ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 July 2021

രവിപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

രവിപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

എറണാകുളം നഗരത്തിലെ  പള്ളിമുക്കിനടുത്ത് സ്ഥിതി ചെയ്യുന്ന
നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതനമായ ക്ഷേത്രമാണ് രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.. രവിപുരം പൗരസമിതി ടെമ്പിൾ ട്രസ്റ്റിൻറെയും കൊച്ചി ദേവസ്വം ബോർഡി ൻറെയും സംയുക്താഭിമുഖ്യത്തിലാണ്  ക്ഷേത്രകാര്യങ്ങൾ നടത്തുന്നത്. 

തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശശി നമ്പൂതിരിപ്പാടാണ്. വൈദിക ശ്രേഷ്ഠരായ തന്ത്രിമുഖ്യന്മാരുടെയും, ശാന്തിമാരുടെയും,  ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ പൂജാദികാര്യങ്ങളും, ക്ഷേത്രകാര്യങ്ങളെല്ലാം   ചൈതന്യവത്തായി നടന്നുപോരുന്നു. പരമ്പരാഗതമായ താന്ത്രിക കർമ്മങ്ങൾ അനുസരിച്ച് 5 ദിവസം നീണ്ടുനിന്ന കലശപൂജകൾ നാല് വർഷം  മുമ്പ് നടക്കുകയുണ്ടായി.   പന്തീരാണ്ട് കൊല്ലങ്ങൾക്കുമപ്പുറം മാത്രം അപൂർവ്വമായി ക്ഷേത്രങ്ങളിൽ നടന്നുവരുന്ന അഷ്ടബന്ധകലശം, ക്ഷേത്രത്തേയും ക്ഷേത്രോപാസകരെയും ഐശ്വര്യപൂർണ്ണമാക്കി ദേവചൈതന്യം വർദ്ധിപ്പിക്കുകയാനുണ്ടായത്. മന്ത്രോച്ചാരണം കൊണ്ടും വർദ്ധിച്ച ദൈവചൈതന്യത്താലും ക്ഷേത്രപരിസരത്തെത്തുന്ന ഭക്തർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സർവൈശ്വര്യവും കൈവരുന്നൊരിടമാണ് രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. വൈദിക പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ എത്തുന്ന  എല്ലാ കുടുംബങ്ങൾക്കും രവിപുരത്തപ്പൻറെ കടാക്ഷവും അനുഗ്രഹവും എപ്പോഴും ഉണ്ടാകും എന്നത് തീർച്ചയാണ്.

ടിപ്പുവിൻറെ പടയോട്ടക്കാലത്ത് ആക്രമണഭീഷണി മൂലം ഗുരുവായൂര പ്പൻറെ വിഗ്രഹം ഗുരുവായൂരിൽനിന്ന് ജലമാർഗ്ഗേണ അമ്പലപ്പുഴക്കുള്ള യാത്രാ മ രവിപുരം ക്ഷേത്രത്തിൻറെ പടിഞ്ഞാറുഭാഗത്തുള്ള എറണാകുളം കായ ലിൽ എത്തിയപ്പോൾ രാത്രിയിൽ മഴയും കാറ്റും മൂലം യാത്ര തുടരാനാകാതെ വന്നു. തുടർന്ന് ഗുരുവായൂരപ്പൻറെ വിഗ്രഹം രവിപുരം ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ച് വലിയമ്പലത്തിൽ ഇപ്പോൾ അനന്തശയനത്തിന് വിളക്ക് കൊളുത്തി ആരാധിക്കുന്ന സ്ഥലത്ത് പൂജയും നിവേദ്യവും സമർപ്പിച്ചു. ഇത് 
Dr. A. ശ്രീധരമേനോൻറെ കേരള ചരിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ആ ദിവസം ഒരു വ്യാഴാഴ്ചയായിരുന്നു. ഇങ്ങനെ ചരിത്രപ്രസിദ്ധവും പുരാതനവുമായ ക്ഷേത്രത്തിൽ പ്രഗത്ഭരായ കലാകാരന്മാർ പങ്കെടുക്കുന്ന ക്ഷേത്രാന്തരീക്ഷത്തിന് യോജിച്ച പരിപാടികളാണ് ഉത്സവത്തിന്  നടന്ന് വരാറുള്ളത്. 

കുംഭമാസത്തിലാണ് ക്ഷേത്രോത്സവം.   എല്ലാ മാസവും ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രമായ പുണർതം നാളിൽ ദേവനെ നവകം പഞ്ചഗവ്യാഭിഷേകം നടത്തി പവിത്രീകരിച്ച് പരിശുദ്ധമാക്കി ചൈതന്യം വർദ്ധിപ്പിക്കുന്നു. അഷ്ടമിരോഹിണി മഹോത്സവം, 5 ദിവസം നീണ്ടു നിൽക്കുന്ന ദ്രവ്യകലശം, കൊടികയറി 6 ദിവസം ഉത്സവം, മുന്നുദിവസം നീണ്ടു നിൽക്കുന്ന ഏകാദശിവിളക്ക് മഹോത്സവം 108 തേങ്ങയുടെ അഷ്ടദ്രവ്യഗണ പതിഹോമത്തോടെ വിനായക ചതുർത്ഥി, മണ്ഡലം 41- ന് അയ്യപ്പൻപാട്ട്, മാസം തോറും ആയില്യനാളിൽ നാഗപൂജ, എല്ലാ ഏകാദശിക്കും നാരായണിയപാരാ യണം, വൈശാഖമാസത്തിൽ ശ്രീമദ് ഭാഗവത സപ്താഹം, രാമായണ മാസാച രണം, പ്രഭാഷണങ്ങൾ, നവരാത്രി പൂജ, വിദ്യാരംഭം, മാസംതോറും ഒന്നാം തീയതി നാമജപാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ. ഉത്സവത്തിന് ഭഗവാൻറെ തിരുനടയിൽ വച്ച് നടത്തുന്ന പറവഴിപാടിന് ധാരാളം ഭക്തർ  എത്തിച്ചേരുന്നു. ആറാട്ടുദിവസം നടക്കുന്ന പകൽപൂരം എഴുന്നള്ളിച്ച് പടിഞ്ഞാറെ നടയിലുള്ള അലങ്കാരഗോപുരത്തിൽ നിന്നു മൂന്നാന പഞ്ചവാദ്യം, പാണ്ടിമേളത്തോടുകൂടിയുള്ള കാഴ്ച നയനാനന്ദകരമാണ്.

No comments:

Post a Comment