ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

പതിനെട്ട് ശൈവ സിദ്ധന്മാർ - 4

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 04

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ  സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്

ഈ ദ്ര്യശ്യ പ്രപഞ്ചത്തിലെ സർവ്വ സ്ഥൂലവസ്തുക്കളും 92 മൂലകങ്ങളെ ക്കൊണ്ടാണു നിർമ്മിച്ചിട്ടുള്ളതെന്നാണു
ആധുനിക ശാസ്ത്ര മതം.

അതു കൊണ്ട്, ഏതൊരു വസ്തുവിനെ വിഘടിച്ചാലും ആദ്യം എത്തിച്ചേരുന്നത് ആ വസ്തുവിന്റെ ഗുണത്തിനാധാരമായ മൂലകങ്ങളുടെ കൂട്ടായ്മയായ യൌഗികങ്ങളിലേയ്ക്കായിരിയ്ക്കും.

വീണ്ടും വിഘടിയ്ക്കുകയണെങ്കിൽ ആറ്റങ്ങളിലും,അവസാനം ദ്രവ്യത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളായ ക്വാർക്കുകളിലും, ലെപ്ടോണുകളിലുമായിരിയ്ക്കും.
ഈ അടിസ്ഥാന ഘടകങ്ങളാകട്ടെ ഒരു നിമിഷം തരംഗങ്ങളും അടുത്ത നിമിഷം അണുക്കളുമായി കാണപ്പെടുന്നു.

ക്വാണ്ടം ബലതന്ത്രപ്രകാരം എല്ലാ കണങ്ങളും തരംഗങ്ങളാണു. തരംഗങ്ങൾ ഊർജ്ജത്തിൽ അഥവാ ചൈതന്യത്തിലാണു ഉണ്ടാകുന്നത്.

അതായത് സൂക്ഷ്മ ദ്ര്യഷ്ടിയിൽ നോക്കുകയാണെങ്കിൽ സ്ഥൂല പ്രപഞ്ചമില്ലയെന്നർത്ഥം.

ഈ വിശ്വമാകെ നിറഞ്ഞുനില്ക്കുന്ന ശക്തിയുടെ ഉറവിടത്തെയാണു വേദാന്തം, ദൈവിക അവബോധം, ‘പ്രജ്ഞ, ബ്രഹ്മം, എന്നൊക്കെ വിളിച്ചത്.

ഈ ബ്രഹ്മത്തിന്റെ തന്നെ ഗുണമായ മഹാമായ കൊണ്ടാണു ദ്ര്യശ്യപ്രപഞ്ചം ഉണ്ടാകുന്നത്. ദ്ര്യശ്യ പ്രപഞ്ചത്തിന്റെ നിയമങ്ങളെ അതിജീവിയ്ക്കാൻ കഴിയുന്ന ജ്ഞാനിയെ സംബന്ധിച്ചിടത്തോളം, ദ്ര്യശ്യ പ്രപഞ്ചം നശ്വരമാകുന്നു.

സർവ്വചരാചരങ്ങളിലും തുല്യ അളവിൽ വിശ്വമാകെ വ്യാപിച്ചുകിടക്കുന്ന ദൈവീക അവബോധം അതിന്റെ തന്നെ ഗുണമായ മായയിൽ സ്ഥലകാല,സമയ പരിധികൾക്ക് അടിമപ്പെടുന്നു.

ഇങ്ങനെ രൂപപ്പെടുന്ന ആത്മാവുകൾ ജനന മരണപ്രവാഹത്തിൽ ഒഴുകുന്നു. യഥാർത്ഥത്തിൽ ആത്മാവ് ജനിയ്ക്കുകയോ. മരിയ്ക്കുകയൊ ചെയ്യുന്നില്ലെങ്കിലും ജീവജാലങ്ങൾ മായാ പ്രവാഹത്താൽ അത് അനുഭവിയ്ക്കുന്നു.

ഏകദേശം 84 ലക്ഷം തവണ സസ്യ ജന്തു ജാലങ്ങളിലൂടെ പുനർജനിച്ച് അവസാനം മനുഷ്യനിലേയ്ക്ക് എത്തി നില്ക്കുന്ന അനേക ജന്മങ്ങളുടെ ഓർമ്മകളാകുന്ന കർമ്മ ഫലങ്ങളാണു തുടർന്നുള്ള ജന്മങ്ങൾക്ക് വഴിവയ്ക്കുന്നത്..

മഹാ ഭൂരിപക്ഷം ജനങ്ങൾക്കും പൂർവ്വ ജന്മ സ്മരണകളില്ലാത്തതുകൊണ്ട് ഓരൊ ജന്മവും പുതിയതാണെന്നും സത്യമാണെന്നും ധരിയ്ക്കുന്നു. അതിനാൽ കർമ്മഫലങ്ങളെ കത്തിച്ചു കളയേണ്ട ആവശ്യകത അവനു ബോധ്യമാകാതെ വരുന്നതിനാൽ, കൂടുതൽ വാശിയോടെ അവൻ കൂടുതൽ കർമ്മ ഫലങ്ങളെ സ്ര്യഷ്ടിയ്ക്കുന്നു.

അതു കൊണ്ട് സ്വന്തം ആത്മ സത്യമറിയാതെ ജന്മ ജന്മാന്തരങ്ങളായി പുനർജനിയ്ക്കുന്നു.

അതേ സമയം മനുഷ്യനിലേക്കെത്തിയ ഒരാത്മാവിനു ഒറ്റ ജന്മം കൊണ്ടു പോലും മുക്തനാകാൻ കഴിയുമത്രെ. താൻ പരബ്രഹ്മ ഭാവമാണെന്ന സത്യം താത്വികമായി അംഗീകരിയ്ക്കുകയും സാധനയാൽ പുരോഗമിയ്ക്കുകയും ചെയ്യണമെന്നു മാത്രം.

സനാതനവും ഉദാത്തവുമായ അദ്വൈത ചിന്തകളെ ആത്മീയ വാദികളെന്നു അഭിമാനിയ്ക്കുന്നവർ പോലും, ആത്മാർത്ഥമായി സ്വീകരിയ്ക്കുന്നില്ലയെന്നുമാത്രമല്ല, അല്പം ഭയത്താലും, അപ്രയോഗികമായും കാണുന്നുവെന്നത് സത്യം മാത്രമാണു.

പുരാണങ്ങളിലും, ഇതിഹാസങ്ങളിലും, ഗീതയിലും, അവയുടെ ഭാഷ്യങ്ങളിലും, വേദാന്ത ചിന്തകളെ ഉപരി വിപ്ളവകരമായി അംഗീകരിച്ചും, അതേ സമയം അതിനു കടക വിരുദ്ധമായി, ദ്വൈതം, വിശ്ഷ്ടാദ്വൈതം, തുടങ്ങിയ വീക്ഷണങ്ങൾ കൂട്ടി ക്കലർത്തിയ സഗുണ ബ്രഹ്മ വാദങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം സ്ര്യഷ്ടിച്ച് വേദാന്ത ചിന്തകളുടെ പ്രസക്തി കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ടെന്നുള്ളത് സത്യം മാത്രമാണു.

ജ്ഞാനാഗ്നിയാകുന്ന വേദാന്തം ഉപരി വിപ്ളവകരമായ ഭക്തിയുടേയും, ദ്വൈത വാദങ്ങളുടേയും, വെണ്ണീറിൽ പുതഞ്ഞു മൂടി കിടക്കുകയാണു.

എന്നൊക്കെ ഭാരതീയ ജനത വേദാന്തത്തെ കൈ വെടിഞ്ഞിട്ടുണ്ടോ, അന്നൊക്കെ മൂല്യചൂതിയ്ക്ക് വശം വദരാകുകയും ജാതി വ്യവസ്ഥയ്ക്കും,അടിമത്തത്തിനും, മത പരിവർത്തനങ്ങൾക്കും, അനാചാരങ്ങൾക്കും സ്വയം വഴങ്ങികൊടുക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.

ഇത്തരമൊരു കാല ഘട്ടത്തിലാണു, ശ്രീബുദ്ധന്റെ ജനനമുണ്ടായത്. എന്നാൽ ബുദ്ധ മതത്തിന്റെ പ്രഭാവത്താൽ ഹിന്ദുമതം ക്ഷയിയ്ക്കുകയും, ബുദ്ധമതം തന്നെ മൂലച്യൂതിയ്ക്ക് വിധേയമാകുകയും ചെയ്ത സമയത്താണു ശ്രീശങ്കരാചാര്യരുടെ ഉദയമുണ്ടായത്.

അന്നു ഭാരതത്തിൽ കൊടി കുത്തി വാണിരുന്ന അനാചാരങ്ങളെ, ബഹു ദൈവ വിശ്വാസങ്ങളെ എതിർത്ത് സന്ധിയില്ലാതെ പോരാടി അദ്വൈത ദർശനങ്ങളുടെ പ്രസക്തിയെ ഉയർത്തിക്കാട്ടി ഭാരതീയ ജനതയെ ആകെ വേദാന്ത ചിന്താസരണിയിൽ അണി നിരത്താൻ ശങ്കരാചാര്യർക്കു കഴിഞ്ഞു.

ശ്രീശങ്കരന്റെ കാലശേഷം വേദാന്ത ചിന്തകളെ ഉൾക്കൊള്ളാൻ ബഹു ഭൂരിപക്ഷം ആത്മീയ വാദികളെന്നു അഭിമാനിയ്ക്കുന്നവർക്കും കഴിഞ്ഞില്ലെന്ന് കാണാം.

ആത്മാവുകൾ വ്യത്യസ്തമല്ലയെങ്കിലും ഒരേയൊരു പ്രപഞ്ച ചൈതന്യത്തിൽ സ്പന്ദിയ്ക്കുന്ന മനസ്സിന്റെ വ്യത്യസ്ഥമായ സ്പന്ദന കേന്ദ്രങ്ങൾ മാത്രമാണെങ്കിലും, ഒരു ജീവന്റെ സ്പന്ദന തലത്തിനു മറ്റൊരു ജീവന്റെ സ്പന്ദന തലത്തെ മനസ്സിലാക്കാൻ കഴിവില്ലാത്തതുകൊണ്ട് താൻ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടവനാണെന്നും, താൻ പ്രത്യേകം വ്യക്തിയാണെന്നും ധരിയ്ക്കാനിടവരുന്നു.*

പരിണാമത്തിൽ ഭൌതീക ശരീരത്തിനു പുരോഗതി ഉണ്ടാകുന്നതു പോലെ പ്രകാശ വലയമാകുന്ന സൂക്ഷ്മ ശരീരത്തിനും വികാസമുണ്ടാകുന്നു. ഭൌതീക ശരീരം നശിക്കുബോൾ ഓർമ്മകളടങ്ങിയ ഈ പ്രകാശ വലയം പ്രപഞ്ച ചൈതന്യമാകുന്ന പരമാത്മാവിൽ തന്നെ അതിന്റെ സ്പന്ദനത്തിന് അനുസരിച്ചുള്ള വിവിധ ലോകങ്ങളിൽ സ്ഥിതി ചെയ്യുന്നു.

അടുത്ത ജന്മത്തിൽ കർമ്മഫലമനുസരിച്ച് ഇതിന്റെ ഇഷ്ടപ്രകാരം പുതിയ ശരീരം സ്വീകര്യ്ക്കുന്നു. ഇങ്ങനെ ഒരേ സമയം ജനിതക പരമായുള്ള പാരമ്പര്യവും ആത്മീയമായ പാരമ്പര്യവും തുടർന്നുപോകുന്നു.

പരിണാമത്തിൽ സസ്യ ജാലങ്ങളിൽ നിന്ന് ജന്തു ജാലങ്ങളിലേയ്ക്ക് പുരോഗമിയ്ക്കുമ്പോൾ ഊർജ്ജ ശരീരമാകുന്ന പ്രകാശ വലയത്തിൽ ഊർജ്ജ കേന്ദ്രങ്ങളായ ചക്രകളും കൂടി രൂപമെടുക്കാൻ തുടങ്ങും.

ജീവനില്ലെന്നു നാം ധരിയ്ക്കുന്ന ഒരു വസ്തുവിലെ കണങ്ങൾ പ്പോലും അതിന്റെ സമീപ കണങ്ങളുമായും, അന്തരീക്ഷവുമായും പ്രതികരിക്കുന്നുണ്ട്. പക്ഷെ അത് വളരെ മിതവും സൂക്ഷമവുമാണെന്നു മാത്രം.

അതേയവസരത്തിൽ ചരങ്ങൾ കോടിക്കണക്കിനു വർഷങ്ങളിലെ പരിണാമത്തിലൂടെ അചരമായി പരിണമിയ്ക്കുമ്പോൾ ഈ പ്രതികരണം കൂടുതൽ വികസിതമാകുന്നുവെന്നു മാത്രം. ചരങ്ങളിൽനിന്നും അചരങ്ങളിലേയ്ക്കു വരുമ്പോൾ താൻ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നുവെന്ന ബോധം ശക്തമാകാൻ തുടങ്ങുന്നു. അപ്പോൾ അത് അകാരണമായി ചുറ്റുപാടുകളോടു പ്രതികരിയ്ക്കാൻ തുടങ്ങുന്നു.

അധുനിക ശാസ്ത്രപ്രകാരം കോടിക്കണക്കിനു വർഷങ്ങളുടെ പരിണാമത്തിലൂടെ , ജീവനില്ലാത്തവയിൽ നിന്നു ജീവനുള്ളവയും, സസ്യങ്ങളും, ജന്തുജാലങ്ങളും അവസാനം മനുഷ്യനുമുണ്ടായെന്നു അനുമാനിയ്ക്കുന്നു. ഇത് തികച്ചും യുക്തിപരം തന്നെയാണു. പക്ഷെ ഒരെയൊരു അഭിപ്രായ വ്യത്യാസമേയുള്ളു. ജീവനില്ലാ ത്തവയിൽനിന്നും ജീവനുള്ളവ ഉണ്ടാകാനുള്ള സാദ്ധ്യത ഒട്ടും തന്നെയില്ല. ജീവനില്ലയെന്നു നാം പറയുമ്പോൾ ജീവന്റെ തുടിപ്പ് കുറഞ്ഞിരിയ്ക്കുന്നുവെന്നെ അർത്ഥമുള്ളു. അത് സൂക്ഷ്മായതുകൊണ്ട് നമുക്ക് അളക്കാൻ കഴിയുന്നില്ലയെന്നുമാത്രം

അവരൊക്കെ അദ്വൈത വിശ്വാസികളായിരുന്നുവെങ്കിലും ഈ മൂർത്തികളെ ആരാധിയ്ക്കുന്ന ബഹു ഭൂരിപക്ഷം വിശ്വാസികളും, അദ്വൈത ചിന്തകളെ എതിർക്കുകയൊ, അപ്രായോഗികമെന്നു ധരിയ്ക്കുകയൊ ചെയ്യുന്നത് തികച്ചും ഒരു വിരോധാഭാസം തന്നെയാണു. അവരൊക്കെ കാലപ്രവാഹത്തിൽ ഈശ്വരതുല്യരായിത്തീർന്ന യോഗികളാണെന്നും, ഓരോവ്യക്തിയും ഈശ്വര തുല്യരായിത്തീരുകയാണു ദൈവേച്ഛയെന്നും,ആദ്വൈതചിന്തയുടെ ആത്മബലത്തിൽ അറിയേണ്ടതാണു.

ഭൌതിക ജീവിതത്തിലെ കഷ്ടപ്പാടുകളില്പ്പെട്ടുഴലുന്ന നമുക്ക് ത്രിമൂർത്തികളേയും, മറ്റു ദേവന്മാരേയും ആരാധിയ്ക്കാം. ഉപാസനാ മൂർത്തിയിലൂടെ, ദ്വൈതത്തിലൂടേ അദ്വൈതത്തിലേയ്ക്ക് എത്തിച്ചേരാവുന്നതാണു.

ഉപാസനാമൂർത്തിയെ ആദ്യം സ്വികരിയ്ക്കുകയും, അനുയോജ്യമായ മൂലമന്ത്രം സദാ ജപിയ്ക്കുകയും വേണം. ഏതൊരു ദേവതാ നാമത്തോടും പ്രണവം പൂർവ്വകമായും നമ: അന്ത്യത്തിലും ചേർത്തു ജപിയ്ക്കാവുന്നതാണു..

അധിക ചിന്തകളാണു നമുക്ക് അസ്വസ്ഥ്തകൾ ഉണ്ടാക്കുന്നതു. എന്നാൽ തുടർച്ചയായ മന്ത്ര ജപത്താൽ സാധകന്റെ മനസ്സിൽ സദാസമയവും ഈശ്വരചിന്ത മാത്രമായി തീരുന്നു. ഊണിലും, ഉറക്കത്തിലും സ്വപ്നാവസ്ഥയിൽപ്പോലും ജപം തുടർന്നു കൊണ്ടിരിക്കുകയും അത് ധാര മുറിയാത്തതുമായി തീരുകയും ചെയ്യും.

ഇഷ്ടദൈവത്തെ മനസ്സിൽ ധ്യാനിച്ച് സകലതും ഭഗവാനിൽ അർപ്പിച്ചു ജപിക്കുമ്പോൾ സദാ സമയവും എന്തെന്നില്ലാത്ത ഒരു സൌഖ്യവും സുരക്ഷിത ബോധവും അനുഭവപ്പെടാൻ തുടങ്ങും. ഓം, ഓം നമ:ശിവായ, ഓം നമോ നാരായണായ, എന്നിങ്ങനെ നമ്മുടെ വിശ്വാസത്തിനും, സങ്കല്പ്പത്തിനും അനുസരിച്ചു ജപിക്കാവുന്നതാണു..

തുടരും.....

No comments:

Post a Comment