തന്ത്ര - 6
വിളയെ നമുക്ക് രതിയിൽ നിന്നുണ്ടാവുന്ന സന്താനവുമായി താരതമ്യപ്പെടുത്താം. പാടം എന്നാൽ യോനി സങ്കല്പമാവുകയും പാടം ഉഴുന്നതും വിത്തിറക്കുന്നതും രതിയായി കണക്കാക്കുകയും ചെയ്യാൻ തുടങ്ങി. മനുഷ്യന്റെ ആദ്യ സന്തത സഹചാരിയായ കാള രതിയുടെ പ്രതീകമായി വരുന്നത് ഇവിടെയാണ്. കൃഷിയിടത്തിൽ കാളയേയും കലപ്പയേയും അവർ രതിയുടെ പ്രതീകങ്ങളായി കണക്കാക്കി. അവിടെ വിത്തിറക്കുന്നത് വേഴ്ചയുടെ പ്രതിരൂപമായി മാറുന്നതും ഇത്തരത്തിലാണ്. രതിയും കൃഷിയും അവനെ സബന്ധിച്ചിടത്തോളം പ്രത്യുത്പാദനത്തിന്റെ ഇഴപിരിയാത്ത കണ്ണിയായി മാറി. ഇങ്ങനെയാണ് പഞ്ചമകാരങ്ങളിൽ മൈഥുനം കടന്നു വരുന്നത് .
മെഥുനം യഥാർത്ഥതിൽ ആരാധന തന്നെയാണ്. വാമകാലഘട്ടത്തിൽ
ലൈംഗികാവയവങ്ങളെ നേരിട്ട് ആരാധിക്കുക എന്നതായിരുന്നു രീതി. ലിംഗത്തിന് അണ്ഡവം രക്തവും കൽപ്പിച്ചപ്പോൾ ഇതേ സമ്പ്രദായം അവർ വാമ കാലഘട്ടത്തിൽ കൃഷിയിടങ്ങളിലും നടപ്പിലാക്കി. കൃഷിയുടെ പ്രധാന ഉദ്ദേശം നല്ല വിള ലഭിക്കുക എന്നതാണല്ലോ. നല്ല വിള ലഭിക്കാൻ വിതക്കുന്നിതിന് മുമ്പ് കൃഷിയിടത്തിൽ മൈഥുനം നടത്തണമെന്ന് ആ കാലഘട്ടത്തിലുള്ളവർ കരുതി. കൊയ്ത്തുത്സവങ്ങൾ എന്ന പ്രയോഗം ഭാരതത്തെ സംബന്ധിച്ചേടത്തോളം തെറ്റായ പ്രയോഗമാണ്. എന്തിനേയും പാശ്ചാത്യമായ രീതിയിൽ കാണുക എന്ന രീതിയിൽ നിന്നാണ് ഈ പ്രയോഗവും വന്നത് . ഭാരതത്തിൽ യഥാർത്ഥത്തിൽ നടന്നിരുന്നത് വിത ഉത്സവങ്ങളായിരുന്നു. കൊയ്ത കഴിഞ്ഞ് വിതക്കുന്നതിനുമുമ്പാണ് ഇത് അരങ്ങേറിയിരുന്നത് (കൊയ്ത്തു കഴിഞ്ഞു നടന്നത് കൊണ്ട് കൊയ്ത്തുത്സവം എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ്)
കേരളത്തിലെ വിഷു ആസാമിലെ ബിഹു എന്നിവ ഇതിന് ഉത്തമോദാഹരണങ്ങളാണ് . ഈ ഉത്സവങ്ങളുടെ മറ്റൊരു പ്രത്യേകത അവയിൽ പ്രാചീനമായവ ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ആദിവാസി വിഭാഗങ്ങളിൽ നടക്കുന്ന ഉത്സവങ്ങളിൽ ലൈംഗിക സൂചനയോടെയുള്ള നൃത്തച്ചുവടുകൾ നമുക്ക് കാണാൻ സാധിക്കും
തുടരും...
No comments:
Post a Comment