ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 July 2021

തന്ത്ര - 8

തന്ത്ര - 8

3 മിശ്രാചാരം

എന്താണ് മിശ്രാചാരം എന്ന് നോക്കാം ഉത്തരകൗളരാണ് പിൽക്കാലത്ത് മിശ്രത്തിലേക്ക് വരുന്നത് . മനുഷ്യകുലത്തിനുണ്ടായ വികാസം അവന്റെ സമസ്ത മേഖലകളിലും വികാസമുണ്ടാക്കിയതുപോലെ ആത്മീയ മേഖലയിലും മാറ്റമുണ്ടാക്കി. അവന്റെ സാമൂഹികാവബോധത്തിൽ വന്ന മാറ്റം സ്വാഭാവികമായും ആത്മീയ മേഖലയിലും പ്രതിഫലിച്ചു. പ്രകൃതിയിൽ നിന്നും ലൈംഗികാവയവത്തിലേക്കും അവിടെ നിന്നും മൈഥുനത്തിലേക്കും എത്തി .

കൗളത്തിലെത്തുമ്പോൾ യന്ത്രങ്ങൾ പൂജാ ഉപാധികളായി. എന്നാൽ ഉത്തര കൗളരിൽ ഒരു വിഭാഗം അവിടെ നിന്നും മുന്നോട്ടുപോയി, പീഠത്തെ സ്ഥാപിച്ച് ആരാധിക്കാൻ തുടങ്ങി . അങ്ങനെ ഇവർ ക്രമേണ മിശ്രാചാരികൾ എന്നറിയിപ്പെടാൻ തുടങ്ങി .

4 ദക്ഷിണാചാരം

മിശാചാരത്തിൽ നിന്നുമാണ് ദക്ഷിണാചാരം ഉരുതിരിഞ്ഞു വന്നത്. മിശ്രാചാര കാലഘട്ടത്തിൽ ആരാധന സ്വകാര്യ സങ്കേതങ്ങളിലേക്കും പൂജാ പദ്ധതി പീഠത്തി ലേക്കും എത്തി. ഇവയാണ് പിൽക്കാലത്ത് കാവുകളായി പരിണമിച്ചത്. കാവുകൾ കുലത്തിന്റെ സ്വകാര്യ സ്വത്താണെങ്കിൽ അവിടെ നിന്നും വിശാല സമൂഹത്തെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്ന തരത്തിൽ ഈ സമ്പ്രദായം വികസിച്ചു. കൂടാതെ പീഠങ്ങളുടെ സ്ഥാനത്ത് വിഗ്രഹങ്ങൾ വരികയും വ്യക്തികൾ പൂജകന്മാരായിത്തീരുകയും ചെയ്തു.

ഇതോടൊന്നിച്ചുണ്ടായ മറ്റൊരു കാതലായ മാറ്റം മിശ്രാചാരകാലത്ത് ശക്തിപ്പെട്ടു തുടങ്ങിയ പൗരോഹിത്യ മേൽക്കോയ്മ ദക്ഷിണ കാലമാവുമ്പോഴേക്കും സാമൂഹ്യ ജീവിതത്തിൽ പിടിമുറുക്കുന്നത് കാണാൻ സാധിക്കും എന്നതാണ് .

തന്ത്രയുടെ വികാസ പരിണാമത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ശ്രീചകം , വാമത്തിൽ നിന്നും കൗളത്തിലേക്കും അവിടെ നിന്ന് ഉത്തര കൗളത്തിലേക്കും ദക്ഷിണത്തിലേക്കുമുള്ള പരിണാമം ശ്രീചകം നമുക്ക് കാട്ടിത്തരുന്നു .

ശ്രീചക്രത്തിന്റെ വികാസത്തിന് മൂന്നവസ്ഥകളുണ്ട്. നമുക്കതിനെ ഭൂപ്രസ്ത്രരം, കൂർമ്മ പ്രസ്തരം കൈലാസപ്രസ്തരം (മേരുപസ്തരം) എന്നുവിളിക്കാം.

ഇതിൽ ഭൂപ്രസ്തരമാണ് ആദ്യഘട്ടം. ഒരു പരന്ന പ്രതലത്തിൽ ശ്രീചക്രം വരക്കുകയും ആരാധിക്കുകയും ചെയ്യുകയായിരുന്നു ഭൂ പ്രസ്തരത്തിൽ -

എന്നാൽ രണ്ടാം ഘട്ടമായ കൂർമ്മ പ്രസ്തരത്തിൽ ശ്രീചക്രം കാണാൻ കുറച്ചു കൂടി ഉയർന്ന രൂപത്തിലേക്ക് മാറുന്നു .

മൂന്നാം ഘട്ടമായ കൈലാസ പ്രസ്തരത്തിൽ മേരു രൂപത്തിൽ  പൂർണ്ണ വളർച്ച നേടിയ ശ്രീചക്രത്തെയാണ് നമുക്ക് കാണാൻ സാധിക്കുക .

കൗളത്തിൽ നിന്നും ദക്ഷിണത്തിലേക്കുള്ള തന്ത്രയുടെ വികാസത്തിന്റെ ഉത്തമോദാഹരണമാണ് ശ്രീചക്രം.

കുലദേവത ആചാര രൂപം കൊള്ളുന്നത് കൗളത്തിൽ നിന്നാണ്. വാമകാലഘട്ടത്തിൽ മനുഷ്യന്റെ മുഖ്യ ഉപാധി കൃഷിയായിരുന്നു. കൃഷി വിളവ് നന്നാവുക എന്നതായിരുന്നു അവന്റെ പ്രധാന ആവശ്യം. കൃഷിയെ അനുഗ്രഹിക്കുന്ന അല്ലെങ്കിൽ ഉർവരതയെ അനുഗ്രഹിക്കുന്ന ദേവതകളെ അവർ ആരാധിക്കാൻ തുടങ്ങി. ഈ ഊർവ്വരതാ ദേവതകളിൽ നിന്നാണ് നാം ഇന്നു കാണുന്ന ഭഗവതി, ഗുളികൻ, കുട്ടിച്ചാത്തൻ, മുണ്ട്യൻ, ദണ്ഡൻ എന്നീ ദേവതകളൊക്കെ രൂപപ്പെട്ടത്.

അതുകൊണ്ടുതന്നെ ഇവരെ ഊർവ്വര ദേവതകളായി കണക്കാക്കാം .

തുടരും...

No comments:

Post a Comment