ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 April 2017

ദ്വാരപാലകർ

ദ്വാരപാലകർ

ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവര്ക്കു ള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

ശ്രീകൃഷ്ണന്‍ഭഗവാന്‍ നാരായണന്‍ (ശ്രീകൃഷ്ണന്‍) ദ്വാരപാലകര്‍ 8 ആണ്.യഥാക്രമം ഇവര്‍ ഇപ്രകാരമാണ്
ശ്രീ കോവിലിനു മുന്നിലിരുവശത്തും
     1.വലതുവശത്ത് ചന്‍ണ്ടന്‍
     2. ഇടതുവശത്ത് പ്ര-ചന്‍ണ്ടന്‍ എന്നീ പേരുള്ള ദ്വാരപാലന്മാരും

പിന്നീട് ശ്രീകോവിലില്‍ നിന്ന് ആദ്യത്തെ കവാടത്തില്‍
     3. വലതുവശത്ത് ശംഖോടനും
     4. ഇടതുവശത്ത് ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തില്‍ ഇരുവശത്തും
    5. ജയന്‍ ഇടതുവശത്തും
    6. വിജയന്‍ വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തില്‍
    7. ഭദ്രയന്‍ ഇടതു വശത്തും
    8. സുഭദ്രയന്‍ വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തില്‍ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
    9. ഇടതു ദാത്രിയെന്നും
    10. വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്

മഹാദേവൻ ശ്രീ മഹാദേവനു ദ്വാരപാലകര്‍ 2 പേരാണുള്ളത് അവര്‍ യഥാക്രമം
    1. വിമലന്‍ ഇടതു വശത്തും
     2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു

ദേവിദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2 പേരാണുള്ളത്
   1. ശംഖനിധി ഇടതു വശത്തും
   2. പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു

വിഘ്നേശ്വരൻശ്രീ ഗണേശന് വിഘ്നേശ്വരന്
    1. വികടന്‍ ഇടതു വശത്തും
    2. ഭീമന്‍ വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്

സുബ്രമണ്യൻകാര്ത്തികേയന്‍ സുബ്രമണ്യ സ്വാമിക്ക് 4 പേരാണ് ദ്വാരപാലകര്‍ ശ്രീകോവിലില്‍ ഇരുവശത്തും ജയ-വിജയന്മാര്‍ ഇടത്-വലത് വശത്തു ദ്വാരപാലകര്‍ ആയും പ്രവേശന കവാടത്തില്‍ ഇടത്-വലത് വശത്തായി സുദേഹന്‍ സുമുഹന്‍ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.

അയപ്പൻശ്രീ ഭൂതനാഥന്‍ ശബരിഗിരീശന്‍ അയപ്പനും ദ്വാരപാലകര്‍ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ  ദേവൻറെ വാഹനം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിൽ വാഹനത്തെയും ദ്വാരപാലകരെയും തൊഴുതുവേണം ദേവനെ അല്ലെങ്കിൽ ദേവിയെ തൊഴാൻ..

No comments:

Post a Comment