ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

പതിനെട്ട് ശൈവ സിദ്ധന്മാർ - 9

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 09

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ  സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്.

ഇൻഡിയൻ ഹിപ്നോസിസിൽ Client ന്റെ ഉപബോധ മനസ്സിലൂടെ അബോധ മനസ്സിലേയ്ക്കുള്ള വാതായനങ്ങൾ പതുക്കെ തുറക്കാൻ പോലും തെറപ്പിസ്റ്റിനു വേണമെങ്കിൽ സാധിയ്ക്കുന്നതാണു.

മനസ്സിനെ സൌകര്യാർത്ഥം ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിയ്ക്കുന്നു.

നമ്മൾ ഉണർന്നിരിയ്ക്കുമ്പോഴാണു ബോധമനസ്സ് പ്രവർത്തിയ്ക്കുന്നത്.

പഞ്ചേന്ദ്രിയങ്ങൾ വഴി കിട്ടുന്ന വികാരങ്ങളോടു കൂടിയ സന്ദേശങ്ങൾ ചിത്ര രൂപത്തിൽ ബോധമനസ്സ് സ്വീകരിയ്ക്കുന്നു.

തുടർന്നു ഈ ചിത്രങ്ങളെ ഉപബോധ മനസ്സിലേയ്ക്ക് കടത്തിവിടുന്നു.

സകല ജന്മങ്ങളിലേയും, അനുഭവങ്ങളും ഓർമ്മകളും ഇപ്രകാരം ഉപബോധ മനസ്സിൽ സൂക്ഷിയ്ക്കപ്പെടുന്നു.

ഓരോ അനുഭവങ്ങൾക്കും ആധാരമായ കാരണങ്ങൾ, വികാരങ്ങൾ എന്നിവ “കണ്ടീഷനിംഗ്” ആയി ഉപബോധമനസ്സിൽ സൂക്ഷിയ്ക്കപ്പെടുന്നു.

ഉപബോധ മനസ്സിലെ കണ്ടീഷനിംഗിനനുസരണമായാണു നാം ഓരോ സാഹചര്യത്തിലും പ്രവർത്തിയ്ക്കുന്നത്.

അബോധമനസ്സ് വിശ്വമനസ്സണു, സാധാരണ മനുഷ്യർക്ക് ഇത് അപ്രാപ്യമായ മേഘലയാണു.

മനുഷ്യമസ്തിഷ്ക്കം

കോടിക്കണക്കിനു വർഷത്തെ പരിണാമത്തിലൂടെ പുരോഗമിച്ച മനുഷ്യശരീരം മസ്തിഷ്ക്കം, നാഡീവ്യവസ്ഥ, ബോധമണ്ഡലം, ആന്തരീകാവയവങ്ങൾ എന്നിവയോടുകൂടി പുരോഗതിയിലേയ്ക്കെത്തി നില്ക്കുന്നു.

നമുക്ക് ഒരേ സമയം 120 കാര്യങ്ങളെക്കുറിച്ച് ചിന്തിയ്ക്കാനുള്ള കഴിവുണ്ടത്രെ.

ചിന്തകളെ മസ്തിഷ്ക്കത്തിനു വിശകലനം ചെയ്യേണ്ടതായി വരുന്നു. ഇങ്ങനെ വിശകലനം ചെയ്യുമ്പ്പോൾ തലച്ചോറിൽ വൈദ്യുത തരംഗങ്ങൾ ഉണ്ടാകും.

മസ്തിഷ്ക്കത്തിലെ തുടർച്ചയായ അധിക വൈദ്യുതി ഉത്പാദനമാണു ഒരാളിൽ രോഗാവസ്ഥകൾ ഉണ്ടാക്കുന്നത്.

ഒരു സെക്കന്റിൽ ഒരു cycle ഉണ്ടാകുന്നതിനെയാണു ഒരു Hedz ( 1Hz) എന്നു പറയുന്നത്.

മസ്തിഷ്ക്കത്തിന്റെ സ്പന്ദനനില (Brain wave Frequency )EEG ( Electro Encrphalo Graph) ഉപയോഗിച്ച് Hedz ലാണു അളക്കുന്നത്.

Brain wave Frequency നാലു തട്ടുകളായി തരം തിരിയ്ക്കാം

1. BEETA, 2.ALFA, 3.THEATA, 4.DELTA

1.BEETA ( above 14 Hz)-ഉണർന്നിരിയ്ക്കുന്ന ജാഗ്രതാവസ്ഥ, ഈഗോ, ഞാനെന്നഭാവം കൂടിയിരിയ്ക്കും.

യുക്തിബോധത്തോടെ കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനു ശ്രമിയ്ക്കും.

പഞ്ചേന്ദ്രിയങ്ങൾ ഉണർന്നിരിയ്ക്കുന്നു.സ്ഥല കാല സമയ ബോധത്തിന്റെ പിടിയിലായിരിയ്ക്കും മനസ്സ്.

Beeta യെ വീണ്ടും നാലായി തിരിയ്ക്കാവുന്നതാണു.

a. BEETA NORMAL(14 Hz to 18Hz) ഉണർന്നിരിയ്ക്കുന്ന അവസ്ഥ,
ശരീരരസതന്ത്രം,ഹോർമോൺനിലവാരം, എൻസൈം നിലവാരം എന്നിവ നോർമൽ ആയിരിയ്ക്കും,തുടർച്ചയായ ബീറ്റ ക്ഷീണമുണ്ടാക്കുകയും, വിശ്രമിയ്ക്കാനുള്ള ആഗ്രഹം ജനിപ്പിയ്ക്കുകയും ചെയ്യും.

b. BEETA Abnormal (18 Hz to 25Hz) അസുഖകരമായ ഭൂതകാലം,ഭാവിയെക്കുരിച്ചുള്ള ആകാംക്ഷ, അരക്ഷിത ബോധം, ഭയം എന്നിവയാൽ Brain Frequency വർദ്ധിച്ചിട്ടാണു ഈ നിലയിലെത്തുന്നത്.

ശരീരരസതന്ത്രം, ഹോർമോൺലെ, എൻസൈം ഉത്പ്പാദനം എന്നിവ അസ്ഥിരപ്പെടാൻ തുടങ്ങുന്നു.

ഇതിനെ തുടര്‍ന്ന്  മാനസ്സിക സംഘർഷം, മാനസ്സികപിരിമുറുക്കം, എന്നിവയുണ്ടാകുന്നു.

c. SUPER BEETA MOST ABNORMAL ( 25 Hz to 50 Hz)മത്സരബുദ്ധി, ദ്വേഷ്യം, ഈഗോ,അസൂയ,
കുശുമ്പ്, വെറുപ്പ്, അത്യാഗ്രഹം, എന്നിവ ഉടലെടുക്കുമ്പോൾ Brain Frequency വർദ്ധിയ്ക്കുന്നു.

d. ആപല്ക്കരമായ ബീറ്റ
(above 50 Hz)-ഭ്രാന്ത്, കടുത്ത സികിസോഫ്രേനിയ,തുടങ്ങിയ മാനസ്സിക രോഗങ്ങൾ ഉടലെടുക്കുന്നു.

2. ALFA (8 Hz to 14 hz)
ഇത് വിശ്രമാവസ്ഥയും, അതേ സമയം ജാഗ്രതാവസ്ഥയുമാണു.

ചിന്തകളുടെ എണ്ണം വളരെ കുറഞ്ഞിരിയ്ക്കും. മസ്തിഷ്ക്കത്തിൽ Endorphin, Encephalin എന്നീ സൌഖ്യമുണ്ടാക്കാനുതകുന്ന ഹോർമോണുകൾ ഉല്പ്പാദിപ്പിയ്ക്കപ്പെടുന്നു.

പേശികൾ അയഞ്ഞ് തളർന്നു സുഖകരമായ അവസ്ഥയിലേയ്ക്ക് വരുന്നു.

ബോധമനസ്സ് പതുക്കെ ശാന്തമാകാനും ഉപബോധമനസ്സ് പതുക്കെ ഉണരാനും തുടങ്ങുന്നു.

മനസ്സിനു ഒരു കാര്യത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിയ്ക്കാൻ കഴിയുന്നു.

3. THETA (4 Hz to 8 Hz)
ഗാഢനിദ്രയ്ക്കു മുൻപുള്ള അവസ്ഥ, സ്വപ്നങ്ങൾ കാണുന്നു.

4. DELTA( 0 Hz to 4 Hz) ഗാഢനിദ്രയിലാഴുന്നു.ശരീരത്തിലെ മ്ര്യതദമായ കോശങ്ങൾ നീക്കം ചെയ്യപ്പെടുന്നതും, പുതിയ കോശങ്ങൾ ഉണ്ടാകുന്നതും ഈ അവസ്ഥയിലാണു.

വേണ്ടത്ര സമയം Delta യിൽ ഉറങ്ങാതിരുന്നാൽ മാനസ്സിക, ശാരീരിക, അസ്വസ്ഥതകൾ ഉണ്ടാകാൻ തുടങ്ങും.

ഒന്ന് മറ്റൊന്നിൽ നിന്നും വേറിട്ടു നില്ക്കുന്നില്ലെങ്കിലും സൌകര്യാർത്ഥം മനസ്സിനെ ഏഴു തട്ടുകളായി തിരിയ്ക്കാവുന്നതാണു.

A. CONCIOUS LEVEL

ബോധമനസ്സിന്റെ പ്രവർത്തത്തന മേഘലയാണിത്.

സംഭവിയ്ക്കുന്ന എല്ലാ കാര്യങ്ങളുടേയും വികാരങ്ങളോടു കൂടിയ ചിത്രങ്ങൾ ഉപബോധ മനസ്സിലേയ്ക്ക് അയച്ചു കൊണ്ടിരിയ്ക്കുന്നു.

B. SUBCONCIOUS BODY CONTROL LEVEL

ഹ്ര്യദയം, ശ്വാസകോശം, ആമാശയം മുതലായ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിയ്ക്കുന്നു.

C. MEMORY LEVEL

ഇതിൽ ഓർമ്മകൾ വികാരങ്ങളോടു കൂടിയ ചിത്രങ്ങളായി സൂക്ഷിച്ചിരിയ്ക്കുന്നു.

D. CREATIVE POWER LEVEL

ഇലക്ട്രോ മാഗ്നറ്റിക് മേഘലയിൽ നമ്മുടെ ശക്തമായ വികാരത്തിനു അനുസരണമായി പ്രതിബിംബങ്ങൾ രൂപപ്പെടുന്നു.

ഇതിനനുസരിച്ചാണു ഓരോ സാഹചര്യത്തിലും നാം പ്രവർത്തിയ്ക്കുന്നത്..

E. HEALING POwER LEVEL

പ്രാണ ശക്തിയുടേയും, പ്രതിരോധ ശക്തിയുടേയും പ്രവർത്തന മേഘല. മസ്തിഷ്ക്കത്തിൽ, രോഗ പ്രതിരോധ ശക്തിയ്ക്കാവശ്യമായ വേദനാസംഹാരികൾ,ആന്റിബയോട്ടിക്കുകൾ,ഹോർമോണുകൾ എന്നിവ ഉത്പാദിപ്പിയ്ക്കപ്പെടുന്നു.

F. INTUTIVE LEVEL

സ്ഥലത്തിനും, കാലത്തിനും, സമയത്തിനും അതീതമായി പ്രവർത്തിയ്ക്കാനുള്ള കഴിവ് പ്രകടമാക്കുന്ന മനസ്സിന്റെ മേഘല.

അതീന്ദ്രിയജ്ഞാനം
(clairvoyance, clairaudience)
കാര്യങ്ങൾ മുൻ കൂട്ടി കാണാനുള്ള കഴിവ്
( Pre cognition capacity ) Astral Projection & Astral Travel എന്നിവ ഇതിൽ ഉൾപ്പെടുന്നു.

G. COSMIC LEVEL

വ്യക്തി ബോധത്തിൽ നിന്നും, വിശ്വ ബോധത്തിലേയ്ക്ക് എത്താനുള്ള കഴിവും, സാദ്ധ്യതയും നിറഞ്ഞ മേഘല.

ഓരോ വ്യക്തിയിലും ഇതിനുള്ള കഴിവുണ്ട്..

യോഗ, ധ്യാന സാധനകളിലൂടെ ഈ കഴിവ് വർദ്ധിപ്പിയ്ക്കാവുന്നതാണു.

ഹിപ്നോസ്സിലൂടെ ധ്യാനാവസ്ഥയിലേയ്ക്ക് എത്താൻ കഴിയുമെങ്കിലും യോഗിക് ധ്യാനാവസ്ഥയിൽ യോഗനാഡികൾ ശക്തമാകുന്നത് കൊണ്ടുള്ള ഗൂണങ്ങൾ ഹിപ്നോസ്സിലൂടെ യുള്ള ധ്യാനാവസ്ഥയ്ക്ക് കിട്ടാതെ വരികയാണു ചെയ്യുന്നത്.

എന്നാൽ പ്രാണയാമങ്ങളോടു കൂടിയുള്ള ഹിപ്നോസിസ് പരിശീലനം ഈ കുറവിനെ പരിഹരിയ്ക്കാൻ സഹായിയ്ക്കുകയും എളുപ്പത്തിൽ ഗാഡ്ഡമായ ധ്യാനാവസ്ഥയിലേയ്ക്ക് എത്താൻ സഹായിയ്ക്കുകയും ചെയ്യുന്നതായി കാണുന്നു.

യോഗിക് ഹിപ്നോസിസ് ഉപയോഗിച്ചുകൊണ്ടുള്ള Past Life Regression പ്രോസ്സസ്സിലൂടെ ഒരാളെ അയാളുടെ പൂർവ്വജന്മ ഓർമ്മകളിലേയ്ക്ക് കൊണ്ടുപോകാവുന്നതാണു.

സ്വയമോ, മറ്റൊരാളുടെ സഹായത്താലൊ,മോഹനിദ്രയിലെത്തുന്ന പ്രക്രിയയെയാണു ഹിപ്നോസിസ് എന്നുപറയുന്നത്.

തുടർച്ചയായ ആർജ്ജവത്തോടെയുള്ള നിർദ്ദേശങ്ങൾ കേൾക്കുമ്പോഴൊ, സ്വയം ഒരു വസ്തുവിലൊ, ശബ്ദത്തിലൊ,സ്വന്തം ശ്വാസഗതിയിലൊ ശ്രദ്ധിയ്ക്കുമ്പോഴൊ ഹിപ്നോട്ടിക് ട്രാൻസിലേയ്ക്ക്( മോഹനിദ്രയിലേയ്ക്ക്) വരുന്നു.

അപ്പോൾ മസ്തിഷ്ക്കത്തിലെ വൈദ്യുതിയുടെ അളവ് ബീറ്റയിൽ നിന്നും, ആല്ഫ, തീറ്റ തലത്തിലേയ്ക്ക് ക്രമേണ എത്തിച്ചേർന്നിരിയ്ക്കും.

അപ്പോൾ ശരീരപേശികൾ അയഞ്ഞുതളർന്ന് സുഖകരമായ ഒരു അവസ്ഥ അനുഭവപ്പെടുകയും, മസ്ഥിഷ്ക്കത്തിനു ഏറെ സ്വസ്ഥതയും, സുഖവും,തോന്നുകയും ചെയ്യും.

ഈ അവസ്ഥയിൽ ബോധമനസ്സ് തളർന്നിരിയ്ക്കുകയും, ഉപബോധമനസ്സ് ഉണർന്നുവരികയും ചെയ്യുന്നതിനാൽ മനസ്സിനു ഭൂരിഭാഗം നിർദ്ദേശങ്ങളേയും സംശയലേശമെന്ന്യേ സ്വീകരിയ്ക്കാൻ കഴിയുകയാണു ചെയ്യുന്നത്.

ഇത് ശാരീരിക, മാനസ്സിക തലങ്ങളിൽ വ്യതിയാനം വരുത്താൻ സഹായിയ്ക്കുന്നു.

തുടരും.....

No comments:

Post a Comment