ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2021

കാവുകളിൽ വേണ്ടാത്തത്

കാവുകളിൽ വേണ്ടാത്തത്

തികച്ചും പ്രകൃത്യനുഗുണമായി ഏതെങ്കിലും വൃക്ഷത്തിലോ ശിലയിലോ ദേവതയെ അധ്യാരോപിച്ച് ആരാധന നടത്തിയതാണ് പൗരാണിക സമ്പ്രദായം.

പിൽക്കാലത്ത് വർഷാതപങ്ങൾ ഏല്ക്കത്തക്കവിധത്തിൽ തറകൾ ഉണ്ടാക്കി ആരാധിച്ചു. പിന്നീട് അടച്ചുറപ്പുള്ളതായ ശ്രീകോവിലും പാട്ടുപുരയും നിർമ്മിച്ചു ആരാധിക്കപ്പെട്ടു. ഇത്രയൊക്കെ അത്യാവശ്യങ്ങളായി കണക്കാക്കാം.

ഇനി അനാവശ്യങ്ങളെ കുറിച്ച് പറയട്ടെ -

1- തിടപ്പള്ളി
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
തിടപ്പള്ളി വെച്ചു നിവേദ്യം കാവുകളിൽ പതിവില്ലായിരുന്നു. അതിനാൽ തിടപ്പള്ളിയുടെ ആവശ്യവുമില്ലായിരുന്നു.

2- ബലിക്കല്ല്
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
ഷഡാധാര പ്രതിഷ്ഠയുള്ള അമ്പലങ്ങളിലേതുപോലെയുള്ള ശ്രീഭൂതബലി കാവുകളിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് നറുക്കിലകളിൽ ഉണക്കലരിയും തിരിയും വെച്ചു കൊണ്ടുള്ള ചടങ്ങായിരുന്നു.

3 - കൊടിമരം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
മഹാക്ഷേത്രങ്ങളിൽ പോലും വർഷത്തിൽ ഒരിക്കൽ മാത്രമേ കൊടിമരത്തിൻ്റെ ആവശ്യം വരുന്നുള്ളൂ. എന്നാൽ ഷഡാധാര പ്രതിഷ്ഠ ഇല്ലാത്ത കാവുകളിൽ അതിനനുസരിച്ചുള്ള കൊടിമരം ആവശ്യമില്ല. കൊടിനാട്ടുക എന്നതായിരുന്നു സംപ്രദായം.
തന്നെയുമല്ല, കാവുകളിലെ ഉത്സവം പടഹാദി ക്രമത്തിലാണ്. ധ്വജാദിയോ അങ്കുരാദിയോ അല്ല.

4 - നിത്യപൂജ
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
ഇത്തരം കാവുകളിൽ നിത്യപൂജ ഉണ്ടായിരുന്നില്ല, അന്തിത്തിരിയും സംക്രമപൂജയും വാർഷികമായി ഉത്സവവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

5 - തന്ത്രി
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
മഹാക്ഷേത്രങ്ങളിലുള്ളതുപോലെ തന്ത്രിയോ താന്ത്രിക ക്രിയകളോ കാവുകളിൽ ആവശ്യമില്ല. അനുഷ്ഠാനപരമായ എല്ലാ സംഗതികളുടെയും അധികാരം രക്ഷാധിപത്യം വഹിക്കുന്ന ഊരാളനിൽ തന്നെ നിക്ഷിപ്തമായിരുന്നു.

6 - ഊട്ടുപുരയും ഓഡിറ്റോറിയവും
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
ഇവ രണ്ടും മിക്കവാറും വർഷത്തിൽ ഒരിക്കൽ മാത്രമേ ആവശ്യം വരാറുള്ളൂ. അതിനാൽ സ്ഥിര സംവിധാനമുണ്ടാക്കി പ്രകൃതിയെ ദ്രോഹിക്കേണ്ടതില്ല. താല്ക്കാലികമായി കെട്ടിയുണ്ടാക്കുകയാണെങ്കിൽ മഴക്കാലമാവുമ്പോഴേക്കും പ്രകൃതി പൂർവസ്ഥിതി പ്രാപിക്കുന്നതാണ്.

7 - ബ്രഹ്മരക്ഷസ്സ്
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
ഇനി പറയാനുള്ളത് ബ്രഹ്മരക്ഷസ്സിനെ കുറിച്ചാണ്. ഇത് അധിനിവേശത്തിനുള്ള കുറുക്കുവഴിയാണ്. കൗള വിധാനത്തിൽ ഉഗ്രരൂപത്തിലുള്ള ആരാധനാനുഷ്ഠാനങ്ങൾ പുലർത്തുന്ന കാവുകളിൽ ബ്രഹ്മരക്ഷസ്സ് ഉണ്ടാവുകയില്ല.

അതിനു പ്രമാണം ഇതാണ്-

"ഭൂതപ്രേതപിശാച ജംഭക ഭയേ സ്മൃത്വാ മഹാ ഭൈരവീം"

No comments:

Post a Comment