ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 April 2017

ഹിന്ദുവിന്റെ ഒരു ദിവസം ഭാഗം - 03

ഹിന്ദുവിന്റെ ഒരു ദിവസം

ഹൈന്ദവ ജീവിത രീതികളും അതിന്റെ ശാസ്ത്രിയ വിവരണവും, ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങളും

ഭാഗം - 03 ക്ഷേത്ര ദർശനം

ക്ഷേത്രം എന്താണ് എന്ന് അറിയാതെ എങ്ങിനെയാണ് ക്ഷേത്ര ദർശനം നടത്തുക എന്നുള്ളത് കൊണ്ടാണ് ഭാഗം - 02ൽ ക്ഷേത്രം എന്താണ് എന്നുള്ളതിന് ഒരു ചെറുവിവരണം നൽക്കിയത്.

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ പാലികേണ്ട ചിട്ടകള്‍ എതൊക്കെ ?

1. കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌.

👉 കാരണം :- ക്ഷേത്രം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌ [POSITIVE ENERGY]. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. അങ്ങിനെ ഒരു ഊര്‍ജ്ജ സ്രോതസ്സ് നമ്മളിലേക്കാവാഹിക്കാൻ പോകുമ്പോള്‍ വൃത്തിഹിനമായി പ്രവേശിക്കുന്നത് ശരിയോ തെറ്റോ എന്ന് സ്വയം സ്വയം വിലയിരുത്തുക.

ഭഗവാന്‍ അര്‍ജുനനോട് പറയുന്നുണ്ട്, ഈ ശരീരം തന്നെയാണ് അര്‍ജുനാ ക്ഷേത്രം എന്ന്. അങ്ങിനെ നോക്കുമ്പോള്‍ മലം വാരിയ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന ഒരു പ്രതിതിയാണ് കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന് സാരം.

2. ചെരുപ്പ്‌, തൊപ്പി, തലപ്പാവ്‌, ഷര്‍ട്ട്‌, കൈലി, പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല.

3. മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്.

4. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

5. നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.

6. പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

👉 കാരണം :- പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരിലുള്ള [NEGATIVE ENERGY] വിപരിത ഊര്‍ജ്ജം ക്ഷേത്ര വിഗ്രഹത്തിൽ അഗികരണം ചെയ്യപ്പെടുന്നു അവ ക്ഷേത്രഭിവൃദ്ധിയെ ക്ഷയിപ്പിക്കുന്നു.

"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം"
അഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം. അങ്ങിനെയുള്ള ക്ഷേത്രം മേൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് സ്വയം നശിക്കുന്നു.

7. ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.

👉 കാരണം :- ദൈവത്തിൽ വിശ്വാസമില്ലാത്തവര്‍ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ദൈവത്തിന്റെ ശക്തിയെ പരിക്ഷിക്കാൻ ആണ്. അത് വഴി ഇങ്ങനെ ഒരു പ്രപഞ്ച ശക്തി ഇല്ല എന്ന് സ്ഥാപിച്ചെടുക്കാനും.
ഈശ്വരൻ ഒരു പരിക്ഷണ വസ്തു അല്ല. മറിച്ച് അറിവാണ് ഈശ്വരൻ.

8. സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

👉 കാരണം :- ആർത്തവം എന്നതു സ്ത്രീശരീരങ്ങളുടെ സ്വാഭാവികമായ പ്രക്രിയയാണ്. പഴമക്കാർ തികച്ചും നല്ല ഉദ്ദേശ്യത്തോടെയാണ് ആർത്തവാശുദ്ധി എന്ന വാക്ക് ഉപയോഗിച്ചിരുന്നത് എന്നു വ്യക്തം. മാസംതോറുമുള്ള ആർത്തവദിവസങ്ങളിൽ സ്ത്രീകൾക്ക് പരിപൂർണവിശ്രമം വേണമെന്ന് പണ്ടുള്ളവർക്ക് അറിയാമായിരുന്നു. വീട്ടിലേക്ക് ആവശ്യമായ നെല്ലുകുത്തലും വിറകു കീറലും അടുക്കളപ്പണിയുമൊക്കെയായി അത്യധ്വാനം ചെയ്തിരുന്ന അന്നത്തെ വീട്ടമ്മമാർക്കു നാലു ദിവസമെങ്കിലും പരിപൂർണവിശ്രമം നൽകാൻ വേണ്ടിത്തന്നെയായിരുന്നു ആർത്തവാശുദ്ധി എന്ന സങ്കൽപം. ഈ ദിവസങ്ങളിൽ ശാരീരികമായ അധ്വാനം പാടില്ല, ഭർത്താവുമായി ലൈംഗികബന്ധം പാടില്ല, അങ്ങകലെ കുന്നിൻമുകളിലുള്ള ദേവാലയത്തിലേക്കു നടന്നുപോയി ദർശനം പാടില്ല തുടങ്ങിയ വിലക്കുകളൊക്കെ വന്നതു വിലങ്ങുകളായല്ല, മറിച്ചു സ്ത്രീകളെ അധ്വാനഭാരത്തിൽ നിന്നു സ്വതന്ത്രരാക്കി സ്വസ്ഥരാക്കുന്നതിനുള്ള ഉപായങ്ങളായിട്ടായിരുന്നു.  ശരീരത്തിൽ നിന്നു രക്തം അമിതമായി നഷ്ടപ്പെടുന്ന ആർത്തവദിവസങ്ങളിൽ സ്ത്രീകൾക്കു കഴിയാവുന്ന അത്രയും വിശ്രമം വേണമെന്ന കാര്യം വൈദ്യശാസ്ത്രവും അംഗീകരിക്കുന്നുണ്ട്.

ഗർഭിണികൾക്ക്‌ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിന്റെ കാരണം മാതൃശിശു സംരക്ഷണം തന്നെ. ഗര്‍ഭിണികളെ കരുതലോടെ പരിചരിക്കേണ്ട സമയമാണിത്‌. ഭഗവൽ ദർശനത്തിനു വേണ്ടി കുടുത്തൽ സമയം നിൽക്കുക എന്നത്  ഗര്‍ഭിണികളെ സംഭന്ധിച്ച് വളരെ വിഷമമുള്ള കാര്യമാണ്. ഇങ്ങനെ നിൽക്കുന്നത് കാരണം അവരുടെ രക്തസമ്മർദ്ദം ഉയരാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് അപകടം വിളിച്ച്‌ വരത്തും. ക്ഷേത്ര പ്രദക്ഷിണ സമയത്ത് പടികളിലും, വൃക്ഷത്തിന്റെ വേരുകളിലും മറ്റും തട്ടി തടഞ്ഞ് തെന്നി വിഴാന്നുള്ള സാധ്യത വളരെ കുടുത്തലാണ്... വിഴ്ച്ചയിൽ ഗർഭസ്ഥ ശിശുവിന് വൈകല്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഒരു പക്ഷേ ഈ വിഴ്ച്ചയിൽ അമ്മക്കു കുഞ്ഞിനും മരണം വരെ സംഭവിക്കാം. ഗർഭിണികൾ മുത്രശങ്ക കുടുത്തലാണ് മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൈകിപ്പിക്കരുത്. മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്. പ്രസവ ശേഷം അമ്മക്കു കുഞ്ഞിനും രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. അതു കാരണം പല പകർച്ചവ്യാധികളും പിടിപ്പെടാൻ സാധ്യത കുടുത്തലാണ്. ഈ കാരണങ്ങൾ കൊണ്ടണ്.. ഗര്‍ഭിണികളെ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും  ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത്.

9. കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ.

👉 കാരണം :- കുട്ടി ജനിച്ച് ആറാം മാസത്തിലാണു ചോറൂണ് നടത്തേണ്ടത്. ഗര്ഭസ്ഥ ശിശുവിന് രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. അതു കാരണം പല പകർച്ചവ്യാധികളും പിടിപ്പെടാൻ സാധ്യത കുടുത്തലാണ്. പുറംലോകവുമായി ആറു മാസം വരെ അകറ്റി നിർത്താനും ഇത് വഴി ശിശു സംരക്ഷണം അണ് നമ്മുടെ പൂർവികർ ഇങ്ങനെ ഒരു നിബന്ധന വെച്ചത്.

10. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.

👉 കാരണം :- ക്ഷേത്ര ദർശന സമയത്ത്  മനസ്സും ശരീരവും പൂർണമായി ഭഗവാനിൽ അർപ്പിക്കണം ഇതിന് ഏകാഗ്രത അത്യാവശ്യമാണ്. ഈ സമയത് അൽപ വസ്ത്ര ധാരിയായ സ്ത്രികളുടെ കാമം വെച്ചു നിട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ചില പുരുഷ ഭക്തൻമാരുടെ എങ്കിലും തപസ് ഇളക്കാൻ പരിയാപ്തമാണ്.

ഭഗവാൻ ശിവന്റെ തപസ്‌ മുടക്കാൻ ദേവൻമാർ കാമദേവനെ സമീപിച്ചു. ശിവന്റെ തപസ്‌ നടക്കുന്ന സ്ഥലത്ത്‌ എത്തി മറഞ്ഞിരുന്ന്‌ കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ശിവന്റെ തപസ്സിനു വിഘ്നം വരുത്തി, ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ്‌ തുറന്ന്‌ കാമദേവനെ ഭസ്മമാക്കി. ഈ കഥ എല്ലാവർക്കും അറിയാമല്ലോ സക്ഷാൽ പരമശിവനെ പോലും ഒരു നിമിഷതെക്ക് വശീകരിക്കാന്‍ കാമത്തിനു കഴിഞ്ഞു എങ്കിൽ കേവലമായ മനുഷ്യന്റെ കാര്യം പറയാനുണ്ടോ.....?  ഇങ്ങനെ ഒരു സന്ദർഭം ഒഴിവാക്കാനാണ് സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം എന്ന് പറയുന്നത്.

11. പുരുഷന്മാര്‍ മാറു മറക്കാതെയും, സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.
[നല്ല ചുവപ്പ്, നല്ല നീല, നല്ല പച്ച കളറുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.]

👉 കാരണം :- ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട്‌ ധരിക്കരുതെന്ന് ആചാരവിധി ഉണ്ടെങ്കിലും ഇതിനെ പരിഹസിക്കാനാണ് പലരും സമയം കണ്ടെത്തുന്നത്. എന്നാല്‍ ഹൈന്ദവവിശ്വാസപ്രമാണമനുസരിച്ച് മേല്‍വസ്ത്രം ധരിക്കാതെ തന്നെയാണ് അമ്പലത്തിനുള്ളില്‍ പ്രവേശിക്കേണ്ടത്.

ക്ഷേത്രദര്‍ശനം കൊണ്ട് ഒരു ഭക്തന്‍ ഉദ്ദേശിക്കുന്നത് ഈശ്വരചൈതന്യം തന്നില്‍ സന്നിവേശിപ്പിക്കലാണ്. ക്ഷേത്രവാതിലിനു മുന്നില്‍ ദേവബിംബത്തിനു സമാന്തരമായി തൊഴുതു നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വരചൈതന്യം വന്നുനിറയുന്നുവെന്നാണ് സങ്കല്പം. ബിംബത്തിന്റെ മൂലാധാരം തുടങ്ങി ഷഡാധാരങ്ങള്‍ ഓരോന്നിലും നിന്ന് ചൈതന്യം ഭക്തനിലേക്ക് എത്തി നിറയുമ്പോള്‍ ഭക്തന്റെ അതാതു ശരീരഭാഗങ്ങള്‍ ഉത്തേജിതമാകുന്നു.

എന്നാല്‍ ഇങ്ങനെ പറയുമ്പോള്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നുണ്ടല്ലോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ സ്ത്രീകള്‍ അമ്പലപ്രവേശനത്തിന് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരം തന്നെയാണ്. സ്ത്രീയുടെ, മാതൃത്വത്തിന്റെ വസ്ത്രം തുറന്നുകാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിക്കപ്പെട്ടുവെന്ന് മാത്രം.

ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഈറനുടുത്ത് കൊണ്ടുള്ള ക്ഷേത്രദര്‍ശനം അതീവ ചൈതന്യവത്താണെന്ന് പറയുന്നുണ്ട്. ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ക്ഷേത്രാന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തില്‍ കുടിയേറും.

സാധാരണ പ്രഭാതത്തിലും സായാഹ്നത്തിലുമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഈ സമയങ്ങളിലാണ് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് വിധിക്കപ്പെടുന്നത്. പ്രഭാതസൂര്യന്റെയും അസ്തമയസൂര്യന്റെയും രശ്മികള്‍ നഗ്നശരീരത്തില്‍ പ്രവേശിക്കുന്നത് വിറ്റാമിന്‍ - ഡി ലഭ്യമാക്കുന്നതുകൊണ്ട് അതീവ ഗുണകരമാണെന്ന് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു.

12. സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.

13. മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.

👉 കാരണം :- ഇവടെ നവദമ്പതികളുടെ മനസ്സും ശരീരത്തിലെ ഉർജ്ജവും ക്ഷേത്ര ദർശന്നത്തിന് പരിയാപ്തമല്ല എന്നതു തന്നെ...

14. ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.

👉 കാരണം :- ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ബലിക്കല്ലില്‍ ചവുട്ടാതെ നോക്കേണ്ടത് ഭക്തന്റെ കടമയാണ്. ക്ഷേത്രശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അവയില്‍ അറിയാതെ ചവുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ഒരു കാരണവശാലും വീണ്ടും അതില്‍ തൊട്ട് ശിരസ്സില്‍ വയ്ക്കാന്‍ പാടില്ലെന്ന് ആചാര്യന്മാര്‍ വിലക്കിയിട്ടുണ്ട്. ബലിക്കല്ലില്‍ ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില്‍ വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്. അറിയാതെ ബലിക്കല്ലില്‍ ചവുട്ടിപ്പോയാല്‍ പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.

"കരചരണകൃതം വാ കായജം കര്‍മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത്ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"

ഈ മന്ത്രം ജപിച്ചാല്‍ അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം.

ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്‍ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്‍പ്പിക്കുന്നത്. ഒരു കല്ലില്‍ നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന്‍ ഒരിക്കലും ഇടവരാന്‍ പാടില്ല. എന്നാല്‍ നടവഴിയിലൂടെ ഭക്തര്‍ക്ക്‌ സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

15. ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.

👉 കാരണം :- പൂജാരിമാർ മന്ത്രസിദ്ധി കൊണ്ടും വ്രതസിദ്ധി കൊണ്ടും ശുദ്ധോർജം വഹിക്കുന്നവർ ആണ്. ദേവ വിഗ്രഹത്തിൽ സ്പർശിക്കനും, അതിൽ പൂജ ചെയ്യുവാനും ഈ ശുദ്ധോർജം ശരിരത്തിൽ സുക്ഷികേണ്ടത് അത്യാവശ്യമാണ്. അങ്ങിനെയുള്ള അവരെ സ്പര്‍ശിക്കുന്നത് മൂലം അവരുടെ ശരീരത്തിലെ ശുദ്ധോർജം സ്പർശക്കന്റെ ശരീരത്തിലെ ഉർജ്ജവും കലർന്ന് വിപരീതോർജം സൃഷ്ടിക്കുന്നു ഇത് ക്ഷേത്രത്തിലെ ദേവ ചൈതന്യത്തിന് വിപരീതമായി ഭവിക്കുന്ന.

16. വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌. ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക.

17. ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.

👉 കാരണം :- ശരീരത്തിൽ ഉയർന്ന ഉർജ്ജം ഒറ്റ അടിക്ക് സ്വീകരിച്ചാൽ അത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് ഒഴിവാക്കാനാണ് താരതമ്യേന കുറഞ്ഞ ഉർജ്ജം പ്രവഹിക്കുന്ന ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ആദ്യം ചെയ്യണം എന്ന് പറയുന്നത്. [Acclimatization]
ഒരു ഉദാ: പറയാം. കൈലാസയാത്ര വേളക്കളിൽ ചില നിശ്ചിത സ്ഥലങ്ങളിൽ Camp ചെയ്യാറുണ്ട്. ഇത് എന്തിനാണെന്ന് വെച്ചാൽ ഇനി വരാനിരിക്കുന്ന കെടും തണുപ്പും, ശോസന വായുവിന്റെ കുറവും ഘട്ടം ഘട്ടം അതുമായി ശരീരത്തെ  പോരുത്തപെടുത്തുക... എന്ന ഉദ്ധേശ്യം കൊണ്ടാണ്.

18. ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം. കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക. വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

No comments:

Post a Comment