ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 July 2021

പുന്നക്കൽ ഭഗവതി ക്ഷേത്രം

പുന്നക്കൽ ഭഗവതി  ക്ഷേത്രം

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെ ഇളമക്കര പുന്നക്കൽ കവലയിൽ  സ്ഥിതിചെയ്യുന്ന  ക്ഷേത്രമാണ് പുന്നക്കൽ ഭഗവതി  ക്ഷേത്രം. നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതും  വേദകാലത്തോളം ഐതീഹ്യപ്പെരുമയുള്ളതുമായ.  എറണാകുളം ജില്ലയിലെ പ്രശസ്തമായ  ക്ഷേത്രമാണ് പുന്നക്കൽ ഭഗവതി ക്ഷേത്രം.  ഭഗവതി  നനദുർഗ്ഗാഭാവത്തിൽ വിരാജിച്ച് ഭക്തർക്ക് അഭയമേകുന്നു

പുന്നമരത്തണലിൽ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് രൂപം മാറിയ ഒരു സ്ഥലമാണ് പുന്നക്കൽ.  അവിടെയൊരു ക്ഷേത്രമുണ്ട് അതാണ്  പുന്നക്കലമ്പലം. മുമ്പ് പുന്നക്കലിൽ  ഈ അമ്പലം മാത്രമേ ഉണ്ടായിരുന്നുള്ളു. ചുറ്റും ചതുപ്പ് നിലവും പേരണ്ടൂർ കനാലും ഉള്ളൊരു സ്ഥലം.  പിന്നീട് സ്കൂളുകൾ വന്നു കടകൾ വന്നു, വാണിജ്യസ്ഥാപനങ്ങൾ വന്നു,  ആൾക്കാർ താമസം തുടങ്ങി ഇന്ന് ആ പ്രദേശം നഗരത്തിൻറെ മറ്റൊരു മുഖമായി മാറിയിരിക്കുന്നു. പുരാതനകാലത്ത് ദേവിയെ   പ്രതിഷ്ഠിച്ചിരുന്നത് ക്ഷേത്ര വളപ്പിൽ   തെക്ക് വശത്തുള്ള ഒരു പുന്നമരത്തിൻ ചുവട്ടിലായിരുന്നു. നനദുർഗ്ഗയായതിനാൽ  മഴയേറ്റ് എപ്പോഴും ഈറനായിരിക്കുന്നതിന് വേണ്ടിയാണ് മേൽക്കൂരയില്ലാത്ത സ്ഥലത്ത് പ്രതിഷ്ഠിച്ചിരുന്നത്.  നനദുർഗ്ഗാക്ഷേത്രങ്ങളിൽ  ക്ഷേത്രങ്ങളൾക്കുള്ള പ്രത്യേകത  ശ്രീ കോവിലിനു മേൽകൂര ഉണ്ടാവില്ലെന്നതാണ് . പുന്നക്കൽ ക്ഷേത്രത്തിലെ  പ്രധാനദേവത  നനദുർഗ്ഗയായതിനാൽ ഇവിടെയും മേൽകൂരയില്ലാത്ത ശ്രീകോവിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.  ദേവികുടികൊള്ളുന്ന ശ്രീകോവിലിന്  മേൽക്കൂര ഇല്ലാത്തതിനാൽ  ക്ഷേത്രത്തിന് താഴികക്കുടം ഇല്ല. പുന്നമരത്തിൽലെ അമ്മ പിന്നീട് പുന്നക്കലമ്മ എന്ന് അറിയപ്പെടുകയാണുണ്ടായത്.  

പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന ഇടപ്പള്ളി തമ്പുരാക്കന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇടപ്പള്ളി സ്വരൂപം വകയായി നിരവധി സ്ഥലങ്ങൾ കരമൊഴിവായി ഇളമക്കരയിലുള്ള  പലക്ഷേത്രങ്ങളിലേക്ക്  കൈമാറ്റം ചെയ്യപ്പെട്ടതായി രേഖകളിൽ ഉണ്ട്. 1973 ൽ ഒരു ഉടമ്പടി അനുസരിച്ച് പേരണ്ടൂർ, പുന്നക്കൽ, പുതുക്കലവട്ടം എന്നീ ക്ഷേത്രങ്ങളുടെ ഭരണാധികാരം എളങ്ങൂർ സ്വരൂപത്തിലെ വാസുദേവൻ എന്ന വലിയരാജ എളമക്കര എൻ.എസ്.എസ് കരയോഗത്തിന് കൈമാറ്റം ചെയ്തു. അന്യദേശക്കാരുൾപ്പെടെയുള്ളവർ അവരുടെ കുലദേവതയായി ആരാധിക്കുന്നതിനാൽ കുലദേവതാ ക്ഷേത്രമായും ഈ ക്ഷേത്രം പ്രസിദ്ധമാണ്..

ദന്തളിന്ദപുരം എന്നറിയിപ്പെട്ടിരുന്ന ഇന്നത്തെ ഇടപ്പള്ളി കോവിലകം (ഇടപ്പള്ളി മഠം) ആസ്ഥാനമാക്കി രാജ്യഭരണം നടത്തി വന്ന ഇടപ്പള്ളി തമ്പുരാക്കൾ പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ സ്വതന്ത്ര പരാമാധികാര പദവിയിൽ പ്രവർത്തിച്ചു വന്നിരുന്നു..  ഇടപ്പള്ളി സ്വരൂപം വകയായി നിരവധി സ്ഥലങ്ങൾ കരമൊഴിവായി  തമ്പുരാൻ  ക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഇവയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കീഴൂട്ടു ക്ഷേത്രങ്ങളായ പുന്നക്കൽ ദേവീക്ഷേത്രത്തിൻറെയും, പുതുക്കലവട്ടം മഹാദേവ ക്ഷേത്രത്തിൻറെയും ഭരണകാര്യങ്ങൾ നടന്ന് പോന്നിരുന്നത്.  . ഭൂപരിഷ്കരണനിയമം വരികയും ക്ഷേത്രം വക നിലങ്ങളും വസ്തുക്കളും അന്യാധീനപ്പെട്ടു പോകുകയും രാജ വാഴ്ച അവസാനിക്കുകയും ചെയ്തതോടെ ക്ഷേത്രത്തിൻറെ നടത്തിപ്പ് ദുഷ്ക്കരമായി തീർന്നു.
.1973 മാർച്ച് മാസം 30 ന് ഒരു ഉടമ്പടി പ്രകാരം പേരണ്ടൂർ, പുന്നക്കൽ, പുതുക്കലവട്ടം എന്നീ ക്ഷേത്രങ്ങളുടെ ഭരണാധികാരം എളങ്ങന്നൂർ സ്വരൂപത്തിലെ വാസുദേവൻ വലിയ രാജ എളമക്കര എൻ. എസ്. എസ്. കരയോഗത്തിന് കൈമാറ്റം ചെയ്തു.

പുന്നക്കലമ്മ നനദുർഗ്ഗാഭാവത്തിൽ വടക്കോട്ട് ദർശനമേകി കുടികൊള്ളുന്നു. ഏകദേശം ഒന്നര കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇടപ്പള്ളി കൊട്ടാരത്തിൽ ഗണപതി. പടഞ്ഞാറ് ദർശനമായി ഭഗവതിയെ നോക്കിയാണ് ഇരിക്കുന്നത്. ഗണപതി ഭഗവാനെ തൊഴുത്  പുന്നക്കലമ്മയേയും തൊഴുതശേഷമേ ഭക്തർ മടങ്ങാറുള്ളു. 

പണ്ട് എളമക്കര ദേശത്ത് ധാരാളം നമ്പൂതിരി ഇല്ലങ്ങൾ ഉണ്ടായിരുന്നു. അവർക്ക് ആരാധിക്കുന്നതിന് ക്ഷേത്രവളപ്പിൽ ഒരു ശ്രീരാമക്ഷേത്രവും പണികഴിപ്പിച്ചിരുന്നു. ടിപ്പു സുൽത്താൻറെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം  നശിപ്പിക്കപ്പെട്ടു വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉപേക്ഷിച്ചു. പിന്നീട് വിഗ്രഹം വീണ്ടെടുത്ത് ക്ഷേത്രവളപ്പിൽ പ്രത്യേക ശ്രീകോവിൽ നിർമ്മിച്ച് പ്രതിഷ്ഠിക്കയാണുണ്ടായത്ത്.

ആണ്ടുതോറും നടത്തിവരുന്ന  അശ്വതി താലപ്പൊലിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കുംഭമാസത്തിലെ  അശ്വതി നാളിലാണ് ഇത് ആഘോഷിക്കുന്നത്. മണ്ഡലക്കാലത്തെ അവസാനദിനം  ഈ ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി പേരണ്ടൂർ ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്ര പ്രൗഢവും നയനാന്ദകരവുമാണ്.

മണ്ഡലക്കാലവും, രാമായണമാസവും, നവരാത്രി ദിനങ്ങളുമാണ് മറ്റ് പ്രധാന വിശേഷ ദിവസങ്ങൾ . ദേവിക്ക് ക്ഷേത്രത്തിൽ  ഉദ്ധിഷ്ടകാര്യ സിദ്ധിക്കും ഐശ്വര്യത്തിനും സമ്പത് സമൃദ്ധിക്കും വേണ്ടി എല്ലാ ചൊവ്വാഴ്ചയും  വെള്ളിയാഴ്ചയും ദീപാരാധനക്ക് ശേഷമുള്ള   ഗുരുതിപൂജ ഭക്തിപുരസ്സരം നടത്തിവരുന്നു.

No comments:

Post a Comment