ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 July 2021

തന്ത്ര - 1

തന്ത്ര - 1

ഏകം സത് വിപ്രാ ബഹുധാ വദന്തി

ഭാരതം എന്നും നാനാത്വത്തിൽ ഏകത്വം ദർശിച്ചിരുന്ന ഒരു രാഷ്ട്രമാണ് . കന്യാകുമാരി മുതൽ കാശ്മീരം വരെ വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലം വച്ചു പുലർത്തുമ്പോഴും ഈ സംസ്കാരങ്ങളെ കോർത്തിണക്കുന്ന ഒരു അന്തർധാര ഇവിടെ നിലനിന്നിരുന്നു. മറ്റ് രാഷ്ട്രങ്ങൾ ഭൂപരമായി മാത്രം നിലനിന്നിരുന്നപ്പോൾ ഭാരതം അതിൽ നിന്നും തികച്ചും വെത്യസ്ഥമായി ഒരു ആത്മാവ് കൂടി വച്ചു പുലർത്തിയിരുന്നു.  ഭൂപരമായും സാംസ്കാരികമായും വൈവിദ്ധ്യം പുലർത്തുന്ന ഒരു രാഷ്ട്രമാണ് ഭാരതമെങ്കിലും ഈ വൈവിദ്ധ്യത്തെ ഏകോപിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ നാട്ടിൽ പണ്ടുമുതലേ നിലനിന്നിരുന്നു.

ഹിമാലയ സമാരംഭ യാവദിന്തു സരോവരം
തം ദേവ നിർമിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ

എന്ന ഗരുഢ പുരാണത്തിലെ വരികളും, മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിൽ ഭാരതത്തിന്റെ വിസ്തീർണ്ണം ഭീഷ്മർ വിശദീകരിക്കുന്നതും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും .

ഭാരതത്തിൽ നിലനിൽക്കുന്ന നാല് പ്രബല ചിന്താധാരകളാണ് വൈദികം, താന്ത്രികം, യൗഗീകം മലവാരം എന്നീ  സമ്പ്രദായങ്ങൾ : ഇതിൽ വൈദികവും താന്ത്രികവും ശക്തമായ രീതിയിൽ ഭാരതത്തിൽ വേരോട്ടം നടത്തിയെങ്കിലും മറ്റ് രണ്ട് വിഭാഗങ്ങൾ ഒരു ന്യൂനപക്ഷത്തിലേക്ക് ഒതുങ്ങി .
വൈദികവും താന്ത്രികവും സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് ആശയസംഹിതകളാണെങ്കിലും ഭാരതത്തിലെ പല ഭാഗങ്ങളിലും ഇവയുടെ സങ്കലനവും കാണാവുന്നതാണ് . കേരളത്തിൽ 'പലപ്പോഴും ഈ സങ്കലനത്ത വ്യവഛേദിച്ചറിയാൻ പോലും സാദ്ധ്യമല്ല .

"ശ്രുതിം ച ദ്വിവിധാ പ്രോക്ത
വൈദികീ താന്ത്രികീ തഥ"

എന്ന കല്ലുകഭട്ടന്റെ സിദ്ധാന്തത്തിൽ  നിന്നും ശ്രുതിയിൽ നിന്നും  ഉണ്ടായതാണ് വൈദികവും താന്ത്രികവുമെന്ന് നമുക്ക് മനസ്സിലാക്കാം.  (നിർഭാഗ്യവശാൽ ഈ തത്വം  മനസ്സിലാക്കാതെ ചിലർ തങ്ങളുടെ -സിദ്ധാന്തമാണ് ശരി എന്ന് വാദിക്കുന്നത് ഈ കാലഘട്ടത്തിൽ കൂട്ടി വരികയാണ്.)

തുടരും...

No comments:

Post a Comment