ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

പതിനെട്ട് ശൈവ സിദ്ധന്മാർ - 5

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 05

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ  സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്

യോഗ നാഡികളെ ശക്തമാക്കുന്നതിനും ആത്മീയ പുരോഗതിക്കും വേണ്ടി പ്രാണയാമങ്ങൾ, ധ്യാനം എന്നിവകൂടി പരിശീലിക്കുന്നതു വളരെ നല്ലതാണു.

നിരന്തര ജപത്താൽ ചിത്ത മാലിന്യങ്ങളടങ്ങി, ഭക്തിയും സ്നേഹവും വർദ്ധിച്ചു വരുന്നതിനും, സാധകനുള്ളിലെ ദൈവീക ഭാവം ഉണർന്നു വരാനും തുടങ്ങും.

മന്ത്ര സാധനയിൽ മന്ത്രവും മൂർത്തിയും രണ്ടല്ലയെന്നും ഒന്നു തന്നെയാണെന്നുമുള്ള ബോദ്ധ്യത്തിൽ എത്തിച്ചേരണം.

തുടർന്നു സമ്പൂർണ്ണ സമർപ്പണത്തിൽ സാധകനും മൂർത്തിയും തമ്മിലുള്ള ദൂരത്തെ പടിപടിയായി കുറച്ചു കൊണ്ടു വന്നു രണ്ടും ഒന്നായിത്തീരണം.

അവസാനമായി സ്വയം നിത്യമായ ആത്മാവാണ് എന്നറിഞ്ഞ് താനും മൂർത്തിയുമെല്ലാം പരബ്രഹ്മ ഭാവമാണെന്ന ബോധത്തിലേയ്ക്ക് എത്തിചേർന്ന് സർവ്വ ചരാചരങ്ങളേയും സകല അണ്ഡ കടാഹങ്ങളേയും,സ്ഥൂല, സൂക്ഷ്മ ലോകങ്ങളേയും താൻ ഉൾക്കൊള്ളുന്നുവെന്നും തന്നിൽനിന്ന് അന്യമായി യാതൊന്നുമില്ലെന്നും താൻ സ്വയം പരബ്രഹ്മ ഭാവ മാണെന്നുമുള്ള അദ്വൈത ചിന്തയിൽ, ബോധത്തിൽ സ്ഥലകാല മയ ബോധമില്ലാതെ ധ്യാനിയ്ക്കണം.
അങ്ങിനെ ദ്വൈതത്തിലൂടെ അദ്വൈതത്തിലേയ്ക്ക് എത്തിച്ചേരാൻ കഴിയും

നിർഗുണ ബ്രഹ്മോപാസന കൊണ്ടേ പരമമായ മുക്തിപദത്തിലേയ്ക്ക് എത്തിച്ചേരാൻ കഴിയൂ.

എന്നാൽ മേൽ പറഞ്ഞ വിധത്തിലുള്ള സഗുണ ബ്രഹ്മോപാസനയിലൂടെ നിർഗുണ ബ്രഹ്മോപാസനയിലേയ്ക്ക് എത്തിച്ചേരാൻ ഒരു സാധാരണ ലൌഗികനു കഴിയുന്നതാണു.

ആധാരചക്രകളും പ്രമുഖ യോഗ നാഡികളും

മനുഷ്യ ശരീരത്തിൽ 172000 നാഡികളും, 350000 ത്തോളം നാഡീതന്തുക്കളും ഉണ്ടത്രേ. ഇതിൽ ഏറ്റവും മുഖ്യനാഡി സുഷുമ്നയാണു.

അന്നമയ കോശമായ നമ്മുടെ ഭൌതിക ശരീരത്തിനു അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്ന പ്രാണമയകോശം, കാമമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം, ചിന്മയകോശം, സദാനന്ദമയകോശം തുടങ്ങിയ സൂക്ഷ്മശരീരങ്ങളും, ഊർജ്ജകേന്ദ്രങ്ങളായ ഷഡാധാരചക്രകളും, മറ്റു നൂറുകണക്കിനു ചക്രകളും, സുഷുമ്ന, ഇഡ, പിംഗള, ഗാന്ധാരി, ഹസ്ഥിജിഹ്വ, പുഷ, യശസ്വിനി, ആലമ്പുഷ, കുഹു, ശംഖിനി, എന്നീ പ്രധാന ദശ നാഡികളും, കൂടാതെ മറ്റ് 9 ഉപ നാഡീവ്യൂഹങ്ങളായ സരസ്വതി, വാരൂണി, പയസ്വിനി, ശൂരനാഡി, വിശ്വോദരി, വജ്രനാഡി, ചിത്രിണി, രാക, ജിഹ്വ എന്നിവയും, വാർത്താ വിനിമയശ്ര്യംഗലയായി പ്രവർത്തിയ്ക്കുന്നു.

സുഷുമ്നാ നാഡി നട്ടെല്ലിനുള്ളിൽ മൂലാധാര ചക്രയിൽ നിന്നും ഉത്ഭവിച്ച്, മസ്ഥിഷ്ക്കത്തിലെ ബ്രഹ്മരന്ധ്രംവരെ പോകുന്നു.

സകല ജന്മങ്ങളിലേയും കർമ്മ ഫലങ്ങളാകുന്ന ഓർമ്മകൾ സുഷുമ്നാ നാഡിയിലും, സൂക്ഷ്മ ശരീരങ്ങളിലും ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്നുവത്രെ

അതു കൊണ്ടാണു കുണ്ഡലിനീ ശക്തി ഉണർത്തി ഉയർത്തി കർമ്മഫലങ്ങളാകുന്ന ഈ ഓർമ്മകളെ ഭസ്മീകരിച്ചാലേ ആത്മ ജ്ഞാനവും, മോക്ഷ പ്രാപ്തിയും ലഭിയ്ക്കുകയുള്ളുവെന്നു പറയുന്നത്.

സുഷുമ്നാനാഡിയുടെ അകത്തായി,വജ്രനാഡിയും, അതിനകത്തായി, ച്ത്രിണീനാഡിയും, അതിനും അകത്തായി ബ്രഹ്മനാഡിയും സ്ഥിതിചെയ്യുന്നു.

വജ്രനാഡി ശരീരമാസകലമുള്ള ഊർജ്ജ നിലയെ ക്രമീകരിയ്ക്കുകയും. സുഷുമ്നനാഡിയെ കുണ്ഡലിനീ ചാലനത്തിനായി വേണ്ടവിധത്തിൽ സജ്ജമാക്കുകയും ചെയ്യുന്നു.

സാധകന്റെ വ്യക്തിത്വം, ശാരീരികമായും, മാനസ്സികമായും,ആത്മീയമായും ശുദ്ധീകരിയ്ക്കപ്പെട്ട് കുണ്ഡലിനീശക്തി ഉണരാൻ തയ്യാറാകുമ്പോൾ മാത്രമാണു ചിത്രിണീനാഡി ഉണരുകയുള്ളു. ചിത്രിണീ നാഡിയ്ക്കകത്തുള്ള ബ്രഹ്മനാഡിയിലൂടെയാണു കുണ്ഡലിനീശക്തി ഉണരുക.

ഇഡ നാഡി വലതു വ്ര്യഷ്ണത്തിൽ നിന്നും തുടങ്ങി  സ്വാധിഷ്ടാന, മണിപ്പൂര, വിശുദ്ധി എന്നീ ചക്ര സ്ഥാനങ്ങളിൽ സുഷുമ്നയെ ചുറ്റിപിണഞ്ഞ് ഇടതു നാസികയിൽ അവസാനിയ്ക്കുന്നു,.

അതുപോലെ പിംഗളനാഡി, ഇടതു വ്ര്യഷ്ണത്തിൽനിന്നും തുടങ്ങി,സ്വാധിഷ്ടാന, മണിപ്പൂര, വിശുദ്ധി എന്നീ ചക്ര സ്ഥാനങ്ങളിൽ സുഷുമ്നയെ ചുറ്റിപിണഞ്ഞ് വലതുനാസികയിൽ അവസാനിയ്ക്കുന്നു.

ഇഡ നാഡി വലതു മസ്തിഷ്ക്കത്തേയും, പിംഗള നാഡി ഇടതു മസ്തിഷ്ക്കത്തേയും നിയന്ത്രിയ്ക്കുന്നു.

അനുലോമ, വിലോമ പ്രാണയാമങ്ങൾ ചെയ്യുമ്പോൾ പ്രാണൻ ഇവയിലൂടെ സഞ്ചരിയ്ക്കുകയും ഇടതു, വലതു മസ്തിഷ്ക്കങ്ങൾ സമതുലിതാവസ്ഥയിലയ്ക്കു  വരുന്നതിനും, ഹോർമോൺ വ്യവസ്ഥ, ശരീരരസതന്ത്രം എന്നിവ തുലനം ചെയ്യപ്പെടുന്നതിലൂടെ മനസ്സ് സ്വസ്ഥമാകാൻ സഹായിയ്ക്കുകയും ചെയ്യുന്നു.

അതേ സമയം, ഖേചരീ മുദ്രയോടുകൂടിയ പ്രാണ യാമങ്ങൾ ചെയ്യുമ്പോൾ ഇഡ പിംഗള വഴിയുള്ള പ്രാണ പ്രവാഹം  നിരോധിതമാകുകയും പ്രാണൻ സുഷുമ്നയിലൂടെ സഞ്ചരിയ്ക്കാൻ പ്രേരിപ്പിയ്ക്കപെടുകയും, ഓർമ്മകളാകുന്ന കർമ്മഫലങ്ങൾ ഭസ്മീകരിയ്ക്കപ്പെടാൻ സാഹചര്യമൊരുക്കപ്പെടുകയും ചെയ്യുന്നു.

ക്രിയ കുണ്ഡലിനീ യോഗ പോലെയുള്ള സാധനകളിൽ നവദ്വാരങ്ങളെ അടച്ച് ദശ നാഡികളിൽ, സുഷുമ്ന ഒഴിച്ചുള്ള നവ നാഡികളിലൂടെയുള്ള പ്രാണ പ്രവാഹത്തെ താത്കാലികമായി നിരോധിച്ച്, മൂലബന്ധം, ഉഡ്ഡിയാനബന്ധം, ജാലന്ധരബന്ധം എന്നിവയാൾ പ്രാണനേയും,അപാനനേയും യോജിപ്പിയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന അതി ശക്തമായ ചൂടും സമ്മർദ്ദവും മൂലാധാര ചക്രയിൽ സുഷുപ്തിയിൽ കിടക്കുന്ന കുണ്ഡലിനീ ശക്തിയെ ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് സുഷുമ്നയിലൂടെ ഉണർന്ന്, ഉയരാൻ പ്രേരിപ്പിയ്ക്കുകയാണു ചെയ്യുന്നത്.

ഗാന്ധാരി നാഡി ഇടതു കണ്ണിന്റെ പ്രവർത്തനത്തേയും,

ഹസ്തിജിഹ്വ നാഡി, വലതു കണ്ണിന്റെ പ്രവർത്തനത്തേയും സ്വാധീനിയ്ക്കുന്നു.

യശസ്വിനി നാഡി ഇടതു ചെവിയുടെ പ്രവർത്തനത്തേയും,

പുഷനാഡി വലതു ചെവിയുടെ പ്രവർത്തനത്തേയും സ്വാധീനിയ്ക്കുന്നു.

ആലമ്പുഷ നാഡി വായയുടെ പ്രത്യേകിച്ചും നാവിന്റെ പ്രവർത്തനത്തെ സ്വാധീനിയ്ക്കുന്നു.

കുഹുനാഡി- കരളിന്റെ, ഉദരത്തിന്റെ, രക്തചംക്രമണത്തിന്റെ ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ സ്വാധീനിയ്ക്കുന്നു.

ഇത് ലൈഗികാ അവയവങ്ങളിൽ എത്തിനില്ക്കുന്നു.

ശംഖിനീ നാഡി മലദ്വാരത്തിനോട് അനു ബന്ധിച്ച് സ്ഥിതി ചെയ്യുകയും വിസർജന വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ സ്വാധീനിയ്ക്കുകയും ചെയ്യുന്നു.

സരസ്വതി നാഡി നാഭി പ്രദേശത്ത് സ്ഥിതി ചെയ്യുകയും അറിവുകളുടെ വ്യന്യാസവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുകയും, പ്ളീഹയെ സ്വാധീനിക്കുകയും ചെയ്യുന്നു.

കുണ്ഡലീ ഉദ്ദാരണത്തിൽ ഈ നാഡിയുടെ ഉണർവ്  (സർസ്വതീചാലനം ) ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണു.

വാരൂണി- ജലതത്വത്തെ നിയന്ത്രിയ്ക്കുന്നു.

പയസ്വിനി - ഈ നാഡി സ്വാധിഷ്ഠാന ചക്രയുടെ സമീപം സ്ഥിതി ചെയ്യുന്നു. ഒരാളുടെ വ്യക്തിത്വം,സ്വഭാവം എന്നിവയെ കുടുംബപരം, സാമൂഹികം,കാലാവസ്ഥപരം,കർമ്മപരം എന്നിങ്ങനെ വിവിത ഘടകങ്ങാൽ നിയന്ത്രിയ്ക്കപ്പെടുന്നതാണു.

കർമ്മ ഫലങ്ങളാൽ ശുദ്ധമായ രജസികമൊ, സ്വാത്തികമോ, താമസികമോ,അല്ലെങ്കിൽ അവയുടെ സമ്മിശ്ര ഭാവമോ ഒരാളിൽ ഉടലെടുത്തേക്കാം, ഇത്തരത്തിലുള്ള വിവരങ്ങളൊക്കെ ഈ നാഡിയുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നു.

ശൂര നാഡി
ത്രിക്കണ്ണിനോടടുത്ത് കേന്ദ്രമായി പ്രവർത്തിയ്ക്കുന്നു. ദഹന വ്യവസ്ഥയെ നിയന്ത്രിയ്ക്കുന്നു.

വിശ്വോദരി നാഡി
ശാരീരിക വളർച്ച, രാസപരിണാമം എന്നിവയെ നിയന്ത്രിയ്ക്കുന്നു.

വജ്ര നാഡി
സുഷുമ്നാ നാഡിയുടെ അകത്തായി,വജ്രനാഡി, സ്ഥിതിചെയ്യുന്നു. ശരീരമാസകലമുള്ള ഊർജ്ജ നിലയെ ക്രമീകരിയ്ക്കുകയും. സുഷുമ്ന നാഡിയെ കുണ്ഡലിനീ ചാലനത്തിനായി വേണ്ട വിധത്തിൽ സജ്ജമാക്കുകയും ചെയ്യുന്നു

ചിത്രിണിനാഡി
സുഷുമ്നാ നാഡിയുടെ അകത്തായി, വജ്രനാഡിയും, അതിനകത്തായി, ചിത്രിണീ നാഡിയും, സ്ഥിതിചെയ്യുന്നു.

സാധകന്റെ വ്യക്തിത്വം, ശാരീരികമായും, മാനസ്സികമായും,ആത്മീയമായും ശുദ്ധീകരിയ്ക്കപ്പെട്ട് കുണ്ഡലിനീശക്തി ഉണരാൻ തയ്യാറാകുമ്പോൾ മാത്രമാണു ചിത്രിണീനാഡി ഉണരുകയുള്ളു.

രാകനാഡി
ദാഹം, കഫം എന്നിവയെ നിയന്ത്രിയ്ക്കുന്നു.

ജിഹ്വാ നാഡി
രസ മുകുളങ്ങളെ നിയന്ത്രിയ്ക്കുന്നു. രുചി ഭേദത്തെക്കുറിച്ച് അറിയാൻ സഹായിയ്ക്കുന്നു.

No comments:

Post a Comment