ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

പതിനെട്ട് ശൈവ സിദ്ധന്മാർ - 3

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 03

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ  സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്

Past Life Regression നും പൂർവ്വജന്മസ്മരണകളും

മഹർഷിമാർ, യോഗികൾ എന്നിവർ ഒരാളുടെ ഓറയിൽ നോക്കി അയാളുടെ മുൻ ജന്മ്മങ്ങൾ ദർശ്ശിച്ചിരുന്നതായി പറയപ്പെടുന്നു.

മുൻ ജന്മ്മത്തെക്കുറിച്ച് വളരെ ആധികാരികമായി പറഞ്ഞിട്ടുള്ളത് ഭാരതീയ ശാസ്ത്രങ്ങളിലാണെങ്കിലും, ആധികാരികമായ പഠനങ്ങളും, ഗവേഷണങ്ങളും നടത്തിയിട്ടുള്ളതും Past life Regression Theraapy ഒരു ചികിത്സാ ശാസ്ത്രമായി വളർത്തിയതും, പാശ്ചാത്യ ശാസ്ത്രജ്ഞന്മാരാണെന്നുകാണാം. Past Life Regression-നിലൂടെ മുൻ ജന്മ്മ ഓർമ്മകളിലേയ്ക്ക് ഒരാളെ കൊണ്ടുപോകാൻ കഴിയുന്നതാണു.

നിരീശ്വരവാദികളൊ, പുനർജന്മത്തിൽ വിശ്വസിയ്ക്കാത്ത ഇതര മതസ്ഥരൊ ആയാല്‍ പോലും Past Life Regression നു വിധേയമായൽ അവർക്ക് തങ്ങളുടെ മുൻ ജന്മ്മങ്ങൾ ഓർക്കാൻ കഴിയുന്നുണ്ട്.

Virgenia university യിലെ പ്രൊഫസ്സറായ Dr. Ian Steveson, Dr. Helen Wambach, Dr.Moris Netherton,Dr. Brian Weiss, Dr.Raymond Moody എന്നിവർ ഈ വിഷയത്തിലെ അധികായകരാണു.
Past life Regression Therapist ആയ Dr.Brian Weiss, ഫ്ളോറിഡയിലുള്ള ഒരു സൈക്യാട്രിസ്റ്റാണു. പതിനായിരക്കണക്കിനു റിഗ്രഷനുകൾ നടത്തിയിട്ടുള്ള അദ്ദേഹം Many lives, Many Masters , Only Life is Real, Through Time into Healing, Messages from the Masters , എന്നിങ്ങനെ Past Life നെക്കുറിച്ച് ലോകപ്രശസ്ഥമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

കൂടാതെ ലോകത്തിന്റെ നാനാഭാഗത്തും, ഈ വിഷയത്തെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ, സെമിനാറുകൾ,എന്നിവ നടത്തിവരുന്നു.

സൈക്യാട്രിസ്റ്റായ Dr.Raymond A.Moody യുടെ പ്രശസ്തമായ പുസ്തകമാണു Life After Life . കൂടാതെ
ഇദ്ദേഹം ലോകത്തിന്റെ നാനാഭാഗത്തും, ഈ വിഷയത്തെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, എന്നിവ നടത്തിവരുന്നു.

ഈ വിഷയത്തിൽ കഴിഞ്ഞ നാല്പ്പതു വർഷമായി ഗവേഷണങ്ങളും, സെമിനാറുകളും, വർക്കുഷോപ്പുകളും നടത്തുന്ന ഇദ്ദേഹം ആറോളം ഗ്രന്ഥങ്ങൾ ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

Born Again, Origin of the Soul and Purpose of Reincarnation എന്നീ പുസ്തകങ്ങൾ എഴുതിയ മറ്റൊരു പ്രശ്സ്തനാണു Dr. Walter Semkiw.M.D.

Dr. Michael Newton Ph.D, എഴുതിയ Journey of Souls, Bo Yin Ra യുടെ Life Beyond, Dr.Bruce Goldberg ന്റ Past Lives and Future Lives, The search for Grace, Soul Healing, Dolres Cannon ന്റ Conversation with a Spirit, സ്വാമി അബേദാനന്ദയുടെ Reincarnation, Anie Besent ന്റെ Death and After എന്നപുസ്തകവും, മുൻ ജന്മ്മങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളാണു

ഇൻഡ്യയിലാകട്ടെ Dr. K.Newton .MD. എന്നിവരെ പോലെയുള്ള വളരെകുറച്ച് വ്യക്തികളെ ഈ വിഷയത്തിൽ താല്പര്യം കാണിച്ചിട്ടുള്ളുവെന്ന് കാണാം.

ഭാരതീയ പുരാണങ്ങൾ തന്നെ കാര്യകാരണ, പുനർജന്മ്മ സിദ്ധന്തങ്ങളിൽ അധിഷ്ഠിതമാണന്നും ഇവയിൽ പരക്കെ പുനർജന്മ്മത്തെ ക്കുറിച്ചുള്ള അനവധി കഥകളും നമുക്ക് കാണാൻ കഴിയുന്നു.

ഭഗവാൻ ശ്രീക്ര്യഷ്ണൻ, നാരായണർഷിയുടേയും അഛനായ വസുദേവർ, കശ്യപന്റേയും, അമ്മയായ ദേവകി അദിതിയുടേയും, രോഹിണി ദിതിയുടേയും കൂടാതെ അമ്മാവനായ കംസൻ, കാലനേമിയുടേയും പുനർജന്മ്മങ്ങളാണെന്നു പറഞ്ഞിരിയ്ക്കുന്നു.

നരർഷി അർജുനനായും, വർച്ചസ് അഭിമന്യുവായും പുനർജനിച്ചതായി പരമാർശിച്ചിരിയ്ക്കുന്നു.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയോ കഥകൾ.

പത്തുപതിനഞ്ചു വർഷങ്ങൾക്ക് മുൻപ് തികച്ചും നിരീശ്വര വാദിയായിരുന്ന കാലത്ത് യാദ്ര്യശ്ചികമായാണു Past life regression പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു Past life regression ജീവിതത്തിലാദ്യമായി നേരിട്ടു കാണാൻ ഇടയായത്.

ആനയെ സ്ഥിരമായി സ്വപ്നംകണ്ട് ഭയപ്പെട്ട് ഞെട്ടിയുണരുന്ന ഒരാൾ അതിന്റെ കാരണം കണ്ടുപിടിയ്ക്കാനും അതിൽനിന്ന് മോചനം നേടാനും എത്തിയതായിരുന്നു.

ഹിപ്നോസിസിലൂടെ ട്രാൻസിലേയ്ക്കെത്തിയ അദ്ദേഹം സ്വയം തന്റെ മുൻ കാല ഓർമ്മകളെ കാണാനും ഹിപ്നോട്ടിസ്റ്റിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനും തുടങ്ങി. “ഞാൻ കൊല്ലം സ്വദേശിയാണു. ഇപ്പോൾ വടക്കെ ഇൻഡ്യയിൽ ചായക്കട നടത്തുന്നു. മിക്കവാറും എല്ലാവർഷവും ഉത്സവ സമയത്തു നാട്ടിൽ വരാറുണ്ട്. ഇപ്പോൾ ഉത്സവം നടക്കുകയാണു. നല്ല തിരക്കുണ്ട്. പെട്ടെന്ന് ആളുകൾ നിലവിളിച്ച് ഓടാൻ തുടങ്ങുന്നു. ആന വിരണ്ടതാണത്രെ.

തിരക്കു കാരണം എനിയ്ക്ക് ഓടാൻ കഴിഞ്ഞില്ല. ഇപ്പോൾ ആന എന്റെ അടുത്തെത്തിയിരിയ്ക്കുന്നു. അത് എന്നെ കോരിയെടുത്ത് ക്ഷേത്രമതിലിനോട് ചേർത്ത് വച്ചിരിയ്ക്കുന്നു. അതിന്റെ ഭയങ്കരമായ രണ്ടു കൊമ്പുകൾക്കിടയിലാണു ഞാൻ ഭയം കൊണ്ടും വേദന കൊണ്ടും എന്റെ ശബ്ദം പുറത്തു വരുന്നില്ല. നെഞ്ചിൻ കൂടുകൾ തകർന്നമരുന്ന വേദന, ശ്വാസവിമ്മിഷ്ടം. കുറച്ചു സമയത്തേയ്ക്ക് അയാൾ ഒന്നും പറയുന്നില്ല.

നിങ്ങൾക്ക് എന്തു സംഭവിച്ചു എന്ന ഹിപ്നോ തെറാപ്പിസ്റ്റിന്റെ ചോദ്യത്തിനു അയാൾ വീണ്ടും പറയാൻ തുടങ്ങി. എനിയ്ക്കിപ്പോൾ വേദനയൊന്നുമില്ല. താഴെ അമ്പലവും ആളുകളേയും കാണാം ജനങ്ങളെല്ലാം പരക്കം പായുന്നു. ചിലർ പുറകിൽ നിന്ന് ആനയുടെ ശ്രദ്ധതിരിയ്ക്കാൻ ശ്രമിയ്ക്കുന്നു. അതിന്റെ മസ്തകത്തിനിടയിൽ ഒരാളുടെ പിടയുന്ന ശരീരമുണ്ട്. അതെ അതു ഞാൻ തന്നെയാണല്ലൊ.”

കുറച്ചു ദിവസങ്ങൾക്കു ശേഷം അയാളെക്കണ്ടപ്പോൾ ഭയമെല്ലാം കുറഞ്ഞെന്നും ഇപ്പോൾ ദുസ്വപ്നമൊന്നും കാണുന്നില്ലെന്നും പറഞ്ഞു.
ഇത് എന്നെ സംബന്ധിച്ച് പുതിയൊരു അറിവായിരുന്നു. അതുവരെയുള്ള വിശ്വാസ പ്രമാണങ്ങളെ കട പുഴക്കിയെറിയുന്ന ഒന്ന്. എനിയ്ക്ക് ഇത് ഒട്ടും വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.
ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം എന്റെ തന്നെ വളരെ അടുത്ത ബന്ധുവായ ദേവിക എന്നൊരു സ്ത്രീ അവരുടെ അനുജൻ മാരകമായ അപകടത്തിൽ പ്പെട്ട് മരണത്തോടു മല്ലടിച്ച് തീവ്രപരിചരണ വിഭാഗത്തില് കിടക്കുമ്പോൾ മനസ്സമാധാനം ലഭിയ്ക്കാൻ വേണ്ടി ഹിപ്നോ തെറാപ്പിസ്റ്റിനെ കാണാൻ വന്നു.

അവർക്ക് തണുപ്പിനോടും, പൊടിയോടും വളരെ അലർജ്ജിയാണു. സൈനസ് പ്രോബ്ളവുമുണ്ട്.

വളരെ പ്പെട്ടെന്ന് അവർ ഗാഡ്ഡമായ ട്രാൻസിലേയ്ക്ക് ആഴ്ന്നിറങ്ങി.

ശരീരം തണുത്ത് മ്ര്യത ശരീരം പോലെ  തോന്നിച്ചു. നിങ്ങളിപ്പോൾ എവിടെയാണു എന്ന ഹിപ്നോ തെറാപ്പിസ്റ്റിന്റെ ചോദ്യത്തിനു അവർ മറുപടി പറയാൻ തുടങ്ങി. “

ചുറ്റും മണല്പരപ്പാണു, പൊടിക്കാറ്റ് ആഞ്ഞടിയ്ക്കുന്നുണ്ട്. ഒരിറ്റുവെള്ളം കുടിയ്ക്കാനില്ല. ഞങ്ങൾ കുറെ കുട്ടികളാണു, മുസ്ലീങ്ങളാണു തട്ടമിട്ടിട്ടുണ്ട്. എന്റെ പേരു സഫിയ. ഇതാ എന്റെ തൊണ്ട വരളുന്നു... അള്ളാ... ഞാൻ തളർന്നു വീഴുന്നു....ഏതാനും നിമിഷത്തേയ്ക്ക് യാതൊരു ശബ്ദവുമില്ല. നീയിപ്പോൾ എവിടെയാണു ? എന്തു സഭവിച്ച്?” എന്ന ചോദ്യത്തിനു അവൾ മറുപടി പറയാൻ തുടങ്ങി.“

ഞാനിപ്പോൾ മുകളിലാണു. എനിയ്ക്ക് നല്ല സുഖം തോന്നുന്നു. സന്തോഷം തോന്നുന്നു. പക്ഷെ താഴെ എന്റെ കൂട്ടുകാരെല്ലാം ഒരാൾക്കു ചുറ്റുമിരുന്നു കരയുകയാണല്ലൊ. അത് എന്റെ ശരീരമാണല്ലൊ. എന്തിനാണവർ വെറുതെ കരയുന്നത്. എനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലൊ“ ഹിപ്നോതെരാപിസ്റ്റ് ”നിന്റെ ശരീരത്തിലേയ്ക്ക് ഒന്നു നോക്കു, നിന്റെ ശരീരം എങ്ങിനെയാണു?“ അവൾ പറഞ്ഞു ” എന്റെ ശരീരം പ്രകാശമാണു“
ദേവികയെന്നൊരു സ്ത്രീയെയൊ, അവരുടെ ബന്ധുക്കളെയോ അറിയുമൊയെന്ന ചോദ്യത്തിനു അറിയില്ലെന്നും അത്തരം പേരുകൾ ഒരിയ്ക്കലും കേട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ഇവിടെ സഫിയ എന്ന വ്യക്തിത്വം ദേവികയെന്ന വ്യക്തിയെ ഓർക്കുന്നില്ല. എന്നാൽ പലതണ റിഗ്രഷനു വിധേയമാകുകയാണെങ്കിൽ അവർ തമ്മിലുള്ള ബന്ധം അവൾക്ക് ഓർക്കാൻ കഴിയുന്നതായി കാണാം.
തികച്ചും ക്ര്യഷ്ണ ഭക്തയായ ഒരു ഒരു ഹിന്ദു സ്ത്രീയാണിതു പറയുന്നത്, അവർക്ക് മുൻ ജന്മത്തെ ക്കുറിച്ച് യാതൊരു അറിവും വിശാസവുമുള്ളവരല്ല.

ട്രാൻസിൽനിന്നും പുറത്തു വന്നപ്പോൾ എല്ലാം അവർക്ക് ഓർമ്മയുണ്ടായിരുന്നു. ഒരു യാഥാസ്ഥിതിക ഹിന്ദുവായിരുന്ന അവർ ഞാൻ കഴിഞ്ഞ ജന്മ്മത്തിൽ മുസ്ലീം ആയിരുന്നല്ലൊ ക്ര്യഷ്ണ യെന്നുപറഞ്ഞ് വിതുമ്പികരഞ്ഞു.

പക്ഷെ മരണത്തോടെ ഒന്നും അവസാനിയ്ക്കുന്നില്ലെന്നും, ആത്മാവ് ജാതി, മത,വർഗ്ഗ, ലിംഗഭേദങ്ങൾക്കപ്പുറം അനാധിയായ നിത്യ സത്യമാണെന്നു നിശബ്ദമായി അവർ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.
ഇപ്പോഴും എനിയ്ക്കിതു പൂർണ്ണമായി വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. അതിനുശേഷം അവിശ്വസിച്ചു കൊണ്ടു തന്നെ ഈ വിഷയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിയ്ക്കാൻ തുടങ്ങി.
നിലമ്പൂരിൽ ജോലിചെയ്യുമ്പോൾ ഞങ്ങൾക്ക് സ്ഥിരം പാലുകൊണ്ടുതരുന്ന ഒരു പുരുഷോത്തമൻ എന്നൊരാളുണ്ടായിരുന്നു. കക്ഷി കുറച്ചുനാളുകളായി, ബസ്സിലൊ, കാറിലൊ, തീവണ്ടിയിലൊ ഒന്നും യാത്ര ചെയ്യുക പതിവില്ലായിരുന്നു. കൂടാതെ, പുഴക്കരയിലൊ, കുളക്കടവിലൊ പോകുന്നതും നിറുത്തി. എവിടേയ്ക്കും നടന്നുതന്നെ പോകും. കുറച്ചു നാളുകൾക്ക് മുൻപ് ഒരു പത്രത്തിൽ ഒരു ബസ്സ് അപകടത്തില്പ്പെട്ട് തീപിടിച്ച ചിത്രവും, വാർത്തയും കണ്ടതിനു ശേഷമാണത്രെ ഭയപ്പാടു തുടങ്ങിയത്. പുരുഷോത്തമൻ ചികിൽസയ്ക്കായി എന്നെ കാണാൻ വന്നു.

ഗാഡ്ഡമായ ഹിപ്നോടിക് ട്രാൻസിലേയ്ക്ക് അയാളെത്തിയപ്പോൾ, താങ്കളുടെ രോഗത്തിന്റെ മൂല കാരണത്തിലേയ്ക്ക് പോകാൻ ഞാൻ നിർദ്ദേശം കൊടുത്തു. ഏതാനും നിമിഷം കഴിഞ്ഞു. “ താങ്കൾക്കിപ്പോൾ എന്തു തോന്നുന്നു, എന്താണു ഓർക്കുന്നത്?” പുരുഷോത്തമൻ പറയാൻ തുടങ്ങി. “ ഞാനിപ്പോൾ കടലിലാണു. ഒറ്റയ്ക്കാണു. ഇതുവരെ മീനൊന്നും കാര്യമായി കിട്ടിയിട്ടില്ല. കാലാവസ്ഥ ഒട്ടും നല്ലതല്ല, കാറ്റിന്റെ വേഗത വർദ്ധിയ്ക്കുന്നു, തിരകൾ അതി ശക്തമാകുന്നു. വഞ്ചി ആടിയുലയാൻ തുടങ്ങുന്നു...” പിന്നെ കുറച്ചുനിമിഷത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. ഞാൻ ചോദിച്ചു “ നിങ്ങൾക്ക് എന്തുസംഭവിച്ച്?”

എനിയ്ക്കു ചുറ്റും വെള്ളമാണു, വഞ്ചി മറഞ്ഞിരിയ്ക്കുന്നു. എനിയ്ക്ക് ശ്വാസം മുട്ടുന്നു. ഭയം തോന്നുന്നു.... ഏതാനും നിമിഷം കഴിഞ്ഞ് ആശ്വാസമായി. ഇപ്പോൽ നല്ല സുഖം തോന്നുന്നുണ്ട്. ഞാനിപ്പോൾ മുകളിലാണു. എന്റെ ശരീരം കടപ്പുറത്ത് അടിഞ്ഞിരിയ്ക്കുന്നു. കാക്കകൾ ചുറ്റും പറന്നു നടക്കുന്നുണ്ട്.“ ”നിങ്ങളുടെ വീടുകാർ, ബന്ധുക്കൾ ആരെങ്കിലും അറിഞ്ഞോ? അവർ കരയുന്നുണ്ടോ?“ ആരു കരയാനാണു, എനിയ്ക്ക് ആരുമില്ല, ഞാൻ ഒറ്റയ്ക്കായിരുന്നുവല്ലൊ” ശരിയായ നിർദ്ദേശങ്ങൾ കൊണ്ട് പുരുഷോത്തമന്റെ ഭയപ്പാട് നിശ്ശേഷം കുറയ്ക്കാൻ കഴിഞ്ഞു.

ഇതിനുശേഷം പലരേയും അവരുടെ പൂർവ്വ ജന്മ സ്മരണകളിലേയ്ക്ക് കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിൽ യൂണിവേഴ്സിറ്റി തലങ്ങളിൽ, ഈ വിഷയത്തെക്കുറിച്ച് പല പഠനങ്ങളും, സ്ഥിരീകരണങ്ങളും നടക്കുന്നുണ്ട്.

പുനർജന്മമുണ്ടായാലും, ഇല്ലെങ്കിലും, മരണത്തോടെ ഒന്നും അവസാനിയ്ക്കുന്നില്ലയെന്ന ചിന്തതന്നെ, നമുക്ക് തീർച്ചയായും ആശ്വാസം പകരുന്ന ഒന്നുതന്നെയാണു.....

വേദാന്തം പ്രായോഗിക ജീവിതത്തിൽ

ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശാസ്ത്രീയവും യുക്തിപരവും ഉദാത്തവുമായ തത്വചിന്തകളാണു ഉപനിഷത്തുക്കളിലൂടെ ഉല്ബുദ്ധമാകുകയും ശ്രീ ശങ്കര ഭഗവത്പാദരിലൂടെ പ്രചരിയ്ക്കപ്പെടുകയും, ചെയ്ത വേദാന്ത ദർശനങ്ങൾ

മതത്തിനും, ആചാരാനുഷ്ടാനങ്ങൾക്കും,കാലദേശങ്ങൾക്കും,വിശ്വാസപ്രമാണങ്ങൾക്കും,അതീതമായ, സർവ്വചരാചരങ്ങൾക്കും സ്വികാര്യമായ വിശ്വ ദർശനങ്ങളായിരുന്നു അവ. ആത്മജ്ഞാനത്തിന്റെ അനുഭൂതി തലങ്ങളിൽ വച്ച് അവർ മുഖാമുഖംകണ്ട പ്രപഞ്ചസത്യങ്ങൾ തുറന്നുപറയുകയാണു ആ മഹാ ജ്ഞാനികൾ ചെയ്തത്.

അവർ പറഞ്ഞത് ഏക സത്യം മാത്രമായിരുന്നു.
‘പ്രജ്ഞാനം ബ്രഹ്മ“ (പ്രജ്ഞാനം ആണു ബ്രഹ്മം) ഐതരോപനിഷത്ത്
”അഹം ബ്രഹ്മാസ്മി“ (ഞാൻ ബ്രഹ്മമാണു) ബ്ര്യഹദാരണ്യകോപനിഷത്ത്
”തത്വമസി“ (അത് ബ്രഹ്മം നീയാണു) ഛാന്ദോഗ്യോപനിഷത്ത്
”അയമാത്മ ബ്രഹ്മ“ ( ഈ ആത്മാവ് ബ്രഹ്മമാണു) മാണ്ടുക്യോപനിഷത്ത്
”സർവ്വം ഖ്വലിദം ബ്രഹ്മ“   ( ഇതെല്ലാം തന്നെ ബ്രഹ്മം) ഛാന്ദൊഗ്യോപനിഷത്ത്
ഈ വിശ്വമാകെ വ്യാപിച്ചിരിയ്ക്കുന്നത് ഏക ചൈതന്യം മാത്രമാണെന്നും രണ്ടാമതൊന്നില്ലെന്നും അത് നീ തന്നെയാണെന്നും അർത്ഥശങ്കക്കിടമില്ലാതെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിയ്ക്കുന്നു

ഈ കാണുന്ന ദ്ര്യശ്യ പ്രപഞ്ചത്തിന്റെ ആസ്തിത്വത്തെ പാടെ നിഷേധിയ്ക്കുകയാണു വേദാന്ത ദർശനങ്ങൾ.

ജീവിതത്തെ നേരിടാൻ കഴിയാതിരുന്ന നിഷ്ക്രിയരായ , നിരാലംബരായ, വ്യക്തികളുടെ ആത്മഹത്യാ പരമായ ചിന്തകളായിരുന്നില്ല അവ.

അതേ സമയം കർമ്മ ഫലങ്ങള്രെ ജ്ഞാനാഗ്നിയിൽ എരിച്ചുകളഞ്ഞ് മുക്തി പദത്തിലേക്കെത്തിയ അനേകം ജ്ഞാനികളുടെ കൂട്ടായ ചിന്തകളായിരുന്നു അവയെല്ലാം.

സത്യത്തിൽ സ്ഥൂല പ്രപഞ്ചത്തെ നിഷേധിയ്ക്കുകയല്ല, ചെയ്തത്, സ്ഥൂലപ്രപഞ്ചം അനു നിമിഷം മാറി ക്കൊണ്ടിരിയ്ക്കുന്നതും, ആപേക്ഷികവുമാണെന്നും, നിത്യ സത്യമായിട്ടുള്ളത് അതിൻ ആധാരമായ ബ്രഹ്മം മാത്രമാണെന്നുമാണു ഉപദേശിച്ചിരിയ്ക്കുന്നത്.

ഏതൊരു ചിന്തയേയും, വിശ്വാസത്തേയും, സ്വീകരിയ്ക്കാനും, ഉൾക്കൊള്ളാനും മാത്രം ശാസ്ത്രീയവും ശക്തവുമാണു അദ്വൈത ചിന്തകൾ.

ഒരു നിരീശ്വരവാദിയ്ക്കു പോലും വേണമെങ്കിൽ ഇതിനെ ഉൾക്കൊള്ളാൻ കഴിയും. കാരണം വിശ്വ പ്രപഞ്ചത്തെ അടക്കിവാഴുന്ന ഒരു വ്യക്തിഗത ഈശ്വരനെ അദ്വൈതചിന്തകൾ അംഗീകരിയ്ക്കുന്നില്ല. അതേ സമയം ഏതൊരാത്മഭാവത്തിനും സ്വയം ശുദ്ധീകരണത്തിലൂടേയും, ശാക്തീകരണത്തിലൂടേയും, ദ്വൈതഭാവ വിശ്വാസ പ്രകാരത്തിലുള്ള ഈശ്വര തുല്യനായ ഒരു മൂർത്തിയാകാനുള്ള സാധ്യതയും തള്ളികളയുന്നില്ല.

തുടരും.....

No comments:

Post a Comment