ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 December 2018

വേദാന്തം സർവ്വ ജനീനനമാണോ.?

വേദാന്തം സർവ്വ ജനീനനമാണോ.?

നാട് മുഴുവനും വേദാന്തികൾ ഹിന്ദു നവോഥാനത്തിനു വേണ്ടി വേദാന്ത ചിന്ത ധാര പിന്തുടരാൻ പറഞ്ഞു കൊണ്ട് ക്ലാസ് നടത്തുന്നു.. വേദാന്തം എന്നാൽ വേദത്തിന്റെ അന്തം അതായത് ഒരു ശാസ്ത്രം ബാഹ്യ ആന്തരിക തലങ്ങൾ ഉണ്ടാകും ഏതൊരു ശാസ്ത്രത്തിലും അതിൽ ബാഹ്യ തലത്തെ കർമ്മ കാണ്ഡവുമായും ആന്തരിക തലത്തെ ജ്ഞാനകാണ്ഡം ആയും കാണാറു.. ഇനി വേദാന്തം എന്നത് യഥാർത്ഥത്തിൽ വൈരാഗ്യ ഭാവത്തിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ആപ്ലിക്കബിൾ ആകുകയുള്ളു. കാരണം സാധാരണ മനുഷ്യനെ സംന്ധിച്ചിടത്തോളം എല്ലാവരും മോക്ഷം ആഗ്രഹിച്ചു സമാധി അടയാൻ ആഗ്രഹിക്കുന്നവർ അല്ല അത് കൊണ്ട് തന്നെ ആചാര്യന്മാർ പല തട്ടുകളിലായി ഉപാസനയെ.
ഉപാസനയെന്നു പറയുന്നത്. ‘ഉപാസനം ച യഥാ ശാസ്ത്രം തുല്യപ്രത്യയസന്തതിരസങ്കീര്‍ണ്ണാ ച അതത്പ്രത്യയൈഃ ശാസ്ത്രോക്താലംബനവിഷയാ ച’ എന്നാണ്. ആന്തരിക ബാഹ്യ ഉപാസനയെ രണ്ട് ഉപാസന രീതിയായി പറയുന്നു.. ബാഹ്യമായ ഉപാസനയെ പ്രതീകോപാസന ആയും ആന്തരിക ഉപാസനയെ അഹംഗ്രഹോപാസന ആയും പറയുന്നു ഇതിൽ വേദത്തിന്റെ ബാഹ്യ തലത്തെ പ്രതീകോപാസന ആയും വേദത്തിന്റെ ആന്തരിക (വേദാന്തം)തലത്തെ അഹംഗ്രഹോപാസന ആയി പറയുന്നു. വേദമാർഗത്തിന്റെ ബാഹ്യ തലങ്ങൾ പോലും അറിയാത്ത അഥവാ ബാഹ്യാ ആരാധനയുടെ ബാല പാഠം പോലും അറിയാത്ത ഒരു മനുഷ്യന് വേദാന്തം?  ഈ ഒരു വേർതിരിവ് പോലും അറിയാത്ത  സാമാന്യ ബോധം പോലും ഇല്ലാത്ത ആധുനിക അഭിനവ വേദാന്ത പ്രാസംഗികർ ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ അവരുടെ മുഖ്യ ജോലി തന്ത്ര ശാസ്ത്രത്തെ അവഹേളിക്കുക കൗളാചാരത്തെ മോശമായി ചിത്രീകരിക്കുക എന്നാകുന്നു തന്ത്ര ശാസ്ത്രം അഥവാ കൗളാചാരം അത്യുന്നതമായ അദ്വൈത ചിന്ത ധാര ആകുന്നു പക്ഷെ തന്ത്ര ശാസ്ത്രം പഠിച്ചവൻ പത്താം ക്ലാസ്സിലെ പാഠപുസ്തകത്തിലെ വിഷയം ഒന്നാം ക്ലാസ്സുകാരന്റെ വായിൽ തിരുകി കൊടുക്കാറില്ല.. വേദാന്തവും തന്ത്രവും പറയുന്ന ഒരേ ഒരു ദർശനം അദ്വൈതം എന്ന ദർശനത്തെ ആകുന്നു..  തന്ത്ര ശാസ്ത്രം അവയെ പടി പടി ആയി മനുഷ്യ മനസ്സിന്റെ വികാസ പരിണാമങ്ങൾ അനുസരിച്ചു തട്ട് തട്ടുകളായി കൊണ്ട് പോകുന്നു ഒരു മനുഷ്യൻ ഏതു രൂപത്തിൽ ഏതു ബോധ തലത്തിൽ നിന്നാണോ ആരാധിക്കുന്നത് ആ തലത്തിൽ ഈശ്വരൻ പ്രസന്നൻ ആകും

ഇക്കാണപ്പെടുന്നതെല്ലാം ഈശ്വരസ്വരൂപമാകയാല്‍ ഏതുരൂപത്തില്‍ ഈശ്വരനെ ഭജിച്ചാലും അതിനനുരൂപമായ ഫലം ആ ഭക്തന്മാരില്‍ ഈശ്വരന്‍ നല്‍കുന്നതാണ്.
“യേനാകാരേണ യേ മര്‍ത്ത്യാ മാമെവൈകമുപാസതേ
തേനാകാരേണ തേഭ്യോऽഹം പ്രസന്നോ വാഞ്ചിതം ദദേ”
എന്ന ശിവഗീതാവാക്യം

ഇങ്ങനെ തന്ത്ര ശാസ്ത്രം ഓരോ പടി ആയി ഉയർത്തി കൊണ്ട് പോകുന്നു അത് കൊണ്ട് തന്നെ തന്ത്ര മാർഗം സർവ്വ ജനീനമാണ്..

No comments:

Post a Comment