ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 July 2021

തന്ത്ര - 2

തന്ത്ര - 2

വൈദികം വേദങ്ങളേയും ഉപനിഷത്തുകളേയും പ്രാമാണികമാക്കി തങ്ങളുടെ സിദ്ധാന്തം ആവിഷ്ക്കരിച്ചപ്പോൾ താന്ത്രികം ആരാധനാ രീതികൾക്കും തത്വങ്ങൾക്കും പ്രാധാന്യം നൽകി . വൈദികം ആദ്ധ്യാത്മികതക്ക് പ്രാധാന്യം കൊടുത്തപ്പോൾ താന്ത്രികത്തിൽ ഭൗതികതക്കും ആത്മീയതക്കും തുല്യ പ്രാധാന്യമായിരുന്നു നൽകിയത്.

വേദോപനിഷത്തുകളെ കുറിച്ച് പഠിക്കാൻ നമുക്ക് നിരവധി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും നിർഭാഗ്യവശാൽ താന്ത്രികത്തെക്കുറിച്ച് പഠിക്കാൻ അത്തരം അവസരങ്ങൾ ഉണ്ടായില്ല. അതു കൊണ്ടു തന്നെ ഭാരതത്തിനകത്തും പുറത്തും നിരവധി തെറ്റിദ്ധാരണകൾ തന്ത്രയെക്കുറിച്ചുണ്ടായി. ആദ്ധ്യാത്മികതയ്ക്ക് അടിസ്ഥാനവും ശാസ്ത്രങ്ങളിൽ ഏറ്റവും പുരാതനമായതും സകലവിധ ശാസ്ത്രങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നതും ആയ ഒരു സമുദ്രം ആണ് തന്ത്രം. (തന്ത്രത്തിന്റെ പരിധിയിൽ വരാത്ത ഒരു ആരാധന സമ്പ്രദായങ്ങളും ശാസ്ത്രവും ലോകത്തിൽ ഇല്ല എന്നതാണ് അതിന്റെ മഹത്വം)

ഭാരതീയ പൈത്യകം ലോകത്തിന് സമ്മാനിച്ചതിൽ ഏറ്റവും മഹത്തായ ശാസ്ത്രം ആണ് തന്ത്രം. തന്ത്രത്തിന് പലവിധ ഭാവങ്ങളുണ്ട്, പലവിധത്തിൽ അതിനെ തിരിച്ചിട്ടുണ്ട് -

വൈഷ്ണവ തന്ത്രം
വൈശവതന്ത്രം
ശാക്തേയ തന്ത്രം
എന്നിങ്ങനെയാണ് തന്ത്രത്തെ തിരിച്ചിരിക്കുന്നത്. ഇവയെ സംഹിത,  ആഗമം, തന്ത്രം എന്നിങ്ങനെ യഥാക്രമം വിളിക്കാം. തന്ത്രയെ ശാസ്ത്രം എന്നു വിളിക്കുന്നതിനേക്കാൾ നല്ല പ്രയോഗം അനവധി ശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമുദ്രം എന്ന് പറയുന്നതാണ്.

എന്താണ് തന്ത്രം എന്ന വാക്കിന്റെ അർത്ഥം ?

"തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്ര" -

ജ്ഞാനം ഏത് കൊണ്ടു വർദ്ധിക്കുമോ അത് തന്ത്രം.

"തനൂനാൽ ത്രായതേ ഇതി തന്ത്രം "

എന്നും അഭിപ്രായമുണ്ട്  ഏത് ജ്ഞാനശാഖയെയും തന്ത്ര എന്ന് വിളിക്കാം . തന്നെ സ്വയം വിസ്തരിപ്പിക്കുന്നത് എന്തോ അതാണ് തന്ത്ര.

മനുഷ്യൻ ഉണ്ടായ കാലം മുതൽ ജിജ്ഞാസു ആയിരുന്നു. മഴ പെയ്യുന്നതും ഇടി മിന്നുന്നതും കണ്ട് അവന് ഭയം അല്ല ഉണ്ടായിട്ടുണ്ടാവുക, കൗതുകം ആവണം. കാരണം, ആദിമ കാല മനുഷ്യർക്കു ഭയക്കാൻ തക്ക അറിവ് ഉണ്ടായിരുന്നില്ല. ഒരു കൊച്ചു കുഞ്ഞിന്റെ കയ്യിൽ ഒരു പാമ്പിനെ കൊടുത്താൽ അത് പാമ്പിനെ കാണുക ഭയത്തോടെ ആയിരിക്കില്ല. കൗതുകത്തോടെ ആയിരിക്കും. ആ കുഞ്ഞ് പാമ്പിനേയും പഴുതാരയേയും ഒക്കെ പിടിക്കാനും, എടുത്തു വായിൽ വയ്ക്കാനും ഒക്കെ ശ്രമിക്കും. അതിനെ ഭയക്കണം എന്ന സന്ദേശം ചെറുപ്പ കാലം മുതൽ കൊടുത്താൽ, വലുതായി കഴിയുമ്പോൾ അതിനെ കണ്ടാൽ ഭയക്കും. അല്ലാത്തവർ ഭയക്കില്ല. (വൈദേശിക ശാസ്ത്രജ്ഞന്മാർ പറയുന്നതുപോലെ  ഭയത്തിൽ നിന്ന് ആയിരിക്കില്ല മനുഷ്യന്റെ ജിജ്ഞാസ ഉണ്ടാവുക, കൗതുകത്തിൽ നിന്നാണ്.)

എനിക്ക് ചുറ്റും ഉള്ള ലോകം എങ്ങനെ ഉണ്ടായി, ഞാൻ എവിടെ നിന്നു വന്നു, ചുറ്റും ഉള്ളവർ എങ്ങനെ ഉണ്ടായി എന്ന ചോദ്യങ്ങൾ ഉള്ളിൽ ഉണ്ടായ മനുഷ്യൻ ആണ് സത്യാന്വഷി, അനവധി ജിവിത നിരീക്ഷണങ്ങളിൽ കൂടിയും ജീവിതാനുഭവം വഴിയും ഈ പ്രപഞ്ചത്തിന് ഒരു പൊതുവായി തത്വം അഥവാ യഥാർത്ഥമായ ഒരു സ്ഥിതി ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു .

ഇപ്പോൾ കാണുന്ന ഈ ലോകത്തിന്റെ വാസ്തവ രൂപം ഇതല്ല. ഇത് ultimate reality അല്ല എന്നും പൊതുവായി ഒരു ഉണ്മയായ തത്വം ഉണ്ടെന്നും അവർ അറിഞ്ഞു. അവർ ആ തത്വത്തെ ഈശ്വരൻ എന്ന് വിളിച്ചു . ഈശ്വര സങ്കല്പത്തിന്റെ ഉദയം ഇങ്ങനെ ആണ്.

തുടരും...

No comments:

Post a Comment