ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 December 2018

പഞ്ച മാർഗങ്ങൾ

പഞ്ച മാർഗങ്ങൾ

കൗള ശാസ്ത്രത്തിന്റെ അഞ്ചു മാർഗങ്ങൾ ആകുന്നു ഇവിടെ പഞ്ച മാർഗ്ഗ എന്നു വിവക്ഷിക്കുന്നത് ആദി ഗുരുവായ ആദിനാഥനിൽ നിന്ന് ആരംഭിച്ച കൗള പന്ഥാവ് അതിന്റെ വ്യാപ്തി അധസ്ഥിത വർഗം എന്നു പറഞ്ഞിരുന്ന ഓരോ സമൂഹത്തിലും അവരുടേതായ ശൈലിയിൽ ആഴ്ന്നിറനിറങ്ങിയതായി കാണാം ഉദാഹരണം. വടക് കിഴക്കൻ ഭാരതത്തിൽ കാമാഖ്യ കാല ജാതു എന്ന പേരിലും. ഹിമാലയം മേഖലയിൽ ഖദ്ധ്വാല് തന്ത്രം എന്ന പേരിലും മാധ്യമ ഭാരതത്തിൽ ജാതു ടോൺ അഥവാ ശാബര തന്ത്രം എന്നും മഹാ രാഷ്ട്രയിൽ തെലുങ്കാനയിൽ ബാണമതി വിദ്യ ആയി പറയുന്നു കേരളത്തിലെ കല്ലടിക്കോട് ആദി പതിനെട്ടു മന്ത്രവാദ പരമ്പരകളിൽ നിൽക്കുന്നതും തമിഴ്നാട്ടിൽ ഉള്ള സിദ്ധ വൈദ്യം (കുബജിക വൈദ്യം അഥവാ തന്ത്ര വൈദ്യം) തുടങ്ങിയവ എല്ലാം  കൗള മാർഗ്ഗത്തിന്റെ പ്രതീകം കാണാം. ഒരു കാലത്ത് പൗരോഹിത്യ വർഗം കയ്യടിക്കിയ തന്ത്ര ശാസ്ത്രം മറ്റു വിഭാഗങ്ങൾക്ക് അന്യം ആയിരുന്നു ആ കാലത്ത് തന്നെ അധസ്ഥിത വർഗം തങ്ങളുടെ ഭാഷയിൽ താന്ത്രിക ആരാധന നടത്തിയിരുന്നു കൗള മാർഗ്ഗ പൂജകൾ പ്രതീകാത്മകമായി അധസ്ഥിത വർഗങ്ങളിൽ ഇന്നും നിലനിൽക്കുന്നു ബലിയും (ഇച്ഛാ ആദി ശക്തി തത്വം)  മദ്യവും (പ്രഥമ) മത്സ്യവും  മാംസവും  ധാന്യവും ദമ്പദികളെ ശിവ ശക്തിയായി പൂജിച്ചു തറവാട്ടിലെ കാരണവർ  ചിരട്ടയിൽ മദ്യം (ബിന്ദു തർപ്പണം) കൊടുത്തു തർപ്പണം ചെയ്യിപ്പിച്ചു നിവേദ്യമായി അവിടെ വച്ചു തന്നെ സേവിക്കുന്നു. ഭൂത ഗണങ്ങൾ ആയ മൂർത്തികൾക്കു തെക്കോട്ടു വടക്കോട്ടോ കഞ്ഞി മൂലയിലോ പന്തവും നറുക്കും അരിയും പൂവും നീരും മദ്യവും ബലി മൃഗത്തിന്റെ ശിരസ്സും കൊണ്ട് വയ്ക്കുന്നത് (ദ്രവ്യാരതി ദേവിക്ക്)
ഇങ്ങനെ താന്ത്രികാരാധനയുടെ പല രഹസ്യ വിധികൾ ഓരോ വിഭാഗങ്ങൾ അവരവരുടേതായ സമ്പ്രദായ ഭേദങ്ങളിൽ നിലനിന്നിരുന്നു ഇന്നും പ്രബലമായി പല വിഭാഗങ്ങളിലും നിലനിൽക്കുന്നു. അത് കൊണ്ട് തന്നെ പൂർണ്ണ കൗളമല്ലങ്കിലും ഇവയെല്ലാം താന്ത്രികാരാധനയുടെ ഭാഗമാണ്. കൗള മഞ്ജരിയിൽ ഇപ്രകാരം പറയുന്നു. കൗള മാർഗത്തിന്റെ അഞ്ചു മാർഗങ്ങൾ

""കൗളികോഅംഗുഷ്ഠത പ്രാപ്ത: വാമ:സ്യാതർജ്ജനി സമ:|
ചീനക്രമ മധ്യമ: സ്യാത് സൈദ്ധാന്തിയോ£വരോ ഭവേത്
കനിഷ്ഠ:മാർഗ്ഗ: ഇതി വാമസ്തു പഞ്ചധാ" എന്നു തന്ത്ര പ്രമാണം

ആദ്യ പടി ഇത്തരം പൗരാണിക ഗോത്രാചാരങ്ങൾ ആണന്നു തന്ത്ര ശാസ്ത്രം അനുശാസിക്കുന്നു അവിടെ നിന്ന് സൈദ്ധാന്തിക ആചാരങ്ങൾ അവയിൽ വേദ വൈദീക ധർമ്മം ദക്ഷിണ മാർഗാദികൾ ഒക്കെയും അവിടുന്ന് ജീനാചാരത്തിലേക്കും അവിടുന്ന് വാമത്തിലേക്കും അവിടുന്ന് കൗള മാർഗത്തിലേക്കും എത്തുന്നു. ഏതു ആചാരത്തിൽ നിൽക്കുന്നവൻ ആയാലും അവസാനം എത്തേണ്ടത് യോഗസ്ഥയായ പരാ ശക്തിയിൽ ആകുന്നു

"കുലം ഗോത്രംമിതി ഖ്യാതം തച്ച ശക്തി ശിവോദ്ഭവം
യേന മോക്ഷമിതി ജ്ഞാനം കൗളികാ പരികീർത്തിത"

No comments:

Post a Comment