ഗൗരിശ കീർത്തനം
ഹരഹരശംഭോ ഗൗരീശ ശിവശിവശംഭോ ഗൗരീശ.
ഹരഹരശംഭോ ശിവശിവശംഭോ ജയജയ ശംഭോ ഗൗരീശ
തുംഗജടാധര ഗൗരീശ പുംഗവവാഹന ഗൗരീശ
തുംഗജടാധര പുംഗവവാഹന ഗംഗാധരഹര ഗൗരീശ
ദക്ഷമദാപഹ ഗൗരീശ ! ശിക്ഷിതമന്മഥ ഗൗരീശ
ദക്ഷമദാപഹ ശിക്ഷിതമന്മഥ കല്മഷനാശനഗൗരീശ
ബ്രഹ്മശിരോഹരഗൗരീശ കല്മഷനാശനഗൗരീശ
ബ്രഹ്മശിരോഹര കല്മഷനാശന
ഷണ്മുഖജനക ഗൗരീശ
ഇന്ദ്രനിഷേവിത ഗൗരീശ ചന്ദ്രകലാധര ഗൗരീശ
ഇന്ദ്രനിഷേവിത ചന്ദ്രകലാധര ചന്ദ്രമദാപഹ ഗൗരീശ
ഫാലവിലോചന ഗൗരീശ കാലവിനാശന ഗൗരീശ
ഫാലവിലോചന കാലവിനാശന നീളഗളാമലഗൗരീശ
അത്ഭുതവൈഭവ ഗൗരീശ ചിത്പുരുഷേശ്വര ഗൗരീശ
അത്ഭുതവൈഭവ ചിത്പുരുഷേശ്വര കല്പിതഭുവന ഗൗരീശ
അച്യുത സഹചരഗൗരീശ വിച്യുതി കലിമല ഗൗരീശ
അച്യുത സാഹചര വിച്യുതികലിമല നിർമ്മലഹൃദയ ഗൗരീശ
നിശ്ചല നിഷ്കള ഗൗരീശ നിത്യനിരാമയ ഗൗരീശ
നിശ്ചലനിഷ്കള നിത്യനിരാമയ നിശ്ചലനിരുപമ ഗൗരീശ
പന്നഗഭൂഷണ ഗൗരീശ സന്നഗഭൂഷണ ഗൗരീശ
പന്നഗഭൂഷണ സന്നഗഭൂഷണ കിന്നരസേവിത ഗൗരീശ
നൃത്തോത്സവരത ഗൗരീശ കൃത്തപുരത്രയ ഗൗരീശ
നൃത്തോത്സവരത കൃത്തപുരത്രയ മൃത്യുഞ്ജയഹര ഗൗരീശ
നാരദസേവിത ഗൗരീശ നാരകമോചന ഗൗരീശ
നാരദസേവിത നാരകമോചന നീരദസമഗളഗൗരീശ
ഗുരുവരുണാലയ ഗൗരീശ ഭൂരികൃപാലയ ഗൗരീശ
ഗുരുവരുണാലയ ഭൂരികൃപാലായ ഭഗവൻ പാലയ ഗൗരീശ
No comments:
Post a Comment