ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 02

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 02

ശരീരത്തിലും ഓറയിലുമായി സ്ഥൂലവും, സൂക്ഷമവുമായ 1.72,000, നാഡികളും, 3, 50, 000, നാഡീതന്തുക്കളും വ്യാപിച്ചുകിടക്കുന്നു. ഇതിൽ എറ്റവും പ്രധാനപ്പെട്ട നാഡിയായ സുഷുമ്ന നട്ടെല്ലിനകത്തായി സ്ഥിതിചെയ്യുന്നു.

മറ്റു രണ്ടു പ്രധാന നാഡികളായ ഇഡ ( ചന്ദ്രനാഡി), പിംഗള ( സൂര്യനാഡി) എന്നിവ സുഷുമ്നയുടെ അടിയിൽനിന്നും പുറപ്പെട്ട് സുഷുമ്നയിൽ ആറു സ്ഥാനങ്ങളിൽ പിണഞ്ഞ് അവസാനം ആജ്ഞചക്രയിൽ അവസാനിയ്ക്കുന്നു.

ഇഡ, ഇടതു നാസാദ്വാരമായും, പിംഗള വലതു നാസാദ്വാരമായും ബന്ധപ്പെട്ടുകിടക്കുന്നു. 
സുഷുമ്ന, ഇഡ, പിംഗള, ഗാന്ധാരി, ഹസ്തിജിഹ്വ, കുഹു,സരസ്വതി,പുഷ,ശങ്കിനി, പയസ്വിനി, വരുണി , ആലംബുഷ, വിഷ്വോധര, യശസ്വിനി എന്നിവയാണു പ്രധാന നാഡികൾ.

ഇതിൽ ഏറ്റവും പ്രധാനനാഡിയാണു സുഷുമ്ന. സുഷുമ്ന നാഡിയുടെ ഉള്ളിലായി, വജ്രനാഡിയും, അതിനകത്തായി ബ്രഹ്മനാഡിയും സ്ഥിതിചെയ്യുന്നു. ബ്രഹ്മനാഡിയിലൂടെയാണു കുണ്ഡലിനീശക്തി ഉയരുന്നത്.

സുഷുമ്നയിൽ എഴുസ്ഥാനങ്ങളിലായി പ്രധാനപ്പെട്ട ഏഴു ഊർജ്ജകെന്ദ്രങ്ങളായ മൂലാധാരം, സ്വാധിഷ്ടാനം, മണിപ്പൂരകം, അനാഹത, ആജ്ഞ,വിശുദ്ധി, സഹസ്രാര എന്നിവസ്ഥിതിചെയ്യുന്നു.

ഈ ഊർജ്ജകേന്ദ്രങ്ങൾ മനസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നു. ഓറയും, ചക്രകളും, നാഡികളും, ശരീരത്തിലെ, ഊർജ്ജ, വൈദ്യുത, വാർത്താവിനിമയ, ശ്ര്യഗലയായി പ്രവർത്തിയ്ക്കുന്നു. 

ഇവ സകല, അന്തർശ്രാവി ഗ്രന്ഥികളുടേയും, വ്യൂഹങ്ങളുടേയും പ്രവർത്തനത്തിന് ആധാരമാകുന്നു.

നമുക്ക് ചുറ്റുമുള്ള സൂക്ഷ്മ ശരീരങ്ങളിൽ കാമമയ കോശം കാമലോകത്തെ (നരകത്തെ ) പ്രതിനിധാനം ചെയ്യുകയും, മനോമയകോശം, സ്വർഗലോകത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.

ദ്വേഷ്യം,നിരാശ, കുശുമ്പ്, അക്രമവാസന, അസൂയ,വൈരാഗ്യം,തുടങ്ങിയ അധമ വികാരങ്ങളും മുൻ ജന്മ്മങ്ങളിലെ ഈ വികാരങ്ങളോടുബന്ധമുള്ള ജീവിത സാഹചര്യങ്ങളുടെ, അനുഭവങ്ങളുടെ ഓർമ്മകളും, പൂർത്തീകരിയ്ക്കാൻ കഴിയാത്ത സഫലമാകാത്ത ആഗ്രഹങ്ങളും കാമമയ കോശത്തിൽ ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു. 

അതുപോലെ സ്നേഹം, കരുണ, നന്മ, തുടങ്ങിയ സത് ചിന്തകളും മുൻ ജന്മങ്ങളിലെ അതുമായി ബന്ധപ്പെട്ട ഓർമ്മകളും, മോഹങ്ങളും മനോമയകോശത്തിലും, , ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു.

ഒരോ ലോകവും വികാരങ്ങളുടെ വ്യതിയാനത്തിനനുസരിച്ച് ഏഴു തലങ്ങളായി കാണുന്നുണ്ടത്രെ.
മരണം സൂക്ഷ്മ ശരീരങ്ങളും ഭൌതീക ശരീരവുമായി പ്രകാശത്തിന്റെ നൂലുകൊണ്ട് ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഈ SILVER CORDE മുറിഞ്ഞാല് മാത്രമേ ഒരാൾ മരണപ്പെടുകയുള്ളു

ജീവാത്മാവിന്റെ സ്തൂലശരീരവുമായുള്ള വേർപാടിനെ, അഥായത് സ്ഥൂല ശരീത്തിൽ നിന്നും മറ്റു ശരീരങ്ങൾ SILVER CORDE മുറിയുമ്പോൾ വിട്ടുപോകും ഇതിനെ യാണു മരണമെന്നു പറയുന്നത്.

സ്തൂല പ്രപഞ്ചത്തിലെ മരണം സൂക്ഷ്മ പ്രപഞ്ചത്തിലെ ജനനമാണു.

സ്തൂല ശരീരത്തിന്റെ നാശശേഷം ജീവാത്മാവ് സൂക്ഷ്മ ശരീരങ്ങളിൽ വസിയ്ക്കുന്നുവെന്ന കാര്യം മഹാഭൂരിപക്ഷം ആളുകളും അറിയുന്നില്ല.മോക്ഷം 
ഈ വിശ്വമാകെ നിറഞ്ഞിരിക്കുന്ന അവബോധമാണ് ഈശ്വരൻ. ഇത് എല്ലാ ചരാചരങ്ങളിലും തുല്യ അളവിൽ കുടി കൊള്ളുന്നു. എന്നാൽ സ്ഥല കാല സമയ ബോധത്താലും കർമ്മഫലങ്ങളാകുന്ന ഓർമ്മകളാലും ബന്ധിതനാകുന്നതു കൊണ്ട് വസ്തു ബോധത്തിലേയ്ക്ക് പരിമിതനാകുന്നതിനാൽ സ്വന്തം സത്തയെ തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഈ ബ്രഹ്മാണ്ഡം മുഴുവൻ നമ്മുടെ പിണ്ടാണ്ഡത്തിൽ സകല സ്ഥൂല സൂക്ഷ്മ ലോകങ്ങളേയും പ്രതിഫലിപ്പിച്ചുകൊണ്ട് നില്ക്കുന്നു.

നമ്മുടെ മൂലാധാരചക്രയിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയുടെ സ്പന്ദനത്തിന്റേയും ഉണർച്ചയുടേയും അളവാണു നമ്മുടെ അവബോധം. പ്രത്യേക കുണ്ഡലിനീയോഗ സാധനയിലൂടെ ഈ ശക്തിയെ ഉണർത്തി, ഉയർത്തി സ്വയം ആത്മ സാക്ഷാല്ക്കാരത്തിലേയ്ക്ക് ഏതൊരുവനും ഒരു ജന്മം കൊണ്ട് തന്നെ എത്തി ച്ചേരാമെന്നു നൂറു കണക്കിനു യോഗിമാർ സ്വയം തെളിയിച്ചു തന്നിരിക്കുന്നു.

ഒരു ഗ്രഹസ്ഥാസ്ത്രമിക്കു പോലും സ്വന്തം കർമ്മത്തെ യോഗമാക്കി മാറ്റിക്കൊണ്ട്, ഭക്തിയെ യോഗമാക്കി മാറ്റിക്കൊണ്ട്, മന്ത്രസാധനയെ യോഗമാക്കി മാറ്റിക്കൊണ്ട്, ജ്ഞാനത്തെ യോഗമാക്കി മാറ്റിക്കൊണ്ട്, സകലതും ഈശ്വര സാക്ഷാല്ക്കാരത്തിനായി ഉപയോഗിച്ചു കൊണ്ട് ആത്മ സാക്ഷാല്ക്കാരം നേടാവുന്ന്താണു.

ഒരാളുടെ മസ്തിഷ്ക്കത്തിൽ 20000 ത്തോളം കമ്പ്യൂട്ടർ ചിപ്പുകളുണ്ടത്രേ.

ഇതിൽ അഞ്ചു ശതമാനം പോലും ഒരു പ്രഗല്ഭനായ ശാസ്ത്രജ്ഞനിലും ഉണർന്നിട്ടുണ്ടാവുകയില്ലെന്നു പറയുന്നു.

എന്നാൽ കുണ്ഡലിനീ യോഗയിലൂടെ കുണ്ഡലിനീ ശക്തി ഉണർത്തപ്പെടുമ്പോൾ 84 ലക്ഷം ജന്മങ്ങളിലെ കർമ്മ ഫലങ്ങളാകുന്ന ഓർമ്മകൾ ഭസ്മീകരിക്കപ്പെടുകയും 20000 ചിപ്പുകളും പ്രവർത്തന ക്ഷമതയിലേയ്ക്ക് വരികയും ചെയ്യൂന്നു.

മസ്തിഷ്കവും നാഡികളും സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളുമൊക്കെ സ്വയം പുതിയ ജന്മം കൈ കൊള്ളാതെ തന്നെ വിശ്വ ബോധം സ്വീകരിക്കത്തക്ക വിധത്തിൽ ഉന്നതിയിലേയ്ക്ക് വരികയും ചെയ്യുന്നു.

ആത്മീയ മോഡമാകുന്ന പീനിയൽ ഗ്ളാൻഡ് ഉണർത്തപ്പെടുന്നതിനാൽ വിശ്വബോധമാകുന്ന സകല ജ്ഞാനത്തേയും മസ്തിഷ്കത്തിലൂടെ ബ്രൌസ് ചെയ്യാൻ സാധകനു കഴിയുകയും ചെയ്യുന്നു.

കുണ്ഡലിനീ ശക്തി ഷഡാധാര ചക്രകളേയും സഹസ്രാരചക്രയ്ക്കുമുകളിലുള്ള ഏഴു ആത്മീയ ചക്രകളേയും ഭേധിക്കുമ്പോൾ തന്റെ ആത്മാവിനെ ഈ വിശ്വത്തിന്റെ ഒരു അതിശക്തമായ കേന്ദ്രമാക്കി മാറ്റുവാനും മുക്തനും മോക്ഷ പ്രാപ്തനും ഇശ്വരതുല്യനുമായി തീരുന്നതിനും സാധകനു കഴിയുന്നു..

സകല സൂക്ഷ്മ ശരീരങ്ങളിലും ആധാര ചക്രകളിലും സംയമനം ചെയ്യുന്നതിനാൽ ഈ വിശ്വമാകെ സാധകന്റെ ഓറയിൽ പ്രതിബിംബിച്ചു കാണുകയും 

തന്നിൽ നിന്നു അന്ന്യമായി യതൊന്നും ഇല്ല എന്ന വിശ്വബോധത്തിലേയ്ക്ക് അവനു എത്തിചേരാനും സ്വയം അനുഭവിച്ചറിയാനും കഴിയുകയും ചെയ്യുന്നു.

കുണ്ഡലീനീശക്തി ഉണർത്തിയാലും ഇല്ലെങ്കിലും ഓരൊ അണുവും പൂർണ്ണമായും ഇശ്വരഭാവം തന്നെയാണ്.

ശക്തമായ സനാതന ധർമ്മ അഥവ ഈശ്വരധർമ്മത്തിനു എങ്ങിനെയോ ക്ഷയം സംഭവിയ്ക്കുകയും അതിന്റെ സ്ഥാനത്തു, അതിൽ നിന്നും പല പല വിശ്വാസസങ്കല്പ്പങ്ങളും വേറെ വേറെയായി രൂപം കൊള്ളുകയും ചെയ്തിരിയ്ക്കാമെന്നു കരുതുന്നു.

അങ്ങിനെ ശാക്തേയ, ശൈവ, വൈഷ്ണവ, അദ്വൈതം,വിശ്ഷ്ടാദ്വൈതം, ചാർവാകം, സാംഖ്യം, ജൈനം, ബൌദ്ധം തുടങ്ങിയ അനവധി സങ്കല്പ്പങ്ങൾ ഇവിടെ രൂപം കൊള്ളുകയുണ്ടായി.

പിന്നീട് ഇവയിൽ ബൌദ്ധം, ജൈനം മുതലായവ ഒഴിച്ച് മഹാഭൂരിഭാഗം ചിന്താധാരകളും കൂടിച്ചേർന്നു ഇപ്പോഴത്തെ ഹിന്ദു മതമുണ്ടായതായി കാണാം

ഭാരതത്തിൽ ആദ്യകാലത്ത് രൂപം കൊണ്ട ഒരു മത വിഭാഗമാണു ശാക്തേയം. ഗിരിവർഗ്ഗ വിഭാഗങ്ങളും, പണ്ടിവിടെയുണ്ടായിരുന്ന ആദിമ വർഗ്ഗങ്ങളും ദേവിയെ, അമ്മദൈവത്തെ അരാധിച്ചിരുന്നതായി കാണാം.

ഇതുപ്രകാരം പ്രപഞ്ചമാതാവാണു എല്ലാത്തിന്റെയും ഉറവിടം.

സ്ര്യഷ്ടി  ദേവിയിൽ നിന്നാണു ഉണ്ടായതെന്നാണു ശാക്തേയർ വിശ്വസിയ്ക്കുന്നത്.

അതു പോലെ ശിവ ഭഗവാൻ അദ്വൈത വിശ്വാസിയായിരുന്നുവെങ്കിലും, ശൈവമതപ്രകാരം ശിവനാണു ദൈവം.

ശിവനിൽനിന്നാണു സ്ര്യഷിടിയുണ്ടായതെന്നാണു ശൈവമതക്കാർ വിശ്വസിയ്ക്കുന്നത്.

വൈഷണവ മതപ്രകാരം വിഷ്ണുവായ ദൈവത്തിൽ നിന്നാണു സ്ര്യഷ്ടിയുണ്ടായത്.

ശാക്തേയ മതമാണു ഇതിൽ ഏറ്റവും പ്രാചീനമെന്നു വിശ്വസിക്കപ്പെടുന്നു.
അതേ സമയത്തോ അതിനുശേഷമോ ആണു ശൈവ മതമുണ്ടായത്,

ആര്യന്മാരുടെ അധിനിവേശത്തിനു ശേഷമാണു വൈഷണവ മതവുമൂണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു.

ആദ്യകാല ഘട്ടങ്ങളിൽ ഉണ്ടായ സ്പർദ്ധയ്ക്കു ശേഷം കുറെ അനവധി വർഷങ്ങൾക്കു ശേഷം പരസ്പരമുണ്ടായ കൂട്ടിക്കിഴിച്ചലുകളിലൂടെ വിശ്വാസങ്ങൾ ഇഴുകി ചേർന്നാണു ഇവയെല്ലാം കൂടികലർന്നു ഇപ്പോഴത്തെ ഹിന്ദുമതദർശനങ്ങൾ ഉണ്ടായതെന്നുകാണാം.

തുടരും....

No comments:

Post a Comment