ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 July 2021

തന്ത്ര 10

തന്ത്ര 10

തന്ത്രഎന്നാൽ കേവലം  തത്വശാസ്ത്രമല്ല അതിലുപരിയായി തന്ത്ര ഒരു ജീവിത രീതിയാണ്. തന്ത്രയും പറയുന്നത് ആകാരമില്ലാത്ത ശക്തിയെ ആരാധിക്കാൻ തന്നെയാണ്. തന്ത്ര ശിവനെന്നും ശക്തിയെന്നും വിളിക്കുന്നത് കേവലം ഏതെങ്കിലും രൂപത്തിൽ ഒതുക്കാവു ഒരു ശക്തിയെ അല്ല പക്ഷേ, തന്ത്ര കൃത്യമായ ഒരു ജീവിത പദ്ധതിയായതു കൊണ്ട് തന്നെ കൃത്യമായ പദ്ധതികളിലൂടെ ഈ തത്വത്തിലേക്ക് മനുഷ്യനെ കൈപിടിച്ചുയർത്താൻ പര്യാപ്തമാകുന്നു .

സ്വാഭാവികമായ മനുഷ്യ മനസ്സിന് ആകാരമില്ലാത്ത ശക്തി എന്നത് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നതല്ല. ആകാരമുള്ള ഒരു ശക്തിയെ കണ്ട് മാത്രമേ ആകാരമില്ലാത്ത ഒരു ശക്തിയിലേക്ക് വളരാൻ അവന് സാദ്ധ്യമാവു . മനുഷ്യമനസ്സിന്റെ പരിമിതികളെ കൃത്യമായും മനസ്സിലാക്കിയ ഒരു ശാസ്ത്രമാണ് തന്ത്ര . അതുകൊണ്ടുതന്നെ  മനുഷ്യനെ ആകാരത്തിൽ നിന്നും നിരാകാരത്തിലേക്ക് കൊണ്ടുപോവുകയാണ് തന്ത്ര ചെയ്യുന്നത്.

പ്രാഗ് വാമ കാലഘട്ടത്തിൽ മലകളേയും നദികളേയും ആരാധിച്ച മനുഷ്യൻ വാമ കാലത്ത് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ ആരാധിച്ചു . അവിടെ നിന്നും പ്രതി രൂപങ്ങളിലേക്കും പീഠങ്ങളിലേക്കും ഒടുവിൽ ദക്ഷിണാ ചാരത്തിലേക്കെത്തിപ്പോൾ ക്ഷേത്രങ്ങളിലേക്കും, സമയത്തിലും ദിവ്യത്തിലുമെത്തുമ്പോൾ അത് ആന്തരിക പൂജയിലേക്കും ധ്യാനത്തിലേക്കും വഴി മാറുന്നത് വ്യക്തമായി കാണാം . ഉപാസനയുടെ പ്രാഥമിക ഘട്ടത്തിൽ നിന്നും അതിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്കുള്ള തന്ത്രയുടെ ഈ വികാസ പരിണാമം ശ്രദ്ധിച്ചാൽ തന്ത്ര വിഗ്രഹാരാധനയിൽ മാത്രമൊതുങ്ങുന്നതല്ല എന്നു മനസ്സിലാവും. തന്ത്രയുടെ ആത്മീയ വികാസത്തെക്കുറിച്ച് ഇപ്പോൾ ഏകദേശം ധാരണ വന്നല്ലോ .

തുടരും...

No comments:

Post a Comment