്ച് ഈശ്വര തുല്യരായിത്തീർന്ന 18 സിദ്ധന്മാർ ഇവരൊക്കെയാണു.
   1. നന്ദിദേവർ,
   2. അഗസ്ത്യമുനി,
   3.തിരുമൂലർ,
   4.ഭോഗനാദർ,      
   5.കൊങ്കണവർ,
   6.മച്ചമുനി,
   7.ഗോരക്നാദ്,
   8.ശട്ടമുനി,
   9.സുന്ദരാനന്ദർ,
10.രാമദേവൻ,
11.കുദംബായ് ( സ്ത്രീ),
12.കർവൂരാർ,
13.ഇടൈക്കടർ,
14.കമലമുനി,
15.വാല്മീകി,
16.പത്ജ്ഞലി.
17.ധന്വന്തരി,
18.പാമ്പാട്ടി.

18 സിദ്ധന്മാരുടെ സമകാലികരും ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.
19.കൊങ്കേയർ,
20.പുന്നകേശൻ,
21.പുലസ്ത്യൻ,
22.പുലഹൻ,
23.അത്രി,
24.പുനൈക്കണ്ണർ,
25.പുലിപ്പണി,
26.കാലാംഗി,
27.അഴുഗണ്ണി,
28.അഗപ്പേയർ,
29.തേരയ്യർ,
30.രോമർഷി,
31.അവ്വൈ,
32.കുംഭമുനി,
33.വരാരൂർ,
34.കൂർമ്മമുനി,
35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി,  
39.കുമാരദീവർ,
40.വസിഷ്ടൻ,
41.ബാബാജി,
42.പട്ടണത്താർ,
43.ഭർത്രുഹരി,
44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്,          
47 .സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ,  
50 . കൊടുവള്ളി,    
51.ശിവവാക്യർ.

203 എ.ഡി.യിൽ ജനിച്ച ക്രിയാ ബാബാജിയ്ക്ക് അഗസ്ത്യമുനി ക്രിയായോഗ ദീക്ഷ നല്കുകയും യോഗ വിദ്യയിലൂടെ അദ്ദേഹം പതിനാറാമത്തെ വയസ്സിൽ സ്വരൂപസിദ്ധി നേടുകയും ചെയ്തു.

പരമോന്നതമായ പരിണാമ പ്രക്രിയയിലൂടെ പ്രണവ ശരീരം നേടി പരമാത്മാവിൽ ലയിച്ച അദ്ദേഹത്തിനു സ്വന്തം ഇഛ പ്രകാരം നിഴലില്ലാത്ത ശരീരത്തിൽ വസിയ്ക്കുന്നതിനും ഏതുരൂപം സ്വീകരിയ്ക്കുന്നതിനും കഴിയും. ക്രിയായോഗ സാധനയിലൂടെ ഏതൊരു വ്യക്തിയ്ക്കും സ്വരൂപസിദ്ധി നേടാനാകുമെന്നു ഈ യോഗാശാസ്ത്രം ഉത്ഘോഷിയ്ക്കുന്നു.
20-ആം  നൂറ്റാണ്ടിൽ ക്രിയായോഗയുടെ പ്രചരണത്തിനു തെരഞ്ഞെടുത്തത് ലാഹരിമഹാശയനെയാണു.ഇദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ യുക്തേശ്വരഗിരിയുടെ ശിഷ്യനായ ശ്രീ പരമഹംസയോഗാനന്ദയാണു 1942 മുതൽ ലോകമാസകലം ഈ യോഗവിദ്യ പ്രചരിപ്പിച്ചത്.
ഇദ്ദേഹം രചിച്ച ഒരു യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തിലൂടെയാണു ലോക ജനത ക്രിയായോഗ സിദ്ധാന്തത്തെക്കുറിച്ച് കൂടുതലായി അറിയാനിടയായത്.
ഭഗവാൻ ശ്രീക്രിഷ്ണൻ അർജുനനു ഉപദേശിച്ചത് ഈ യോഗവിദ്യയത്രെ. കൂടാതെ ശ്രീ ശങ്കരാചാര്യർ, കബീർ, തുളസീദാസ്, രാമദാസ്, ഗുരുനാനാക്ക്, എന്നീ മഹൽ വ്യക്തികളും ക്രിയാ യോഗികളായിരുന്നു.

PKS ( Pre Kundalini Syndrome)
വിദ്ഗ്തനായ ഒരു ഗുരുവിന്റെ ഉപദേശവും സഹായവും ഇല്ലാതെ കുണ്ഡലിനി ശക്തിയെ ഉണർത്തുന്നത് അപകടകരമാണു. കാരണം മിക്ക മാനസ്സിക രോഗമുള്ളവരിലും അവർ യോഗ, പ്രാണയാമം എന്നിവ ചെയ്യാതെ തന്നെ, കുട്ടി ക്കാലത്തുണ്ടായ ലൈംഗിക പീഡനം, കടുത്ത ഭയം എന്നിവയാല്പ്പോലും പ്രീ കുണ്ഡലിനീ സിൻഡ്രോം കണാൻ കഴിയുന്നു. കൂടാതെ തെറ്റായ രീതിയിൽ പ്രാണയാമങ്ങൾ ചെയ്യുന്ന ചിലവ്യക്തികളിലും ഇത്തരം പ്രതിഭാസം കണ്ടുവരുന്നു. അതായത് കുണ്ഡലിനി ശക്തി ഉണരുന്നതിനുമുൻപ് പ്രാണൻ അനുലോമവിലോമ പ്രാണയാമങ്ങളാൽ ഇട , പിംഗള നഡികളിലൂടെ സുഖമമായി സഞ്ചരിച്ചിരിയ്ക്കുകയും യോഗനാഡികൾ ശക്തമായിരിയ്ക്കുകയും വേണം. കൂടാതെ ക്രമമായ പ്രാണയാമങ്ങളാൽ, ബ്രഹ്മഗ്രന്ഥി പൊട്ടുകയും സുഷുമന ശുദ്ധീകരിയ്ക്കുകയും ചെയ്തിരിയ്ക്കണം. സാധാരണ വ്യക്തികളിലെല്ലാം പിംഗളനാഡി കൂടുതലായി ഉണർന്നിരിയ്ക്കും. മുകളിൽ പറഞ്ഞതു പ്രകാരമുള്ള തയ്യറെടുപ്പില്ലാത്ത പക്ഷം ശക്തമായ പ്രാണയാമങ്ങളാൽ ഉണരുന്ന കുണ്ഡലിനി ശക്തിയ്ക്ക് ബ്രഹ്മഗ്രന്ഥി പൊട്ടാതിരിയ്ക്കുകയും സുഷുമ്ന ശുദ്ധീകരിയ്ക്കതിരിയ്ക്കുകയും ചെയ്യുന്ന അവസരത്തിൽ സ്വാഭാവികമായും കൂടുതലായി ഉണർന്നിരിയ്ക്കുന്ന പിംഗളയിലൂടെ കയറേണ്ടിവരും. ഇത് പലവിധ മാനസ്സിക ശാരീരിക രോഗാവസ്ഥകൾക്കും ഇടവരുത്തുന്നതായി കണ്ടു വരുന്നു.
കുണ്ഡലിനി ഉണർത്താനല്ല അത് ഉയർന്നു കഴിഞ്ഞാലാണു ബുദ്ധിമുട്ട്. സ്കിസോഫ്രേനിയ, സൈകോസിസ് മുതലായ മാനസ്സിക രോഗാവസ്ഥകളിലൊക്കെ ഭൂരിഭാഗം രോഗികളിലും അകാലത്തിലുണ്ടായ കുണ്ഡലിനിയുടെ അനക്കം കാണുന്നു. കൂടാതെ, കാൻസർ, ഹൈപ്പെർടെൻഷൻ, പ്രമേഹം, വ്ര്യക്കരോഗം തുടങ്ങിയ പല രോഗാവസ്ഥകളിലും പല രോഗികളിലും കുണ്ഡലിനിയുടെ അനിയന്ത്രിയമായ ചലനം കാണാൻ കഴിയുന്നു. ഇവരിലെല്ലാം പൊതുവായി ശരീരമാകെ അസഹ്യമായ ചൂടും,അനിയതിന്ത്രിതമായ ചിന്തകളും അനുഭവപ്പെടുന്നത് ഇതു കൊണ്ടാണു. കുട്ടിക്കാലത്ത് അനുഭവിയ്ക്കണ്ടിവരുന്ന, പലതരം പീഡനങ്ങൾ, കടുത്തഭയം, മാതാ പിതാക്കളിൽ നിന്ന് എല്ക്കേണ്ടി വരുന്ന ശിക്ഷണ നടപടികൾ വരെ ഇതിനു കാരണമായി കണ്ടു വരുന്നു. തെറ്റായ യോഗ പ്രാണയാമ പരിശീനത്താലും ചില വ്യക്തികളിൽ കുണ്ഡലിനി ശക്തി ഉണർന്നു അസ്വസ്ഥതകൾക്ക് കാരണമാകുന്നത് കാണാൻ കഴിയാറുണ്ട്

തുടരും....

No comments:

Post a Comment