ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2021

ശില്പികളെ എത്രയായി തിരിച്ചിരിക്കുന്നു. ആരെല്ലാം?

ശില്പികളെ എത്രയായി തിരിച്ചിരിക്കുന്നു. ആരെല്ലാം?

കല്ല്, തടി, കളിമണ്ണ്, എന്നിവ വാര്‍ത്തെടുത്തോ, കൊത്തിയെടുത്തോ ഉണ്ടാക്കുന്നവയാണ് ശില്‍പ്പങ്ങള്‍. മനുഷ്യസംസ്കാരത്തിന്റെ പ്രകടനരൂപം ഗുഹാഭിത്തികളിലെ ചിത്രങ്ങളിലും, ശില്‍പ്പങ്ങളിലും കാണാം.
വാസ്തുവിദ്യാവിദഗ്ദ്ധനെയാണ് ' ശില്പി ' എന്ന് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ഥപതി (മൂത്താശാരി), സൂത്രഗ്രാഹി, തക്ഷകന്‍, വര്‍ദ്ധകി എന്നിങ്ങനെ ശില്പിയെ നാലായി തിരിക്കുന്നു.

സ്ഥപതി

സ്ഥാപനകര്‍മ്മം ചെയ്യുന്നവനാണ് സ്ഥപതി. വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതും സ്ഥപതിയാണ്.

"സര്‍വ്വശാസ്ത്രങ്ങളിലും നിപുണനും, ഗൃഹനിര്‍മ്മാണോചിതങ്ങളായ പ്രവൃത്തികളില്‍ സമര്‍ത്ഥനും, നല്ല ഓര്‍മ്മശക്തിയുള്ളവനും മനഃശുദ്ധി, കര്‍മ്മനിഷ്ഠ എന്നിവയുള്ളവനും, മദമത്സരാദിദോഷങ്ങളില്ലാത്തവനും സത്യസന്ധനുമായിരിക്കണം സ്ഥപതി. സ്ഥാനം കാണുക, ഉത്തരം തുടങ്ങിയവ വയ്ക്കുക, വാസ്തു ബലി നടത്തുക, എന്നിവയെല്ലാം സ്ഥപതിയുടെ ധര്‍മ്മമാണ് ".

സൂത്രഗ്രാഹി

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാളാണ് സൂത്രഗ്രാഹി, സ്ഥപതിയുടെ നിര്‍ദ്ദേശാനുസരണമാണ്‌ സൂത്രഗ്രാഹി പ്രവര്‍ത്തിക്കുന്നത്. സൂത്രഗ്രാഹി (ചരടുപിടിക്കുന്നവന്‍) എന്ന പദത്തിനര്‍ത്ഥം 'സൂത്രം ഗ്രഹിക്കുന്നവന്‍' എന്നാണ്. ഇദ്ദേഹം സ്ഥപതിക്ക് തുല്യമായ ഗുണവിശേഷമുള്ളവനോ, സ്ഥപതിയുടെ പുത്രനോ, ഉത്തമ ശിഷ്യനോ ആകാം. കെട്ടിടത്തിന്റെ ചരിവും മറ്റും പരിശോധിക്കുക,

കെട്ടിട നിര്‍മ്മാണത്തിൽ എര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. എന്നതെല്ലാം സൂത്രഗ്രാഹിയുടെ ജോലിയാണ്.

തക്ഷകന്‍

  കല്ല്‌, മരം എന്നിവയെ വേണ്ട പോലെ ഉപയോഗക്ഷമമാക്കുന്നയാളാണ് തക്ഷകന്‍.

വര്‍ദ്ധകി

  കല്ല്‌, മരം മുതലായവയെ പണിചെയ്ത് അന്യോന്യം കൂട്ടിയിണക്കുന്നത് വര്‍ദ്ധകിയുടെ കര്‍ത്തവ്യമാണ്.

ഇഷ്ടികയും സിമന്റും ഉപയോഗിച്ച് ഭിത്തികെട്ടുന്ന കല്ലാശാരിയും വര്‍ദ്ധകിയുമാണ്. മേല്‍പ്പറഞ്ഞ നാലുകൂട്ടരേയും യഥായോഗ്യം സന്തോഷിപ്പിക്കണമെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.

ജാതിമത ഭേദമില്ലാതെ അനേകം ആളുകള്‍ വീട് നിര്‍മിക്കുമ്പോള്‍ ആശാരിമാരെയോ തച്ചന്മാരെയോ ആശ്രയിക്കുന്നു. അവര്‍ വീടിന് സ്ഥലം തീരുമാനിച്ച് കുറ്റിയടിക്കുമ്പോള്‍ വാസ്തുശാസ്ത്രം

കുറ്റിയടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചടങ്ങുകള്‍

വീടിന് സ്ഥാനം നിര്‍ണയിക്കുമ്പോള്‍ ചരട് പൊട്ടിയാല്‍ മൃത്യു വൈകാതെ സംഭവിക്കാം. സ്ഥാനക്കുറ്റിയുടെ ചുവട് ഭാഗം കിഴക്കിലേക്കോ ഈശ്വര കോണിലേക്കോ വടക്ക് ദിക്കിലേക്കോ ആയിക്കണ്ടാല്‍ മഹാരോഗം ഉണ്ടാകുമെന്ന് പറയാം. വീട് പണിയിക്കുന്ന വ്യക്തിയെ സ്ഥാനനിര്‍ണയ സമയത്തോ അതിന് മുമ്പോ ദുഃഖിതനായി കണ്ടാല്‍ മരണ ഫലമാണ് വിധി.''. കുറ്റിക്കായി എടുക്കുന്ന കമ്പുകൾ പാലുള്ള മരത്തിന്റെ പച്ച കമ്പുകൾ ആയാൽ ഉത്തമം

കന്നിമൂല എന്താണ്?

വാസ്തു ശാസ്ത്രത്തില്‍ തെക്ക് പടിഞ്ഞാറ് ദിക്ക് അല്ലെങ്കില്‍ കന്നിമൂല വളരെ പ്രാധാനപ്പെട്ടതാണ്. നിരൃതിയാണ് ഈ ദിക്കിന്റെ ദേവന്‍. ഏഴ് ദിക്കുകള്‍ക്കും അധിപന്മാര്‍ ദേവന്മാരായിരിക്കുമ്പോള്‍ ഈ ദിക്കില്‍ മാത്രമാണ് നിരൃതി എന്ന രാക്ഷസന്‍ അധിപനായിട്ടുള്ളത്. നിരൃതിരാക്ഷസന്‍ പ്രകോപിയായതിനാല്‍ അദ്ദേഹം താമസക്കാര്‍ക്ക് ഗുണമായാലും ദോഷമായാലും കടുത്ത ഫലങ്ങള്‍ നല്‍കും. ജീവജാലങ്ങളുടെ രക്തം കുടിക്കുന്ന അദ്ദേഹം പച്ചമാംസം തിന്നുകയും ചെയ്യും. കന്നിമൂലയില്‍ ടോയ്‌ലറ്റ് മലിനമാക്കാതിരിക്കുന്നത് ഈ രാക്ഷസദേവനെ പ്രസാദിക്കാനാണ് എന്നര്‍ഥം.

സ്ഥലത്തിന്റെ ലക്ഷണം കണ്ടെത്താനുള്ള ഒരു പരീക്ഷണം വാസ്തു ശാസ്ത്രത്തില്‍ പറയുന്നു:

''സ്ഥലത്തിന്റെ മധ്യഭാഗത്ത് ഒരു കോല്‍ ചതുരവും അത്രതന്നെ താഴ്ചയുമുള്ള ഒരു കുഴിയുണ്ടാക്കി അതില്‍ മണ്‍കുടത്തില്‍ നെല്ല് നിറച്ച് നെയ്യൊഴിച്ച്, വെളുപ്പ്, ചുവപ്പ്, മഞ്ഞ, കറുപ്പ് നിറങ്ങളുള്ള തിരികള്‍ നാല് ഭാഗത്തേക്കും തിരിച്ചുവെച്ച് തീ കൊളുത്തുക. പിന്നീട് കുഴി അടച്ച്‌വെക്കുക. പിന്നീട് രണ്ട് നാഴിക കഴിഞ്ഞ് തുറന്ന് നോക്കുമ്പോള്‍ വെള്ളത്തിരി കത്തുന്നുവെങ്കില്‍ ആ സ്ഥലം ബ്രാഹ്മണര്‍ക്കും ചുവപ്പാണെങ്കില്‍ ക്ഷത്രിയര്‍ക്കും മഞ്ഞയാണെങ്കില്‍ വൈശ്യര്‍ക്കും കറുപ്പാണെങ്കില്‍ ശൂദ്രര്‍ക്കുമാണ് വിധിച്ചിട്ടുള്ളത്; നാലും കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍ നാല് ജാതിക്കാര്‍ക്കും. ഒന്നും കത്തുന്നില്ലെങ്കില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കൊള്ളില്ല.''

ദിക്കുകളുടെ പ്രാധാന്യം

വാസ്തുശാസ്ത്ര പ്രകാരം ദിക്കുകള്‍ക്ക് പ്രാധാന്യം നല്‍കി വീട് നിര്‍മിക്കുന്നവര്‍ ഏതെല്ലാം ദേവന്മാരെയാണ് പ്രസാദിക്കുന്നത് എന്നറിയാമോ? കിഴക്കിന്റെ ദേവന്‍ ഇന്ദ്രന്‍, തെക്ക് കിഴക്ക് അഗ്നി, തെക്ക് യമന്‍, തെക്ക് പടിഞ്ഞാറ് നൃരതി, പടിഞ്ഞാറ് വരുന്നന്‍, വടക്ക് പടിഞ്ഞാറ് വായു, വടക്ക് കുബേരന്‍, വടക്ക് കിഴക്ക് ഈശാന കോണ്‍ അഗ്നി ദേവന് രണ്ട് തലകളും മൂന്ന് കാലുകളും നാല്‌ചെവികളും രണ്ട് കൈകളും ഏഴ് നാക്കുകളും ഉണ്ട്. അതിനാല്‍ തെക്ക് കിഴക്കില്‍ അടുക്കളക്ക് ഉത്തമമാണത്രെ! തെക്ക് ഭാഗത്ത് കിണറും ടാങ്കും പാടില്ല.

വാസ്തുവില്‍ പഞ്ചഭൂതങ്ങള്‍ക്കുള്ള സ്ഥാനമെന്ത്?

പഞ്ചഭൂതങ്ങള്‍ അല്ലെങ്കില്‍ അഞ്ച് മൂലധാതുക്കളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തുശാസ്ത്രം. ഈ പഞ്ചഭൂതങ്ങള്‍ 1. ഭൂമി, 2. ജലം, 3. അഗ്നി, 4. വായു, 5. ആകാശം.

പ്രപഞ്ചം പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് അടിസ്ഥാന ഘടകങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ അഞ്ച് ഘടകങ്ങളെയും വീടിന്റെ നിര്‍മ്മിതിയില്‍ യഥാവിധി ക്രമീകരിക്കുന്നതിനും ഉള്‍കൊള്ളിക്കുന്നതിനും വാസ്തുശാസ്ത്രം സഹായിക്കുന്നു.

ഭൂമി:-

ഭൂമി കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട്‌ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ തമ്മില്‍ ആകര്‍ഷണശക്തിമൂലം ചേര്‍ന്ന് ഭൂമി ഇന്നത്തെ ആകൃതിയില്‍ ഉണ്ടായി എന്നുകരുതപ്പെടുന്നു. ഇതിനെത്തുടര്‍ന്ന് ഭൂഗോളം അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി തിരിയുവാനാരംഭിച്ചു. കാലക്രമത്തില്‍ അത് പല ഭാഗങ്ങളായി പിളരുവാന്‍ ആരംഭിച്ചു. അതിന്റെ ഭാഗം അതേ പോലെ നിലകൊണ്ടപ്പോള്‍ ഭാഗം ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ അതിനെ ചുറ്റിത്തിരിയുവാന്‍ ആരംഭിച്ചു. അതേപോലെ നിലകൊണ്ട ഭാഗം സൂര്യനായും ചുറ്റിത്തിരിയുന്ന ഭാഗം ഒന്‍പതുഗ്രഹങ്ങളായും വിഘടിച്ച് രൂപം പ്രാപിച്ചു. ഇവയില്‍ ഒന്ന് ഭൂമിയാണ്‌.

ജലം :-

ജലം അന്തരീക്ഷത്തിലെ കാര്‍മേഘം ഘനീഭവിച്ച് ജലകണികകള്‍ മഴയായി ഭൂമിയില്‍ പതിക്കുന്നു. ജീവന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിലൊന്നാണ് ജലം.

അഗ്നി :-

അഗ്നി ആറ്റങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം മൂലം ഭൂമി ഗോളാകൃതി പ്രാപിച്ചു. ആറ്റങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമ്പോള്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്നു. സൂര്യനില്‍ താപം ഉല്‍പാദിക്കപ്പെടുന്നത് താപ ആറ്റോമിക പ്രവര്‍ത്തനം വഴിയാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് ഭൂമിക്ക് ആവശ്യമായ താപം ലഭിക്കുന്നത്.

വായു :-

ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് വായു. ഭൂമിയെ ചുറ്റി സ്ഥിതിചെയ്യുന്ന അന്തരീക്ഷത്തിന്റെ പ്രധാന ഭാഗമാണ് വായു.

ആകാശം :-

  ആകാശം അന്തമില്ലാതെ പരന്നു കിടക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം മുഴുവന്‍ ഒരു സ്ഫോടകവസ്തു നിറഞ്ഞിരുന്നു എന്നും ഒരു സ്ഫോടനത്തിന്റെ ഫലമായി ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യന്റെ ചിന്തയ്ക്കും ഭാവനയ്ക്കും ഉപരിയായാണ് ആകാശത്തിന്റെ നിലനില്‍പ്പ്‌.

No comments:

Post a Comment