ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 01
അനാദികാലം മുതൽ തന്നെ മനുഷ്യൻ വിശ്വ പ്രക്ര്യതിയെ ക്കുറിച്ച്, പ്രക്ര്യതിശക്തി കളെക്കുറിച്ച്, ഈശ്വരൻ, സ്ര്യഷ്ടി, ആത്മാവ്, മരണം, മരണാനന്തര ജീവിതം, പുനർജന്മം എന്നീ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം അന്വേഷണ ത്വരതയോടു കൂടി, കാതലായ സംശയങ്ങളും, ചോദ്യങ്ങളും ചോദിച്ചിരുന്നതായും ത്ര്യപ്തികരമായ ഉത്തരങ്ങൾ ലഭിയ്ക്കാത്തതിനാൽ ഇപ്പൊഴും ഇതെ ചോദ്യങ്ങൾ തുടരുന്നതായും കാണാം. ഓരോ ജനപഥത്തിന്റേയും യുക്തിയ്ക്കും, ബുദ്ധിയ്ക്കും, വിശ്വാസത്തിനും അനുസരിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചിരുന്നുവെന്നത് സത്യം മാത്രമാണു.
നാടോടികഥകളിലും, പുരാണങ്ങളിലും, മതഗ്രന്ഥങ്ങളിലും, ഇത്തരം ദർശനങ്ങളും, ചിന്തകളും വ്യാപിച്ചു കിടക്കുന്നത് നമുക്ക് കണാൻ കഴിയും..
ആദിമ മനുഷ്യൻ അസംഘടിതനായിരുന്നു. ഒരേ സമയം, പ്രക്ര്യതി ക്ഷോഭങ്ങളിൽ നിന്നും, പ്രക്ര്യതി ശക്തികളിൽ നിന്നും, വന്യ മ്ര്യഗങ്ങളിൽ നിന്നും, നാനാവിധമായ രോഗങ്ങളിൽ നിന്നും അവനു രക്ഷ നേടേണ്ടിയിരുന്നു.
ഇടി, മിന്നൽ, കാറ്റ്, പേമാരി, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രക്ര്യതി ശക്തികളെ ഫലവത്തായി നേരിടാനൊ, അവയിൽനിന്നും രക്ഷനേടാനൊ, കഴിയാതെ വന്നപ്പോൾ അവനിൽ ഭയം രൂക്ഷമാകുകയും, അവയെ അനുനയിപ്പിയ്ക്കാനായി, ഭയഭക്തി ഭാവത്താൽ ആരാധിയ്ക്കാൻ തുടങ്ങുകയും ചെയ്തിരിയ്ക്കാം. ഭീമാകാരങ്ങളായ മലകളും, എല്ലാം വിഴുങ്ങിയൊഴുകുന്ന നദികളും അവന്റെ ആരാധനാ മൂർത്തികളായി. രാത്രികളിലെ കൂരിരുട്ടിൽ നിന്നും, പലപ്പോഴായി പ്രക്ത്യക്ഷപ്പെട്ട് അല്പം ധൈര്യം പകർന്ന, ചന്ദ്രനേയും, നക്ഷത്രങ്ങളേയും, കൂരിരുട്ടിനെ നിശ്ശേഷമകറ്റി, പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യ ഭഗവാനേയും, ഭയ ഭക്തി ബഹുമാനത്താൽ അവൻ ആരാധിയ്ക്കാൻ തുടങ്ങിയിരിയ്ക്കാം. നിസ്സഹായത, ഭയം, അത്ഭുതം എന്നിവ അവന്റെ സ്ഥായീ ഭാവങ്ങളായിരുന്നിരിയ്ക്ണം. ആരാധന മൂർത്തികളുടെ നിരയിലേയ്ക്ക് വിഷ കാരികളായ പാമ്പുകളും ക്രമേണ വന്നു ചേർന്നതായി കാണാം. വളർച്ചയുടെ അടുത്ത ഘട്ടത്തിൽ, ഗോത്രങ്ങളും, ഗോത്ര തലവന്മാരുമുണ്ടായി. ഗോത്രത്തലവന്മാർ, ശക്തരും, വൈദ്യന്മാരും, മന്ത്രവാദികളുമായിരുന്നു. പ്രഭലരായ ഗോത്രത്തലവന്മാർ ദൈവത്തിന്റെ പ്രതിനിധികളായി കണക്കാക്കപ്പെട്ടിരുന്നു. മണ്മറഞ്ഞുപോയ അതി ശക്തരായ ഗോത്രത്തലവന്മാർ ആദ്യമായി മൂർത്തികളായി ആരാധിയ്ക്കപ്പെടാൻ തുടങ്ങിയിരിയ്ക്കണം. ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും ഇഴുകി ച്ചേരലുകളും പുതിയ വിശ്വാസങ്ങൾക്ക് വഴി വയ്ക്കുകയും, ചെയ്തിരിയ്ക്കാം. പല രാജ്യങ്ങളിലും രാജാവിനെ ദൈവത്തിന്റെ പ്രതി പുരുഷനായി കണക്കാക്കിയിരുന്നു. മൺ മറഞ്ഞുപോയ പല രാജാക്കന്മാരും, പോരാളികളും, മൂർത്തികളുടെ നിരയിലേയ്ക്ക് ഉയർത്തപ്പെട്ടതായി കാണാം. ശരിയ്ക്കും ചിന്തിച്ചു നോക്കുകയാണെങ്കിൽ ഇത്തരം ഗോത്ര സംസ്ക്ര്യതികളുടെ അടിത്തറയിലാണു പല പ്രബല മതങ്ങളും രൂപപ്പെട്ടിട്ടുള്ളതെന്നു കാണാം.
ഓരോ പ്രദേശത്തേയും വികസിതമായ ജനതയിൽ ആ കാലദേശത്തിനനുസരിച്ച ദൈവ,സ്ര്യഷ്ടി, സങ്കല്പ്പങ്ങൾ ഉടലെടുത്തതായികാണാം.
നമ്മൾ ആരാധിയ്ക്കുന്ന പല പ്രവാചകന്മാരും, പുണ്യപുരുഷന്മാരും, അവതാരങ്ങളും ആത്മീയ നേതാക്കൾ എന്നതിനേക്കാൾ ഉപരി അന്നു കാലത്തെ സാമൂഹിക പരിഷ്ക്കർത്താക്കളും മനുഷ്യസ്നേഹികളും കൂടിയായിരുന്നുവേണം കരുതാൻ. ദൈവീക ദർശനങ്ങളോടൊപ്പംതന്നെ സാമുദായിക ദർശനങ്ങളും കാഴ്ച്ചപ്പാടുകളും അവർ നല്കിയിരുന്നതായി കാണാം. തങ്ങൾക്കു ലഭിച്ച വെളിപാടുകൾ ജ്ഞാനം എന്നിവ കാലദേശങ്ങൾക്കും, സാമൂഹിക പരിതസ്ഥിതികൾക്കും അനുസരിച്ച് സമൂഹ നന്മയ്ക്കുവേണ്ടി അവർ നല്കുകയാണുണ്ടായതെന്നു കാണാം.
യേശുദേവന്റെ കാല ഘട്ടത്തിൽ , ഭരണ പുരോഹിത വർഗ്ഗ കൂട്ടുകെട്ടിന്റെ അവിശുദ്ധമായ ബന്ധത്തിൽ , അടിച്ചമർത്തലിൽ ദാരിദ്ര്യം, പെരുകുകയും ഉപരി വിപ്ളവകരമായ ഭക്തിയും, അനാചാരങ്ങളും തഴച്ചു വളരുകയും, സ്നേഹവും, ഒരുമയും, സ്വാതന്ത്ര്യവും, മൂലച്യൂതിയ്ക്ക് വിധേയമാകുകയും,ചെയ്തിരുന്ന കാല ഘട്ടമായിരുന്നു. അതു കൊണ്ടു തന്നെ സ്നേഹം, ദയ, സ്വാതന്ത്ര്യം, മോചനം, കൂട്ടായ്മ, പുരോഹിത വർഗ്ഗത്തെ ഒഴിവാക്കി കൊണ്ടുള്ള അടിയുറച്ച ഈശ്വര വിശ്വാസം എന്നിവയ്ക്ക് യേശുദേവൻ വളരെയധികം പ്രാധാന്യം നല്കിയിരുന്നതായി കാണാം.
അതു പോലെ തന്നെ പ്രവാചകനായ മുഹമ്മത് നബിയുടെ കാലം, അനാചാരങ്ങളുടേയും, അന്ധ വിശ്വാസങ്ങളുടേയും, ബഹു ദൈവ വിശ്വാസങ്ങളുടേയും, ഒത്തൊരുമ ഇല്ലാത്തതിന്റേയും, കുത്തഴിഞ്ഞ ജീവിത രീതികളുടേയും ഒരു കാല ഘട്ടമായിരുന്നുവെന്നു കാണാം. അതു കൊണ്ടു തന്നെ എകദൈവവിശ്വാസം, കണിശമായ സാമൂഹിക ജീവിത രീതികൾ, എന്നിവയ്ക്ക് അദ്ദേഹത്തിന്റെ ദർശനങ്ങൾ വളരെയധികം പ്രാധാന്യം നല്കിയിട്ടുള്ളതായികാണാൻ കഴിയും.
അതുപോലെ ഹിന്ദുസമൂഹം, ബഹുദൈവ വിശ്വാസങ്ങളുടെ പേരിൽ, ജാതി ചിന്തയുടെ പേരിൽ, യാഗം, മ്ര്യഗബലി, അനാചാരങ്ങൾ, ഉച്ചനീചത്വങ്ങൾ, ദാരിദ്ര്യം, എന്നിവയാൽ എറ്റവും കൂടുതൽ വിക്ര്യതമായിരുന്ന കാലഘട്ടത്തിലായിരുന്നു, ശ്രീബുദ്ധന്റെ ജനനം. അതു കൊണ്ടു തന്നെ അദ്ദേഹം ഒരു ഈശ്വര നിഷേധി പോലും ആകുകയും അഹിംസ, ദയ, സ്നേഹം, സമാധാനം, സാമൂഹിക സമത്വം എന്നിവയ്ക്ക് ബൌദ്ധദർശനങ്ങൾ ഊന്നൽ കൊടുത്തിട്ടുള്ളതായി കാണാം.
ഇന്നുള്ള പല മത വിശ്വാസങ്ങളിലും പലതരത്തിലുള്ള തികച്ചും വൈരുദ്ധ്യമാർന്ന പ്രപഞ്ച സ്ര്യഷ്ടി, ദൈവ സങ്കല്പ്പങ്ങൾ കണ്ടു വരുന്നു. യഹൂദ, ക്ര്യസ്റ്റ്യൻ, ഇസ്ലാം മത സങ്കല്പ്പങ്ങളിലെ ദൈവ, സ്ര്യഷ്ടി സങ്കല്പ്പങ്ങൾക്ക് സമാനത ദർശിയ്ക്കാൻ കഴിയുന്നതാണു.
ആത്മാവിന്റെ നിത്യതയിൽ മൂന്നു മതങ്ങളും വിശ്വസിക്കുന്നു, പക്ഷെ പുനർജന്മ്മത്തിൽ വിശ്വസിക്കുന്നില്ല.
ബുദ്ധമതം പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും. ഈശ്വരനെ അംഗീകരിക്കുന്നില്ല. അതു പോലെ സ്ര്യഷ്ടിയ്ക്ക് ഒരു തുടക്കമൊ അവസാനമൊ ഇല്ലെന്നു വിശ്വസിക്കുന്നു.
ജൈന മത വിശ്വാസ പ്രകാരം പ്രപഞ്ചത്തിനു ഒരു തുടക്കമോ, അവസാനമൊ ഇല്ല, ഈ പ്രപഞ്ചത്തെ ദൈവം സ്ര്യഷ്ടിച്ചതായി അംഗീകരിക്കുന്നില്ല. ചാർവാക, സാംഖ്യം എന്നീ മതങ്ങൾ ഈശ്വരനെ അംഗീകരിക്കുന്നില്ല
എന്നാൾ ഹിന്ദു മതത്തിൽ തന്നെ പല തരത്തിലുള്ള, ദൈവ, സ്ര്യഷ്ടി സങ്കല്പ്പങ്ങൾ കണ്ടുവരുന്നതായി കാണാൻ കഴിയും. എല്ലാ ദർശനങ്ങളും ഈശ്വരനിൽ നിന്നും നേരിട്ടു കിട്ടിയിട്ടുള്ളതാണെന്നു ഓരോ മതവും വിശ്വസിയ്ക്കുന്നു. സത്യത്തിൽ എല്ലാം ഈശ്വരനിൽ നിന്നും വന്ന ദർശനങ്ങൾ ആയിരുന്നുവെങ്കിൽ ഇവ തമ്മിൽ വ്യത്യാസമുണ്ടാകാൻ പാടില്ലാത്തതായിരുന്നു. അതേ സമയം വിവിധ ജനപഥങ്ങളുടെ കാല്പനിക ഭാവനയും, ഭയവും, ഭക്തിയും, ഒത്തുചേർന്ന സങ്കല്പ്പങ്ങളായിരുന്നു അവ എന്നു വിശ്വസിയ്ക്കുന്നതായിരിയ്ക്കും ഏറ്റവും ഉചിതമെന്നു തോന്നുന്നു. ഈശ്വര സ്ര്യഷ്ടി, സങ്കല്പ്പങ്ങളിലെ വൈരുദ്ദ്ങ്ങൾക്കു കാരണം ഇതാണെന്നു കാണാൻ കഴിയും. സത്യത്തിൽ മനുഷ്യൻ പ്രപഞ്ച സ്ര്യഷ്ടിയിലെ ഏറ്റവും പുരോഗതി പ്രാപിച്ചവനായേക്കാമെങ്കിലും സ്ര്യഷ്ടിയുടെ മൂല കാരണങ്ങളെ ഭാവനയും ഭക്തിയും മാത്രം കൊണ്ട് മനസ്സിലാക്കാൻ കഴിയുകയില്ലന്ന സത്യത്തിലേയ്ക്കാണു ഇത് നമ്മെ ക്കൊണ്ട് എത്തിയ്ക്കുന്നത്.
അതീന്ദ്രിയ സിദ്ധിയുണ്ടായിരുന്നുവെന്നു കരുതുന്ന Rudolf Steiner ( 1861-1925) ന്റെ Founding a Science of the Spirit പുസ്തകത്തിൽ മൺ മറഞ്ഞുപോയ അറ്റ്ലാന്റിസ് ഭൂഖണ്ഡത്തെ ക്കുറിച്ചും, അതിലെ ജനങ്ങളെക്കുറിച്ചും ഇപ്രകാരം എഴുതിയിരിയ്ക്കുന്നു*.
“ആധുനിക മനുഷ്യന്റെ ഏകദേശ സാദ്രശ്യത്തിലും എന്നാൽ നെറ്റി കുറച്ച് താഴ്ന്നിരിയ്ക്കുകയും ചെയ്തിരുന്നവരായിരുന്നുവത്രെ അവിടത്തെ നിവാസികൾ. ഈതെറിക് ബോഡി തലയ്ക്കു ചുറ്റിലും വളരെ വികസിതമായി കാണപ്പെട്ടിരുന്നുവത്രെ. ഈതെറിക് ബോഡിയിൽ തലയിലെ ഒരു പ്രധാന ഭാഗത്തിനു സമാനമായ ഒരു ഭാഗം ഉണ്ടായിരുന്നു. പരിണാമത്തിൽ ഇതു രണ്ടും ഒന്നിയ്ക്കുകയുണ്ടായി. അപ്പോളാണത്രെ അവർക്ക് ഈഗോ, ഞാനെന്നഭാവം ഉണ്ടാകാൻ തുടങ്ങിയത്.( ഇത് ഒരു പക്ഷെ ഈതെറിക് ബോഡിയിലെ മൂന്നാം കണ്ണും( ആജ്ജ്ഞ ചക്ര), ഭൌതിക ശരീരത്തിലെ അതിനു സമാനമായ പീനിയൽ ഗ്ളാന്റുമായിരിയ്ക്കുമോ? തുടർന്നു ഏഴു വിഭാഗങ്ങളായി അവർ വികസിച്ചുവത്രെ. സെമിറ്റെസ് എന്ന വിഭാഗത്തിലാണത്രെ ഇത്തരത്തിലുള്ള പരിണാമം ആദ്യമായി ഉണ്ടായത്. *അവരുടെ കഴിവുകൾ നമ്മളേക്കാൾ വ്യത്യസ്ഥമായിരുന്നുവത്രെ. മറ്റുള്ളവരുടെ ഓറ അവർക്ക് ദ്ര്യശ്യമായിരുന്നുവത്രെ. കൂടാതെ, ആഷ്ട്രൽ ലോകത്തെ സ്പിരിറ്റുകളുമായി അവർക്ക് ആശയ വിനിമയം ചെയ്യാനും, കാണാനും കഴിഞ്ഞിരുന്നുവെന്നു പറയുന്നു. അതി ശക്തമായ ആത്മവിശ്വാസം, അതി വേഗതയിൽ സഞ്ചരിയ്ക്കാന്നുള്ള കഴിവ്, ക്ഷതം വന്ന മുറിഞ്ഞു പോയ ശരീരാവയങ്ങളെ പുനർ നിർമ്മിയ്ക്കാനുള്ള കഴിവ് , തൊടുന്ന മാത്രയിൽ വസ്ഥുക്കളെ, അവയുടെ ഗുണത്തെ, മനസ്സിലാക്കാനുള്ള കഴിവ്,അതീന്ദ്രിയ സിദ്ധി, ഉറക്കത്തിൽ ആഷ്ട്രൽ ലോകത്ത് ബോധപൂർവ്വം സഞ്ചരിയ്ക്കാനുള്ള കഴിവ്,എന്നിവയൊക്കെ അവർക്ക് ഉണ്ടായിരുന്നുവത്രെ.
അവർ സസ്യ ജന്യമായ ഇന്ധനത്താൽ പ്രവർത്തിയ്ക്കുന്ന വിമാനങ്ങൾ ഉണ്ടായ്ക്കി ഉപയോഗിച്ചിരുന്നുവത്രെ.
ഉല്ക്ക വർഷത്താൽ ഉണ്ടായ ഒരു പ്രളയത്തെ തുടർന്നു ഈ വിഭാഗം ഭൂരിഭാഗവും നശിയ്ക്കുകയും ശേഷിച്ചവർ പാലായനം ചെയ്യുകയും ഉണ്ടായത്രെ.. ഒരു പ്രവാചകനാൽ നയിക്കപ്പെട്ട അവർ ഗോപിമരുഭൂമിയിൽ എത്തിപ്പെടുകയും അവിടെ നിന്നും ക്രമേണ ലോകത്തിന്റെ സകല ഭാഗങ്ങളിലേയ്ക്കും പരക്കുകയും ചെയ്തുവത്രെ. ഇവരിൽ തെരഞ്ഞെടുക്കപ്പെട്ടവർ മനു മഹാരാജനാൽ പരിശീലിപ്പിയ്ക്കപ്പെടുകയും തുടർന്നുള്ള മനുഷ്യ സംസാകരത്തിന്റെ വളർച്ചയ്ക്ക് വഴി വയ്ക്കുകയും ചെയ്തുവത്രെ. .Indians, Persian, .Egypto Chaledian-Assryan,. the Graceo-Latin, Anglo-Saxon-Gerrmanic തുടങ്ങിയ സംസ്കാരങ്ങൾ ഇതിൽ നിന്നാണത്രെ ഉണ്ടായത്.
എന്നാൽ പ്രക്ര്യതിയിൽ നിന്നും കാലക്രമേണ അകലാനിടയായ ഇവരുടെ അതീന്ദ്രിയ സിദ്ധി, ആത്മീയമായ സിദ്ധി മുതലായ പല കഴിവുകളും നഷ്ടപ്പെടുകയാണത്രെ ഉണ്ടായത്. എന്നാൽ ഇത് പരിപൂർണ്ണമായും നഷ്ടപ്പെടാത്ത, അല്ലെങ്കിൽ ഇതിനെക്കുറിച്ച് ബോധവന്മാരായ മഹർഷിമാരെ പ്പോലെയുള്ളവരാണത്രെ, നമ്മുടെ ഒരു കാലത്തുണ്ടായിരുന്ന ആ സ്വതസിദ്ധമായ ആത്മീയ ബോധത്തിലേയ്ക്ക്, കഴിവുകളിലേയ്ക്ക്, തിരിച്ചു പോകുന്നതിനായി യോഗ സാധനകളും മറ്റും കണ്ടു പിടിച്ചതും, പ്രചരിപ്പിച്ചതും.
ഇവരായിരുന്നുവോ ഇന്നു കാണുന്ന മനുഷ്യ വർഗ്ഗത്തിന്റെ പൂർവ്വ പിതാക്കൾ. ഏകേശ്വരവാദം ആത്മാവിൽ ആവാഹിച്ചിരുന്ന ദൈവ മതത്തിന്റെ, സനാതന ധർമ്മത്തിന്റെ പൂർവ്വ പിതാക്കൾ ഇവരായിരുന്നിരിയ്ക്കാം.
ഏകേശ്വരവാദം, രൂപ ഭാവങ്ങളില്ലാത്ത പ്രകാശ രൂപനായ ജഗദീശ്വര സങ്കല്പ്പം ഇന്നുകാണുന്ന ഹിന്ദു മതത്തിനും, മുൻപുണ്ടായിരുന്ന, ശാക്തേയ,ശൈവ, വൈഷ്ണവ, മത സങ്കല്പ്പങ്ങല്ക്കും മുൻപ് ഉണ്ടായിരുന്ന സനാധനധർമത്തിന്റെ നെടും തൂണായിരുന്നു. പാഴ്സി മതത്തിലെ “ അഹൂരമസ്ദ”, യഹൂദ മതത്തിലെ “ യഹോവ”, ക്രൈസ്തവ മതത്തിലെ “പിതാവ്”, ഇസ്ലാം മതത്തിലെ “അള്ളാഹൂ” എന്നിവയെല്ലാം ഏകേശ്വര സങ്കല്പ്പം തന്നെയാണെന്നു കാണാം. എന്നാൽ അരൂപിയായ, സർവ്വ വ്യാപിയായ, നിർഗുണനായ , ഏകേശ്വര സങ്കല്പ്പം പാഴ്സി മതം മുതൽ പതുക്കെ പതുക്കെ മനുഷ്യ രൂപവും, മനുഷ്യ സ്വഭാവവും കൈകൊള്ളുന്നതായി കാണാം. അതു പോലെ സനാതനധർമ്മ ചിന്തകളിലെ പരബ്രഹ്മഭാവം ബ്രഹ്മ, വിഷ്ണു, ദേവീ, സങ്കല്പം തുടങ്ങിയ നിരവധി മൂർത്തീ സങ്കല്പ്പങ്ങളിലേയ്ക്കു വരുമ്പോഴും, വ്യക്തീഭാവം സ്വീകരിയ്ക്കുന്നതായി നമുക്ക് കാണാം. ഏകേശ്വര സങ്കല്പ്പത്തിൽ സർവ്വേശ്വരനല്ലാതെ സാത്താനൊ, ദുഷ്ടമൂർത്തീ സങ്കല്പ്പമോ ഇല്ല. അതേ സമയം സഗുണ ഈശ്വര ദർശനങ്ങളിലേയ്ക്കു വരുമ്പോൾ, ദൈവത്തിനോളം തന്നെ ശക്തനായ സാത്താൻ എന്ന സങ്കല്പ്പവും, ശക്തരായ ദുഷ്ടമൂർത്തികളും എതിർ ചേരിയ്‌ല് അണി നിരക്കുന്നതായി കാണാം.ഈ ചിന്തകൾ ദൈവചിന്തയുടെ സർവ്വേശ്വര പദവിയ്ക്ക് മങ്ങലും , കളങ്കവും ചാർത്തുന്നതാണെന്നു കാണാൻ കഴിയും.
നമ്മുടെ പ്രപഞ്ചമുണ്ടായിട്ടു 1500 കോടി വർഷങ്ങളായെന്നാണു ആധുനിക ശാസ്ത്ര നിഗമനം. BIG BANG എന്ന മഹാവിസ്പോടനത്തിലൂടെ യാണത്രേ ഇന്നത്തെ പ്രപഞ്ചം രൂപം കൊണ്ടത്. സ്ര്യഷ്ടിക്കുമുൻപ് യാതൊന്നും ഉണ്ടായിരുന്നില്ലെന്നും ഊർജ്ജത്തിന്റെ വിവരണാതീതമായ ഒരവസ്ഥാ വിശേഷയിരുന്നുവെന്നും വിശ്വൊസിക്കുന്നു. സ്ഫോടന സമയത്തു നമുക്ക് ചിന്തിക്കാൻ കൂടി കഴിയാത്തത്ര താപമായിരുന്നുവത്രേ. പ്രപഞ്ചം അനുനിമിഷം വികസിക്കാൻ തുടങ്ങി. അത്യുഗ്രമായ ചൂടു കുറഞ്ഞപ്പോൾ, പ്രപഞ്ച നിർമ്മിതിയ്ക്കാവശ്യമായ ക്വാർക്സ്,ഇലക്ട്രോൺ,പ്രോടോൺ, ന്യൂട്രോൺ, എന്നിവയും,തുടർന്ന്,ഹീലിയം,ലിത്തിയം,ഹെവി ഹൈഡ്രജൻ മുതലായ മൂലകങ്ങളുമുണ്ടായി.100 കോടി കൊല്ലങ്ങൾക്കു ശേഷം നക്ഷത്രസമൂഹങ്ങൾ രൂപമെടുക്കാൻ തുടങ്ങുകയും,300 കോടി കൊല്ലങ്ങൾക്കു ശേഷം നക്ഷത്രങ്ങളും സൌരയൂഥങ്ങളും ഉണ്ടായിയത്രേ.
നമ്മൾ ക്ഷീരപഥമെന്ന നക്ഷത്ര സമൂഹത്തിലാണു ജീവിക്കുന്നത്. ഇതിൽ ത്തന്നെ 400 ബില്ല്യൻ നക്ഷത്രങ്ങളും, ഭൂമിയെ പ്പോലെ വാസയോഗ്യ സാദ്ധ്യതയുള്ള 8.80 ബില്ല്യൻ ഗ്ര്യഹങ്ങളുമുണ്ടത്രേ. ക്ഷീരപഥത്തെ പോലെയുള്ള 500 ബില്ല്യൻ നക്ഷത്ര സമൂഹങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനം മാത്രമേ ദ്ര്യശ്യമായിട്ടുള്ളുവത്രേ. അതിലാണീ 500 ബില്ല്യൻ നക്ഷത്രക്കൂട്ടങ്ങളും, 50 സെക്സ്റ്റില്ല്യൻ നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. പ്രപഞ്ചത്തിന്റെ ബാക്കി 95 ശതമാനവും അദ്ര്യശ്യമാണത്രെ. ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വർഷങ്ങളാണു. ഏകദേശം 350 കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവന്റെ ആദ്യ കണിക കളുണ്ടായെന്നും ലക്ഷക്കണക്കിനു വർഷങ്ങളിലെ പരിണാമങ്ങളിലൂടെ സസ്യജാലങ്ങളും, മ്ര്യഗങ്ങളും, മനുഷ്യനുമൊക്കെ യുണ്ടായെന്നും വിശ്വസിക്കുന്നു.
ഇ മഹാ പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുക യാണത്രേ.ആധൂനിക ശാസ്ത്രനിഗമനങ്ങൾ പരിപൂർണ്ണമായും ത്രിപ്തികരമല്ലയെന്ന് നമുക്ക് കാണാൻ കഴിയും. കാരണം, മഹാവിസ്പോടനത്തിനു മുൻപുണ്ടായിരുന്ന യഥാർതഥ അവസ്ഥയെ ക്കുറിച്ചോ സ്ഫോടനമുണ്ടാകാനുള്ള കാരണത്തെ ക്കുറിച്ചോ, പ്രപഞ്ച നിർമ്മ്തിയ്ക്കാവശ്യമായ സൂത്ര വായ്ക്യങ്ങൾ ഇത്ര ക്ര്യത്യമായി എങ്ങിനെ യുണ്ടായെന്നുള്ള ചോദ്യങ്ങൾക്ക് ത്ര്യപ്തികരമായ ഉത്തരങ്ങൾ നല്കാൻ ശാസ്ത്രത്തിനിപ്പോഴും കഴിയുന്നില്ല. ഒന്നുമില്ലാ യ്മയിൽ നിന്നും ഈ മഹാപ്രപഞ്ചം യാദ്ര്യശ്ച്ചികമായി ഉണ്ടായതാണെന്ന ശാസ്ത്ര നിഗമനം ഇപ്പോഴും അപൂർണ്ണ മായി തുടരുന്നു.
സർവ്വതിനും കാരണവും സക്ഷിയുമായ
ഒരു ശക്തിയെ ദൈവസങ്കല്പ്പത്തെ അംഗീകരിക്കാൻ ശാസ്ത്രത്തിനു കഴിയുകയില്ല അതേസമയം സ്ഥൂല പ്രപഞ്ച ത്തെക്കുറിച്ചു മാത്രമുള്ള അറിവും പരീക്ഷണ നിരീക്ഷണങ്ങളും കൊണ്ടുമാത്രം യഥാർത്ഥ സത്യത്തെ കണ്ടെത്താനും ശാസ്ത്രത്തിനു കഴിയുന്നില്ല
തുടരും... ..
No comments:
Post a Comment