മുത്തശ്ശി ചൊല്ല്
1) മാനിക്കാത്തിടം ചെല്ലരുത്
2) മാനം വിറ്റ് ഉണ്ണരുത്
3) മലർന്നുകിടന്നു തുപ്പരുത്
4) ഇരിക്കും കൊമ്പു മുറിക്കരുത്
5) ഉദയത്തിൽ കിടന്നുറങ്ങരുത്
6) അസമയത്തു വഴിനടക്കരുത്
7) അന്യന്റെ വീട്ടിലുറങ്ങരുത്
8) അന്യന്റെ മുതലിൽ മോഹമരുത്
9) കുടിപ്പകയുള്ളിൽ കരുതരുത്
10) കുലദൈവത്തെ മറക്കരുത്
11) തല തൊട്ടു സത്യം ചെയ്യരുത്
12) തല മറന്നെണ്ണ തേയ്ക്കരുത്
13) ഉണ്ണുമ്പോൾ കൈകുടയരുത്
14) ഉണ്ണും കൈയ്യാൽ വിളമ്പരുത്
15) പിശുക്കന്റെ അന്നം ഉണ്ണരുത്
16) പിശുക്കി പിശുക്കി വിളമ്പരുത്
17) തെക്കോട്ട് വിളക്ക് വയ്ക്കരുത്
18) വടക്ക് തല വച്ചുറങ്ങരുത്
19) സന്ധ്യയ്ക്ക് ചൂലെടുക്കരുത്
20) അന്തിക്ക് മാലിന്യം കളയരുത്
21) തൊഴിലിൽ അലസത കാട്ടരുത്
22) വരവറിയാതെ ചെലവഴിക്കരുത്
23) അത്താഴപട്ടിണി കിടക്കരുത്
24) അത്താഴത്തിനു നെയ്യ് അരുത്
25) മാതൃവചനം തട്ടരുത്
26) മാതൃദോഷം ചെയ്യരുത്
27) മാതൃഭാഷ മറക്കരുത്
28) മാതൃ രാജ്യം വെറുക്കരുത്
പണ്ട് മുത്തശ്ശിമാർ പറഞ്ഞു പഠിപ്പിച്ച നല്ല ഉപദേശങ്ങൾ മറക്കാതെ ഓർത്തിരിക്കുക.
No comments:
Post a Comment